31 January Tuesday

ശകുന്തളക്ക്‌ സർക്കാരിന്റെ സ്‌നേഹ തണൽ

വി കെ അനുശ്രീUpdated: Tuesday Jan 8, 2019


തിരുവനന്തപുരത്തുകാർക്ക‌് ചിരപരിചിതയാണ‌് ശകുന്തളയമ്മ. പാളയം മാർക്കറ്റിൽ ദിവസേന സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക‌് തെരുവോരത്തിരുന്ന‌് മുട്ടയും നാരങ്ങയും വിൽക്കുന്ന ശകുന്തള എന്ന മധ്യവയസ്ക സ്നേഹക്കാഴ്ച കൂടിയായിരുന്നു. വർത്തമാനം പറഞ്ഞും വിശേഷങ്ങൾ പങ്കിട്ടും മുട്ടയ്ക്കും നാരങ്ങയ്ക്കുമൊപ്പം സ്നേഹവും പൊതിഞ്ഞ‌് നൽകിയിരുന്ന ശകുന്തളയ്ക്കും പക്ഷെ സ്വപ്നങ്ങളും മോഹഭംഗങ്ങളും ഉണ്ടായിരുന്നുവെന്ന്‌ എത്രപേർ ചിന്തിച്ചിരിക്കും? അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച പ്രതിഭാശാലിയായ ഹോക്കി താരമാണ‌് തങ്ങളുടെ ‘മുട്ടക്കാരി’യെന്ന‌് അത‌്ഭുതത്തോടെയാണ‌് പലരും മനസ്സിലാക്കിയത‌്.

1970ൽ  കോട്ടൺഹിൽ  സ്കൂളിലെ ഹോക്കി താരമായി തുടക്കം. ഹോക്കിയോടുള്ള ഇഷ്ടത്തോടൊപ്പം സർക്കാർ ജോലി എന്ന മോഹവും കളത്തിലിറങ്ങാൻ പ്രചോദനമായി. സർക്കാർ ജോലി വീട്ടിലെ സാമ്പത്തിക പ്രയാസത്തിന‌് പരിഹാരമാകുമല്ലോ എന്ന ചിന്തയാണ‌് അക്കാലത്ത‌് അധികം പെൺകുട്ടികൾ പരീക്ഷിക്കാത്ത ഹോക്കി സ‌്റ്റിക്ക‌് കൈയിലെടുക്കാൻ ധൈര്യം നൽകിയത‌്. സ്കൂൾ തലത്തിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. സമ്മാനങ്ങൾ വാരിക്കൂട്ടി.

1978ൽ സംസ്ഥാന ഹോക്കി ടീം വൈസ‌് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. 1976ൽ  ഗ്വാളിയാറിൽ നടന്ന ദേശീയ ജൂനിയർ വനിതാ ഹോക്കി ടീമിൽ  കേരളത്തിന്റെ  മുൻനിര താരവുമായിരുന്നു ഇവർ. ഫീൽഡിലെ ചടുലനീക്കങ്ങളിലൂടെ ടീമിനെ ഉയരങ്ങളിലെത്തിക്കുന്നതിൽ പ്രധാന പങ്ക‌് വഹിച്ചു. ഗ്വാളിയാറിൽ  കേരളം വനിതാ ജൂനിയർ ഹോക്കി കിരീടത്തിൽ  മുത്തമിട്ടപ്പോൾ ശകുന്തളയുടെ കഴുത്തിലുമുണ്ടായിരുന്നു ഒരു സുവർണപ്പതക്കം.

1978ൽ സംസ്ഥാന ഹോക്കി ടീം വൈസ‌് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. 1976ൽ  ഗ്വാളിയാറിൽ നടന്ന ദേശീയ ജൂനിയർ വനിതാ ഹോക്കി ടീമിൽ  കേരളത്തിന്റെ  മുൻനിര താരവുമായിരുന്നു ഇവർ. ഫീൽഡിലെ ചടുലനീക്കങ്ങളിലൂടെ ടീമിനെ ഉയരങ്ങളിലെത്തിക്കുന്നതിൽ പ്രധാന പങ്ക‌് വഹിച്ചു. ഗ്വാളിയാറിൽ  കേരളം വനിതാ ജൂനിയർ ഹോക്കി കിരീടത്തിൽ  മുത്തമിട്ടപ്പോൾ ശകുന്തളയുടെ കഴുത്തിലുമുണ്ടായിരുന്നു ഒരു സുവർണപ്പതക്കം. 1977ൽ   ബംഗളൂരുവിൽ  നടന്ന വനിതകളുടെ ദേശീയ കായികമേളയിലും 1979ൽ   കൊൽക്കത്ത ദേശീയ കായികമേളയിലും ഇന്ത്യയെ പ്രതിനിധാനംചെയ‌്തു. പഞ്ചാബ്, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലായി  നിരവധി മത്സരങ്ങൾ.

കളിക്കളത്തിൽ പതക്കങ്ങൾ വാരിക്കൂട്ടിയ താരത്തിന‌് പക്ഷെ ജീവിതത്തിൽ കാലിടറി. രക്ഷിതാക്കളുടെ സാമ്പത്തികസ്ഥിതി  പ്രീഡിഗ്രി പഠനം പാതിവഴിയിൽ  ഉപേക്ഷിക്കാൻ നിർബന്ധിതയാക്കി .1982ല്‍ ബിഎസ്എഫ് ജവാനായ വിക്രമനുമായി വിവാഹം. അസുഖബാധിതനായി ഭർത്താവിന്റെ ജോലി നഷ്ടമായതോടെ രണ്ട‌് ആൺമക്കളുൾപ്പെടെയുള്ള കുടുംബത്തിന്റെ ഭാരം ശകുന്തളയിലായി. കിടപ്പുരോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും പണം കണ്ടെത്താനായി അവർ തെരുവിൽ മുട്ടവിൽപ്പന തുടങ്ങി.

എൽഡിഎഫ‌് സർക്കാർ ജോലി സ്ഥിരപ്പെടുത്തിയതോടെ വലിയ ആശ്വാസത്തിലാണ‌് ശകുന്തള.  സ്ഥിരനിയമന ഉത്തരവ‌് കായികമന്ത്രി ഇ പി ജയരാജനിൽനിന്ന‌് ഏറ്റുവാങ്ങുമ്പോൾ ഒരാഗ്രഹം കൂടി പങ്കുവയ്ക്കാനുണ്ടായിരുന്നു, മുൻ കായിക താരത്തിന‌്. തലചായ‌്ക്കാൻ സ്വന്തമായൊരു കൊച്ചുവീട‌്

സംസ്ഥാന ടീമിൽ കൂടെയുണ്ടായിരുന്ന 16 പേരിൽ  11 പേർ ഡോക്ടർമാരും ബാക്കിയുള്ളവർ ഗവൺമെന്റ‌് ജീവനക്കാരും ആയപ്പോഴാണ‌് ഉപജീവനത്തിനായി താൻ വഴിയോരക്കച്ചവടക്കാരിയായി മാറിയതെന്ന‌് സങ്കടത്തോടെ ഓർക്കുന്നു ശകുന്തള. മൂന്നുവർഷം മുമ്പ‌് സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിലെത്തിയ മുൻ സഹതാരവും അർജുന അവാർഡ് ജേതാവുമായ ഓമനകുമാരിയാണ് ശകുന്തളയെ കണ്ടെത്തിയത‌്.

‘ശകുന്തളേ, എന്നെ മനസ്സിലായോ?’ എന്ന ചോദ്യത്തിന‌് പൊട്ടിക്കരച്ചിലായിരുന്നു മറുപടി. സെക്രട്ടറിയറ്റ‌് ജീവനക്കാരിയായ ഓമനകുമാരിയുടെ ഇടപെടലിലൂടെ രാജീവ‌് ഗാന്ധി സ്പോർട്‌സ‌് മെഡിസിൻ സെന്ററിൽ പാർട്ട‌് ടൈം സ്വീപ്പറായി ജോലി ലഭിച്ചു.

എൽഡിഎഫ‌് സർക്കാർ ജോലി സ്ഥിരപ്പെടുത്തിയതോടെ വലിയ ആശ്വാസത്തിലാണ‌് ശകുന്തള.  സ്ഥിരനിയമന ഉത്തരവ‌് കായികമന്ത്രി ഇ പി ജയരാജനിൽനിന്ന‌് ഏറ്റുവാങ്ങുമ്പോൾ ഒരാഗ്രഹം കൂടി പങ്കുവയ്ക്കാനുണ്ടായിരുന്നു, മുൻ കായിക താരത്തിന‌്. തലചായ‌്ക്കാൻ സ്വന്തമായൊരു കൊച്ചുവീട‌്. നിലവിൽ ഭർത്താവിനൊപ്പം അരുവിക്കരയിലെ വാടകവീട്ടിലാണ‌് താമസം. കിളിമാനൂരിൽ സർക്കാർ നൽകിയ മൂന്നര സെന്റ‌് സ്ഥലത്ത‌് ലൈഫ‌്‌ പദ്ധതിയിൽ പെടുത്തി വീട‌് നിർമിച്ച‌് നൽകുമെന്ന‌് മന്ത്രി ഉറപ്പുനൽകി. പ്രതിസന്ധികൾക്ക‌് വിരാമമായതോടെ പ്രായം തളർത്താത്ത ആവേശത്തോടെ വീണ്ടും ഫീൽഡിൽ പരിശീലനത്തിന‌് ഇറങ്ങാൻ തയ്യാറാവുകയാണ‌് ശകുന്തള.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top