29 March Friday

എല്ലാ യൂണിറ്റിലും വനിതാ ഭാരവാഹി; പ്രതീക്ഷയായ്‌ ഡിവൈഎഫ്‌ഐ പാപ്പിനിശ്ശേരി ബ്ലോക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

കണ്ണൂർ> ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്കിൽ ഇനി പെൺചരിതം. എല്ലാ യൂണിറ്റിലും ഭാരവാഹികളിൽ ഒരാളെങ്കിലും വനിതയായിരിക്കണമെന്ന്‌ തീരുമാനിച്ചു.

 സമ്മേളനത്തിൻറെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ വനിതാ സബ്കമ്മിറ്റി സമ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെണ്ണൊരുമ കൂട്ടായ്മയും മുഴുവൻ യൂണിറ്റിലും ഭാരവാഹിയായി തെരഞ്ഞെടുത്ത വനിത സഖാക്കൾക്കുള്ള സ്വീകരണവും പികെ ശ്രീമതി ടീച്ചർ എംപി ഉദ്ഘാടനം ചെയ്തു.



ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎൽഎ വനിതാ സഖാക്കളെ ആദരിച്ചു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പി പി ദിവ്യ, പി പി ഷാജിർ തുടങ്ങിയവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top