17 April Wednesday

ആദ്യ യാത്രയുടെ ആവേശത്തിൽ ആറു വനിതകളും

വെബ് ഡെസ്‌ക്‌Updated: Saturday Aug 14, 2021


കൊച്ചി> ‘വിക്രാന്തിന്റെ നിർമാണത്തിൽ ഭാഗമാകാൻ കഴിഞ്ഞതുതന്നെ സന്തോഷം. അതിന്റെ ആദ്യ പരീക്ഷണയാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഇരട്ടി സന്തോഷം.’  വിമാനവാഹിനിക്കപ്പൽ വിക്രാന്തിന്റെ ആദ്യ കടൽപ്പരീക്ഷണയാത്രയിൽ പങ്കെടുത്ത ആവേശം പങ്കുവയ്‌ക്കുകയാണ്‌ നാവിക സേന ലഫ്‌റ്റനന്റ്‌ കമാൻഡർ ജാനറ്റ്‌ മരിയ ഫിലിപ്പും കൊച്ചി കപ്പൽശാലയിലെ സീനിയർ പ്രോജക്ട്‌ ഓഫീസർമാരായ എസ്‌ രേവതിയും ബി സ്‌മൃതിയും.

ഇവരുൾപ്പെടെ ആറു വനിതാ ഓഫീസർമാരാണ്‌ ആദ്യ യാത്രയിൽ പങ്കെടുത്തത്‌. നാവികസേന ലഫ്‌റ്റനന്റ്‌ കമാൻഡർ ദർശിത ബാബു, കപ്പൽശാല പ്രോജക്ട്‌ അസിസ്‌റ്റന്റുമാരായ അഞ്‌ജു സി എസ്‌, രോഹിണി ചന്ദ്രൻ എന്നിവരും  ഇവരോടൊപ്പമുണ്ടായിരുന്നു.

കപ്പൽനിർമാണത്തിൽ പ്രധാന ചുമതല  വഹിച്ച നൂറോളം ഓഫീസർമാരിൽ 20 പേർ വനിതകളാണ്‌ എന്നത്‌ അഭിമാനകരമാണെന്ന്‌ ഇവർ പറഞ്ഞു. കപ്പൽനിർമാണംപോലെ കൂടുതൽ സങ്കീർണതകളും എൻജിനിയറിങ്‌ വൈദഗ്‌ധ്യവും ആവശ്യമായ ജോലികളിൽ പുരുഷനും സ്‌ത്രീക്കും തുല്യപരിഗണന നൽകിയത്‌ മറ്റു തൊഴിൽമേഖലയ്‌ക്കും ഏറെ പ്രചോദനമാകുമെന്നും ഇവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top