24 April Wednesday
രാജ്യത്തെ സ്നേഹിക്കുന്നു, എന്നാൽ 'രാജ്യസ്‌നേഹി’ അല്ല: ആലിയ ഭട്ട്

രാജ്യത്തെ സ്നേഹിക്കുന്നു, എന്നാൽ 'രാജ്യസ്‌നേഹി’ അല്ല: ആലിയ ഭട്ട്

വെബ് ഡെസ്‌ക്‌Updated: Monday May 7, 2018

 തന്റെ പുതിയ സിനിമയായ റാസിയിൽ ഒരു ചാരവേഷത്തിലെത്തുന്ന ആലിയ ഭട്ട് പുതിയ തിരിച്ചറിവുകളിലാണ്. 'നമ്മളെ ആരൊക്കെയോ ചേർന്ന് വിശ്വസിപ്പിച്ച ദേശഭക്തിയല്ല ശരിയായ രാജ്യസ്നേഹമെന്നു ഞാൻ പഠിച്ചു. ഒരു രാജ്യത്ത് ജീവിക്കുന്നതുകൊണ്ട് ആ രാജ്യത്തെ സ്നേഹിക്കുന്നു എന്നു ചിലർ പറയുന്നു, അത് മതിയാവുകയില്ല.’
'ഒരാളുടെ അഭിപ്രായം സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, ട്വിറ്ററിൽ ആയിരക്കണക്കിന് ഫോളോവേഴ‌്സ‌് ഉണ്ടായിട്ടും കാര്യമില്ല.’ ആലിയ പറയുന്നു.

കശ്മീർ പശ്ചാത്തലമായി നിർമിച്ച ബോർഡർ സ്പൈ സിനിമയായ റാസി, കോളിങ‌് സെഹ്‌മത് എന്ന കൃതിയുടെ ദൃശ്യാവിഷ്ക്കാരമാണ്. 'ഇത്രകാലവും ഇന്ത്യൻ സിനിമകൾ നമുക്ക് കാണിച്ചുതന്ന കശ്മീരല്ല റാസിയിലുള്ളത്. കശ്മീർ എന്റെ ഇഷ്ടപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. ചിലർ കരുതുന്നത് കശ്മീർ സുരക്ഷിതമല്ലെന്നാണ‌്. പക്ഷേ, അത് സത്യമല്ല.’ കഥാപാത്രം നൽകിയ തിരിച്ചറിവിൽ ആലിയ പറഞ്ഞു.

മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന റാസി 11ന് തിയറ്ററുകളിലെത്തും. ബോളിവുഡ് ഹിറ്റ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ ഇളയമകളായ അലിയ ഭട്ട് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ്. സംഘര്‍ഷ് (1999) എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ അലിയ കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് നായികയാകുന്നത്. ഹൈവേ, ഉഡ്ത പഞ്ചാബ് എന്നീ സിനിമകളിലെ പ്രകടനം  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫോര്‍ബ്‌സ് ഒരുക്കിയ 30 വയസില്‍ താഴെയുള്ള ഇന്ത്യക്കാരായ മികച്ച വരുമാനക്കാരുടെ പട്ടികയില്‍ അലിയ ഉള്‍പ്പെട്ടിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top