19 April Friday

എമ്മാതിരി വളവാ കമ്മലിനൊക്കെ...

അശ്വതി ജയശ്രീUpdated: Sunday Feb 16, 2020

കമ്മലുകളിൽ വ്യത്യസ്തത പരീക്ഷിക്കുന്നത്‌  മലയാളികൾക്ക്‌ അത്ര പുതിയ കാര്യമല്ല. അടുത്തിടെവരെ ജിമിക്കി കമ്മലുകളായിരുന്നു പട്ടികയിൽ ഒന്നാമത്‌. എന്നാൽ, ഫാഷൻ സങ്കൽപ്പങ്ങൾ മാറിയതോടെ മറ്റ്‌ പലതരം കമ്മലുകളും പട്ടികയിൽ സ്ഥാനം നേടി. അതിൽ പ്രധാനമാണ്‌ വളയ കമ്മലുകൾ(ഹൂപ്പ്‌ ഇയർ റിങ്‌സ്‌).

ഒരുകാലത്ത്‌ എല്ലാവരുടെയും പ്രിയപ്പെട്ടതായിരുന്നു ഇത്തരം കമ്മലുകളെങ്കിലും പിന്നീട്‌ പ്രിയം കുറഞ്ഞു.  എന്നാൽ, ഇപ്പോൾ അവ വീണ്ടും  തിരിച്ചെത്തി,  പുതിയ ട്രെൻഡുമായി. ഒരേപോലെ ട്രഡീഷണലും മോഡേണുമായ "ലുക്ക്‌' നൽകാൻ ഇവയ്‌ക്ക്‌ കഴിയുന്നു.  ഓഫീസിൽ പോകുന്നവർക്കും കോളേജ്‌ വിദ്യാർഥികൾക്കും  ഒരേപോലെ ഉപയോഗിക്കാൻ പറ്റും.

ഫാഷൻ ലോകത്ത്‌ മാറിമറിഞ്ഞുവരുന്ന ട്രെൻഡുകൾക്കൊപ്പം പോകുന്നവരാണ്‌ മലയാളികൾ. അതിൽ കമ്മലുകൾക്കും മാലകൾക്കും വസ്‌ത്രങ്ങൾക്കും വലിയ പങ്കാണുള്ളത്‌. വിദേശ ഫാഷൻ ട്രെൻഡുകൾ എന്നും നമ്മുടെ പെൺകുട്ടികൾ പിന്തുടരുന്നവയാണ്‌. കമ്മലുകളുടെ കാര്യത്തിൽ ഇത്തരം വിദേശമാതൃകകൾ ഇവിടെയും പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കാറുണ്ട്‌. എന്നാൽ, പലപ്പോഴും ഇവയുടെ വലിപ്പം പ്രശ്നമാകാറാണ്‌ പതിവ്‌. ജെന്നിഫർ ലോപസ്‌, ആഞ്ജലീന ഷോളി, ജാനറ്റ്‌ ജാക്‌സൺ, കിം കർദാഷിയാൻ, സെലീന ഗോമസ്‌ തുടങ്ങി മുൻനിര ഹോളിവുഡ്‌ അഭിനേത്രികളും പാട്ടുകാരും വളയക്കമ്മലുകളുടെ ആരാധകരാണ്‌. നിരവധി അവാർഡ്‌ നിശകളിൽ ഇവർ ഇത്തരം കമ്മലുകൾ ധരിച്ച്‌ എത്തിയിട്ടുണ്ട്‌. ഇന്ത്യയേക്കാളുപരി വിദേശരാജ്യങ്ങളിലാണ്‌ വളയക്കമ്മലുകൾക്ക്‌ ആരാധകർ കൂടുതലെന്നർഥം.  എങ്കിലും നമുക്കിടയിലെ വളയക്കമ്മൽ ആരാധകർ അത്ര കുറവൊന്നുമല്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top