29 March Friday

സ്ത്രീ-സിനിമ-വ്യവസായം

എ ആര്‍ മീനUpdated: Tuesday Jul 18, 2017

സമൂഹത്തിന്റെ മാനസികമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നത് എപ്പോഴും ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള കലാകാരന്മാരും എഴുത്തുകാരുമാണ്. എന്നാൽ ഇന്നും അല്ലലില്ലാത്തൊരു ജീവിതം കലയും സാഹിത്യവും അവർക്ക് സമ്മാനിക്കുന്നു എന്ന് പറഞ്ഞു കൂടാ. സിനിമയുടെ ലോകമാകട്ടെ തികച്ചും വ്യത്യസ്തമാണ്. സിനിമ ഒരു വ്യവസായമാണ്. സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന കലാപരമായ ബാധ്യതയൊക്കെ മാറ്റി നിർത്തി വ്യവസായത്തിന്റെ ചൂഷകഭാവമാണ് സിനിമ കൈക്കൊണ്ടിട്ടുള്ളത്. ഏതൊരുവൻ വ്യവസായത്തെയും പോലെ കള്ളപ്പണം, അധോലോകം, ഭരണകൂടം, അധികാരം ഇവയെല്ലാം ഈ വ്യവസായത്തോട് കൈകോർക്കുന്നുമുണ്ട്.

സിനിമ ആണധികാരത്തിന്റെ രാഷ്ട്രീയമാണ് കാഴ്ചവയ്ക്കുന്നത്. സിനിമയ്ക്കു പിന്നിലും വെള്ളിത്തിരയിലും ഈ വ്യവസായത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ വമ്പൻ താര നിരയെ ഒഴിവാക്കിയാൽ ഇരുനൂറിലധികം തരത്തിലുള്ള തൊഴിലുകളിലേർപ്പെടുന്നവരും ഏതൊരു ഇന്ത്യൻ തൊഴിലാളിയെയും പോലെ മിനിമം കൂലി പോലും ലഭിക്കാത്തവരുമാണ്(എക്സ്ട്രാ നടീനടന്മാർ ലൈറ്റ് ബോയ്, സാങ്കേതിക തൊഴിലാളികൾ തുടങ്ങിയവർ). ഇവിടെയും സ്ത്രീ തൊഴിലാളികൾ ഇരട്ടച്ചൂഷണത്തിന് വിധേയരാകുന്നു. ഈ അടുത്ത കാലത്ത് മെക്കപ്പ് രംഗത്ത് സ്ത്രീകൾക്ക് പ്രവർത്തിക്കാനായത് എങ്ങനെ എന്ന് ഓർമ്മിക്കുക. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളാകട്ടെ തൊഴിലാളികളുടെ അവകാശങ്ങൾക്കവേണ്ടി ശബ്ദിക്കുന്നതേയില്ല.

80കൾക്കു ശേഷമുള്ള സിനിമകൾ പരിശോധിച്ചാൽ സ്ത്രീ വിരുദ്ധമായ ആശയങ്ങളും സംഭാഷണങ്ങളും വർദ്ധിച്ചു വരുന്നത് നമുക്ക് കാണാനാകും. ഈ അവസരത്തിലാണ് കലാരംഗത്ത് പ്രവർത്തിക്കുന്ന ചിന്തിക്കുന്ന സ്ത്രീത്വം വിമൻ കളക്ടീവ് ഇൻ സിനിമ എന്ന സംഘടന രൂപീകരിക്കുന്നത് ഇതിന് ഈ വൻ വ്യവസായത്തിന്റെ വ്യത്തികെട്ട അധോലോക ഭൂമാഫിയ ബന്ധവും പകയുമൊക്കെച്ചേർന്ന് ശാരീരികവും മാനസികവുമായി ആക്രമിച്ച ആ അതുല്യ കലാകാരിയുടെ ചെറുത്തു നിൽപ്പും കാരണമായി. ചൂഷിതർക്കൊപ്പം നിൽക്കുമെന്ന ഉറപ്പോടെയാണ് ഈ സംഘടനയുടെ ഉദയം.

താരത്തിന്റെ അറസ്റ്റ് ഇടതുപക്ഷ ഗവൺമെന്റിന്റെ സ്ത്രീപക്ഷം ഹൃദയപക്ഷം എന്ന നിലപാടിനെ ഉറപ്പിക്കുന്നു. ഈ രാഷ്ട്രീയ തീരുമാനം സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല സ്ത്രീകളുടെ, പുതിയ കൂട്ടായ്മക്ക് പ്രവർത്തനങ്ങൾ തുടരാനുള്ള പ്രചോദനവും ഈ തീരുമാനം നൽകി. ഇന്ത്യൻ നീതിന്യ യനിയമ വ്യവസ്ഥകൾ ഒരുപാട് പഴുതുകൾ നിറഞ്ഞതാണ് കുറ്റവാളികൾ ഒരു പക്ഷേ ശിക്ഷിക്കപ്പെടാതെ പോയേക്കാം. എങ്കിലും ജനങ്ങളുടെ കോടതിയിൽ അവരെ ഹാജരാക്കാൻ കഴിഞ്ഞ സർക്കാരിന് അഭിമാനിക്കാം തികച്ചും ഇടതുപക്ഷമായ ഒരു തീരുമാനം എടുത്തതിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top