12 July Saturday

വിരിയാതെ പറ്റുമോ പൂക്കൾക്ക്...

നൈതിക സജിത്Updated: Sunday Apr 19, 2020

ലോക്ക്‌ഡൗൺ നീളുമ്പോൾ  ബോറടിയും കൂടുന്നുണ്ടോ? ആ വാക്കുതന്നെ മറന്നേക്കൂ. കടയിൽ പോകാതെ അധികം ചെലവുമില്ലാതെ പൂന്തോട്ടങ്ങൾക്ക്  വേറിട്ട ഭംഗി നൽകിയാലോ. കുറച്ച്‌ കുപ്പിയോ ചിരട്ടയോ ഉണ്ടെങ്കിൽ കാര്യങ്ങൾ ഉഷാർ. പത്തുമണി പൂക്കളും ഇലകളിലെ വൈവിധ്യവും ഒക്കെ നമുക്ക് കുപ്പിക്കുള്ളിൽ ഒരുക്കാം. ചെലവും കുറവ്. ഉപയോഗശൂന്യമായ  കുപ്പിയുടെ നടുഭാഗം  പകുതിയാണ് മുറിക്കേണ്ടത്. ഒരുവശത്ത് മണ്ണ് നിറയ്ക്കണം. ഇതിലാണ് ചെടി നടുക.

ഇരുവശവും ദ്വാരം ഇട്ട്  ചെറിയ കയറിൽ തൂക്കാം.  ഇത് മരത്തിലോ ചുവരിലോ തൂക്കിയിട്ടാൽ നല്ല അലങ്കാരവുമാകും. ഒരുപാട്  കുപ്പികൾ  ഒരുമിച്ച് തൂക്കിയിടുന്നതാണ്  ഭംഗി. മതിലും  ചുവരും ഒക്കെ ഇങ്ങനെ  ചെടികളുടെ ക്യാൻവാസ്‌ ആക്കിമാറ്റാം.  ചിരട്ടയിലും ഈ വൈവിധ്യം പരീക്ഷിക്കാം. ചിരട്ടയിൽ  നിരവധി ചെടികൾ ഒരുക്കുന്നത് കൗതുകം പകരും. ചിരട്ടകൾക്ക്‌ വ്യത്യസ്‌ത വർണങ്ങൾ പൂശിയാൽ നല്ല ഭംഗി കിട്ടും. ദിവസങ്ങൾക്കുള്ളിൽ ഒരു പൂക്കാലംതന്നെ  വിരുന്നെത്തും. എന്താ, എന്താ ഒരു കൈ നോക്കുന്നോ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top