18 April Thursday

ഗിയർ ഒന്നു മാറ്റിയാലോ... ജീവിതം അടിപൊളി

നൈതിക സജിത്Updated: Sunday Apr 12, 2020

കോവിഡ്‌–-19  വഴിമുട്ടിക്കുന്ന  ജീവിതചിട്ടകൾ ചെറുതല്ല. പുത്തൻ കുപ്പായങ്ങളും ആഘോഷങ്ങളും ഒക്കെ  കുറഞ്ഞു. ബർത്ത്ഡേ പാർട്ടികളും വിവാഹവാർഷികങ്ങളും വീട്ടിനുള്ളിൽ ചുരുങ്ങി.  വർണബലൂണുകളും ഡ്രീം ക്യാച്ചറുകളും കിട്ടാനില്ല. എങ്കിലും  വീട് അലങ്കരിച്ച് അംഗങ്ങൾക്ക് മാത്രമായി കുഞ്ഞുകുഞ്ഞ് ആഘോഷങ്ങൾ നടത്താം.

പിറന്നാളും വിവാഹവാർഷികവും ഒക്കെ ആഘോഷിക്കുമ്പോൾ നമ്മുടെ ചുവരുകളുടെ അലങ്കാരം ഒന്ന് മാറ്റിപ്പിടിച്ചാലോ. ഇത്തിരി കലാബോധവും  പഴയ സിഡിയും  കടലാസും ഒക്കെ ഉണ്ടെങ്കിൽ  ചുവരുകളിൽ അമ്പിളിമാമനും  നക്ഷത്രവും പൂമ്പാറ്റയും ഒക്കെ വിരിയും.


 

കടലാസുകളിൽ ഒരുക്കുന്ന ഒന്ന് ഒറിഗാമി വിദ്യകൾതന്നെയാണ് ഇതിൽ ഒന്ന്. യൂട്യൂബ് തെരഞ്ഞാൽ കടലാസുകൊണ്ട് പൂമ്പാറ്റയും വർണക്കുടയുമൊക്കെ നിർമിക്കാൻ പഠിക്കാം. കുഞ്ഞുകുഞ്ഞ്  പൂമ്പാറ്റകളെ  ചുവരിൽ നിരത്തിയാൽത്തന്നെ പുത്തൻ ഭംഗി ലഭിക്കും. പൂക്കളാണ് മറ്റൊരു കൗതുകം.

ഇനി കൂടുതൽ വൈവിധ്യത്തിന് പഴയ സിഡിയും ഒന്ന് ഷേപ്പ് മാറ്റാം. സിഡി മുറിച്ചെടുത്ത് അമ്പിളിമാമനും  നക്ഷത്രങ്ങളെയും ഒക്കെ ഒരുക്കി അൽപ്പം നിറം ചാലിക്കാം. ഇവയും തൂക്കിയിട്ടാൽ നല്ല ഭംഗിയുണ്ടാകും.  സിഡിയിലും നൂലിലുമൊക്കെ ചുവരിൽ തൂക്കുന്ന അലങ്കാര വസ്‌തുക്കൾ ഇനിയുമേറെ. കൊറോണയ്‌ക്കുമുന്നിൽ ഇനി ജീവിതം അങ്ങനെയൊന്നും വിട്ടുകൊടുക്കണ്ട. ഗിയർ ഒന്നുമാറ്റി പിടിച്ചാൽ വീടിനുള്ളിൽ ജീവിതം അടിപൊളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top