25 April Thursday

പകർച്ച ഭയന്ന വീട് ...കോവിഡ് കുറിപ്പുകള്‍ തുടരുന്നു

നിഷ മഞ്ചേഷ്Updated: Thursday Sep 24, 2020

നിലവിൽ നമ്മൾ ഭയക്കുന്ന മറ്റേതൊരു രോഗവും ഒരു രോഗിയെ സൃഷ്ടിക്കുമ്പോൾ വേദനയും നിരാശയുമെല്ലാം മൂടിയാലും മനസ്സുള്ള മനുഷ്യർക്കെല്ലാം ആ രോഗിയ്ക്ക് ഒപ്പം നിൽക്കാൻ കഴിയും , രോഗിക്ക് വേണ്ടി കാര്യങ്ങൾ ചെയ്യാൻ കഴിയും .

എന്നാൽ ഒരാൾ കോവിഡ് രോഗി ആകുമ്പോൾ  അയാളുടെ വീടും , അയാൾ പോയ വഴികളും അനിശ്ചിതത്വത്തിലാകും . അയാൾ തൊട്ടുപോയ ഇടങ്ങളും , അയാളൊഴുക്കിയ ദീര്‍ഘനിശ്വാസങ്ങളും   ചോദ്യചിഹ്നങ്ങളാകും.
 
എന്റെ വീടും എന്റെ വീടുള്ള കെട്ടിടവും അങ്ങിനെ അനിശ്ചിതത്വങ്ങളുടെ പെരുക്കപ്പട്ടികയായി മാറി .
 
വിളിക്കുന്നവർ വിളിക്കുന്നവർ ടെസ്റ്റ് ചെയ്യണമെന്ന് പറയാൻ തുടങ്ങി. തീരുമാനങ്ങളില്ലാത്ത ആകുലതയായി മഞ്ജൻ പൊന്നുവിനെ നോക്കിയിരുന്നു.
 
അപ്പോൾ വീട്ടുടമസ്ഥൻ വിളിച്ചു.
 
ഒന്നുമോർത്ത് പേടിക്കരുത്, ഞങ്ങൾ കൂടെയുണ്ട് എന്ന പറച്ചിലിൽ അയാളാദ്യം മഞ്ജനെ ചേർത്തു പിടിച്ചു.
 
അവളോട് ധൈര്യമായി ഇരിക്കാനും നന്നായി ആഹാരം കഴിക്കാനും പറയണമെന്നും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വേറെ ആശുപത്രിയിലേക്ക് മാറാനുള്ള എന്ത് സഹായവും ചെയ്യാമെന്നും പറഞ്ഞു.
 
ടെസ്റ്റ് ചെയ്യണോ എന്ന മഞ്ജന്റെ ആശങ്കയോട് അത് വേണ്ടെന്ന് പറഞ്ഞു, ഒന്നുകിൽ പോസിറ്റീവ് ആയിരിക്കാം, അല്ലെങ്കിൽ മുൻപേ വന്നു പോയിരിക്കാം എന്ന സാധ്യത പറഞ്ഞു , പോസിറ്റീവ് ആണെങ്കിൽ വീട്ടിലുള്ള കുഞ്ഞിനെയും ആശുപത്രിയിലുള്ള ഭാര്യയെയും നോക്കാൻ വീട്ടിൽ ആളില്ലാതെ നിനക്ക് അഡ്മിറ്റ് ആക്കേണ്ടി വന്നേക്കാം എന്ന സാധ്യത പറഞ്ഞു.
 
അത് കൊണ്ട് അയാളുടെ ബന്ധുവായ ഡോക്ടറിനോട് സംസാരിച്ചു ഇപ്പോൾ ഉള്ള ബുദ്ധിമുട്ടുകൾക്കും പ്രതിരോധത്തിനുമുള്ള മരുന്നുകൾ എത്തിക്കാമെന്നും അത് കഴിച്ചു നന്നായി ശ്രദ്ധിച്ചു വീട്ടിൽ ഇരുന്നാൽ മതിയെന്നും ഇടയിൽ കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ പതിനാല് ദിവസത്തിന് ശേഷം ടെസ്റ്റ് ചെയ്താൽ മതിയെന്നും അയാൾ നിർദേശിച്ചു.
 
മഞ്ജൻ സമാധാനം കൊണ്ട് തളർന്നിരുന്ന് എന്നെ വിളിച്ചു . അപ്പോഴും ഞാനൊക്കെയും മൂളി കേട്ടൂ. അതിനിടയിൽ അവർ തന്നെ ആളെ അയച്ചു കെട്ടിടം ആകെ സാനിറ്റൈസ് ചെയ്തുപോയി.
 
കണ്ണിലെ ചിരി ശബ്ദത്തിലുമുള്ള പൊന്നുവിനോട് സംസാരിച്ചപ്പോൾ എനിക്ക് ജീവിതം വളരെ സ്വാഭാവികമായി പോവുകയാണ് എന്ന് തോന്നി , അത്ര മൃദുവായിരുന്നു അവളുടെ പറച്ചിലുകൾ.
 
വീട്ടു ജോലികളിൽ അച്ഛനെ സഹായിക്കണം എന്നും എല്ലാം എവിടെയാണ് ഇരിക്കുന്നത് എന്ന് പറഞ്ഞു കൊടുക്കണം എന്നും പറഞ്ഞപ്പോൾ 'ഞാനത് ചെയ്യുന്നുണ്ട് അമ്മേ' എന്നു അവൾ പറഞ്ഞു.
 
ഇതിനിടയിൽ ഡോക്ടർ വന്നു പോയി .
എന്റെ അവശതകൾക്ക് മരുന്നെഴുതി , എന്റെ ഉയർന്ന് താഴുന്ന നെഞ്ചിൻ കൂടിന് ഓക്സിജൻ സിലിണ്ടറിന്റെ സഹായം നൽകാൻ നേഴ്സിനോട് പറഞ്ഞു .
 
അവർ എന്റെ മൂക്കിൽ ഓക്സിജൻ കാനുല വച്ചു തന്നു.
 
ഞാനപ്പോൾ ഫോട്ടോ എടുത്ത് പൊന്നുവിനു വാട്സ്ആപ് ചെയ്തു . 'ദിൽ ബെചാരാ' എന്ന് അവളെനിക്ക് മറുപടി തന്നു . ഞാൻ അത് നോക്കി കിടന്നു ചിരിച്ചു.

എന്റെ മുഖം കാൻപൂരിന് ചേരാത്തതിന്റെ അത്ഭുത നോട്ടമായിരുന്നു വല്യപ്പൻ അത് വരെ നോക്കിയത് . കേരളത്തിലെ മുഖമാണ് എന്റേത് എന്ന് അറിഞ്ഞപ്പോൾ മുതൽ വല്യപ്പൻ മറ്റ് രണ്ട് പേരെയും പോലെ എന്നെ സ്വഭാവികതയോടെ നോക്കി. എനിക്ക് ഇൻജക്ഷൻ എടുക്കുന്ന നേഴ്സിനോട് തനിക്ക് എന്താ ഇൻജക്ഷൻ തരാത്തത് എന്ന് ചോദിച്ചും ആഹാരത്തിന് മുൻപ് ഇന്സുലിന് തരാൻ വൈകുന്നത് എന്തെന്നും മുടങ്ങാതെ അദ്ദേഹം രോഷം കൊണ്ടു .

എന്റെ വാർഡിലെ മൂന്ന് കട്ടിലിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും കൂടി ഞാൻ 'എന്റെ വല്യപ്പന്മാർ' എന്നു പേരിട്ടു.
 
മൂന്നിൽ രണ്ട് പേർ അറുപതിനോട് അടുത്തും ഒരാൾ എഴുപതിന് മുകളിലും പ്രായമുള്ളവരും എന്നേക്കാൾ വളരെ ഏറെ ആരോഗ്യമുള്ളവരും ആയിരുന്നു. അവർ മൂന്നും കട്ടിലിൽ നിന്ന് വേഗത്തിൽ ഇറങ്ങുന്നതും വാർഡിന്റെ നീളത്തിൽ വേഗം നടന്ന് വ്യായാമം ചെയ്യുന്നതും വളരെ ചെറിയ ഇടവേളകളിൽ ബാഗിൽ നിന്ന് പഴങ്ങളും മറ്റുമൊക്കെ എടുത്ത് കഴിക്കുന്നതും ചൂട് വെള്ളം കൊണ്ട് വന്നു കുടിക്കുന്നതുമൊക്കെ ഞാൻ നോക്കി കിടന്നു. എനിക്കപ്പോൾ കുടിക്കാനുള്ള വെള്ളംകുപ്പിയുടെ അടപ്പ് തുറക്കാൻ നേഴ്സിന്റെ സഹായം വേണമായിരുന്നു.
 
രാവിലെ അഞ്ച്, ഉച്ചയ്ക്ക് മൂന്ന്, രാത്രിയിൽ ആറ് എന്ന കണക്കിൽ എനിക്ക് അവർ ഇന്ജെക്ഷനുകൾ തന്നുകൊണ്ടിരുന്നു .
 
വിറ്റാമിൻ മിനറൽ ടാബ്ലെറ്സുകളും മറ്റും കഴിക്കാനും തന്നു.
 
ഏറ്റവും നിവർത്തികെടുമ്പോൾ മാത്രം കഴിക്കുന്ന ചപ്പാത്തി ആയിരുന്നു ഉച്ചയ്ക്കും രാത്രിയും ഭക്ഷണമായി കിട്ടിയിരുന്നത്. വൈകി വയറെരിയുമ്പോൾ അവർ അത് കൊണ്ട് വന്നു കട്ടിലിൽ വച്ചു പോയി. ഒരു പ്ളേറ്റിൽ നാല് ചപ്പാത്തിയും ഏതെങ്കിലും ഒരു ദാൽ ഫ്രെയ്യും മത്തങ്ങയോ കുമ്പളങ്ങയോ പോലെ ഏതെങ്കിലും ഒരു പച്ചക്കറി വെന്ത് കറിയെന്ന പോലെ ആയതും ബീറ്റ് റൂട്ടും വെള്ളരിക്കയും അരിഞ്ഞെടുത്ത സാലഡും ഉണ്ടായിരുന്നു.
 
ആദ്യത്തെ ഉച്ചയ്ക്ക് ഞാൻ ഒരു ചപ്പാത്തി കഴിച്ചു പാത്രം തിരികെ വച്ചു കിടന്നു.
 
എന്റെ വല്യപ്പന്മാരിലെ ഒരാൾ അൽപ്പം കഴിഞ്ഞപ്പോൾ എന്റെ കട്ടിലിനു അരികിൽ വന്നു നിന്നു.
 
'ഒന്നിനും രുചി ഇല്ല, ഇവർ രുചിയിൽ ഉണ്ടാക്കുന്നുമില്ല, നമുക്ക് രുചി അറിയുകയുമില്ല. പക്ഷെ ആ നാല് ചപ്പാത്തിയും കഴിക്കണം . കറി കഴിക്കാൻ വയ്യെങ്കിൽ വെള്ളത്തിൽ മുക്കിയെങ്കിലും , ഒന്നോ രണ്ടോ മണിക്കൂർ എടുത്താലും അത് കഴിക്കണം. ആഹാരം നന്നായി ചെന്നാൽ മാത്രമേ നമ്മുടെ ശരീരത്തിന് ഇത് നേരിടാൻ പറ്റൂ , ഈ കിടക്കുന്ന എല്ലാവർക്കും വീടും കുഞ്ഞുങ്ങളുമുണ്ട്, എല്ലാവർക്കും തിരിച്ചു പോകണം , നിനക്കും പോകേണ്ടേ ? അത് കൊണ്ട് ഇനി കഴിക്കാതെ ഇരിക്കരുത് '.
 
'ഇല്ല , ഇനി കഴിക്കാം' എന്ന് മാത്രം ഞാൻ മറുപടി പറഞ്ഞു .
 
എനിക്ക് ലോകം ജീവിക്കാൻ കൊള്ളാവുന്ന ഒരിടമാണ് എന്ന് തോന്നി . നിരാശയൊന്നും ഇല്ലാത്ത വിധം എനിക്ക് പ്രപഞ്ചത്തോട് ഒന്നാകെ സ്നേഹം തോന്നി .
 
നാലുമണിക്ക് അവർ തന്ന ചായയും നാല് ബിസ്ക്കറ്റും ഞാൻ കഴിച്ചു . മൂന്ന് വല്യപ്പന്മാരും എന്നെ നോക്കി ചിരിച്ചു. അതിലെ എന്റെ കട്ടിലിനു എതിർവശത്തുണ്ടായിരുന്ന , മെല്ലിച്ച , വയസ്സിൽ മുതിർന്ന  വല്യപ്പൻ നിരന്തരം നേഴ്സിനോട് വഴക്ക് ഉണ്ടാക്കുകയും അല്ലാത്തപ്പോഴെല്ലാം കട്ടിലിൽ കാല് നീട്ടി എന്നെ നോക്കിയിരിക്കുകയുമായിരുന്നു. എന്തിനാണ് ഇങ്ങനെ നോക്കുന്നതെന്ന് ഞാൻ അലോസരപ്പെട്ടപ്പോൾ അവിടെയിരുന്നു എന്നോട് കാൻപൂരിൽ ഉള്ള ആള് അല്ലേ എന്ന് വിളിച്ചു ചോദിച്ചു.
 
എന്റെ മുഖം കാൻപൂരിന് ചേരാത്തതിന്റെ അത്ഭുത നോട്ടമായിരുന്നു വല്യപ്പൻ അത് വരെ നോക്കിയത് . കേരളത്തിലെ മുഖമാണ് എന്റേത് എന്ന് അറിഞ്ഞപ്പോൾ മുതൽ വല്യപ്പൻ മറ്റ് രണ്ട് പേരെയും പോലെ എന്നെ സ്വഭാവികതയോടെ നോക്കി. എനിക്ക് ഇൻജക്ഷൻ എടുക്കുന്ന നേഴ്സിനോട് തനിക്ക് എന്താ ഇൻജക്ഷൻ തരാത്തത് എന്ന് ചോദിച്ചും ആഹാരത്തിന് മുൻപ് ഇന്സുലിന് തരാൻ വൈകുന്നത് എന്തെന്നും മുടങ്ങാതെ അദ്ദേഹം രോഷം കൊണ്ടു . എനിക്ക് അപ്പോഴൊക്കെ ദുശ്ശാട്യക്കാരി ആയിരുന്ന എന്റെ വല്യമ്മച്ചിയെ ഓർമ്മ വന്നു.
 
രാത്രിയിലും ഡോക്ടർ വന്ന് ഞങ്ങൾ ഓരോരുത്തരുടെയും വിവരങ്ങൾ ചോദിച്ചു പോയി .
 
തളർച്ച കൊണ്ട് വിറയ്ക്കുന്ന എന്നോട് പേടിക്കേണ്ട എന്നും അഞ്ച് ദിവസം കൊണ്ട് ബുദ്ധിമുട്ടുകൾ മാറി തുടങ്ങുമെന്നും എനിക്ക് പ്രായം കുറവായത് കൊണ്ട് റിസ്ക് ഇല്ലെന്നും ഡോക്ടർ പറഞ്ഞത് ഓർത്തു ഞാൻ കിടന്നു.
 
എനിക്ക് പ്രായം കുറവായിരുന്നിട്ടും , പുറം ലോകത്ത് നിന്ന് അകന്നു നിന്നിട്ടും ഞാൻ കോവിഡ് രോഗി ആണ് എന്നതോർത്ത് ഉറക്കത്തിലേക്ക് വഴുതും മുൻപ് മഞ്ജന്റെ രാത്രി വിളി വന്നു.
 
ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് മഞ്ജൻ എന്നോട് പറഞ്ഞു,
 
"എന്നാലും നമുക്ക് കോവിഡ് വന്നല്ലോ ,  എന്തായാലും ലോകത്ത് എത്ര ശതമാനം ആളുകൾക്ക് ഇത് വന്നു കാണും, അൻപത് ശതമാനത്തിനു എന്തായാലും വന്നിട്ടില്ല, മുപ്പത് ശതമാനം ആളുകൾക്ക് വന്ന് കാണും , അതിൽ നമ്മളും പെട്ടല്ലോ, നമുക്കിത് വേണ്ടായിരുന്നു അല്ലേ ".
ഞാൻ അതെയെന്ന് മൂളി.
 
എനിക്ക് ഒരിത്തിരി ചോറും ഒരു മീൻ വറുത്തതും കൊണ്ടു തരാമോ എന്ന് ഞാൻ മഞ്ജനോട് ചോദിച്ചു. പുറത്ത് ഇറങ്ങാൻ പാടില്ലെന്ന് ആണെന്നും വെളുപ്പിനെ തന്നെ വരാമെന്നും മഞ്ജൻ പറഞ്ഞു.

കാലനും പട്ടികുഞ്ഞും .
 
എന്റെയും വല്യപ്പന്മാരുടെയും വാർഡിലെ മൂന്നും , വാതിലിനു മുകളിലെ ഒന്നും , അടുത്ത വാർഡിലെ മൂന്നും ട്യൂബ് ലൈറ്റുകൾ രാവും പകലും കത്തികിടന്നു. രാവേതാണ് പകലേതാണ്  എന്നൊരു ആശങ്കയും അവിടെ ആർക്കും ഇല്ലായിരുന്നു.
 
ഉറക്കത്തിൽ ഞാൻ അറിയാതെ എനിക്കിഷ്ടമുള്ളത് പോലെ ചെരിഞ്ഞു കിടന്നു പോകും . അപ്പോൾ എനിക്ക് എന്തോ സംഭവിക്കുന്നെന്നു , ആരോ എന്റെ നെഞ്ചിൽ ഭാരമുള്ളതെടുത്തു വച്ചു എന്നെ ശ്വാസമുട്ടിക്കുന്നല്ലോ എന്നു ഭയന്ന് ഞാൻ ഉണരും , ശ്വാസം കിട്ടാതെ ഞാൻ ആകെ വിയർത്ത് പോയിട്ടുണ്ടാവും അപ്പോൾ. രാവെത്ര പഴകിയെന്നോ പകലെത്ര മങ്ങിയെന്നോ അറിയാൻ മൊബൈൽ എടുത്ത് നോക്കും .
 
അങ്ങിനെ ഉണർന്നും ഉറങ്ങിയും കിടക്കുമ്പോൾ മഞ്ജന്റെ ഫോൺ വന്നു , നോക്കുമ്പോൾ നേരം വെളുക്കുന്ന അഞ്ചരമണി ആയിട്ടുണ്ടായിരുന്നു.
 
മഞ്ജൻ എനിക്കുള്ള ഉടുപ്പുകളും ചൂട് വെള്ളം കരുതാനുള്ള ഫ്ലാസ്ക്കും ഞാൻ പറഞ്ഞ ചോറും മീൻ വറുത്തതും റിസപ്ഷനിൽ കൊടുത്തിട്ടായിരുന്നു എന്നെ വിളിച്ചത്.
 
കാണാൻ കഴിയാതെ മഞ്ജൻ മടങ്ങി പോയി , ആദ്യമായി ഒറ്റയ്ക്ക് ആയ സ്വാതന്ത്ര്യത്തിൽ തിരിച്ചു വീടെത്തും വരെ കരഞ്ഞു എന്നു വീട്ടിലെത്തി വിളിച്ചപ്പോൾ പറഞ്ഞു .
 
എന്തിനാണ് കരയുന്നത് എന്ന് ഞാനോർത്തു , കാണാതെ പോയതിനാണോ എന്ന് , അസുഖം വന്നല്ലോ എന്നാണോ എന്ന്, ജീവിതം അനിശ്ചിതാവസ്ഥയിൽ പെട്ടല്ലോ എന്നാണോ എന്ന് , എന്തിനാണ് എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു .
 
എനിക്കുള്ള സാധനങ്ങളുടെ ബാഗ് ഒരാൾ എന്റെ പേര് വിളിച്ചുകൊണ്ട് വാർഡിൽ വന്നു തന്നിട്ട് പോയി.
 
ബാഗിൽ എന്തൊക്കെയെന്ന് നോക്കാൻ എഴുന്നേറ്റപ്പോൾ തലേന്ന് കിടന്ന ഞാനല്ല ഉണർന്ന ഞാനെന്ന് എനിക്ക് തോന്നി.
 
തീരെ വയ്യല്ലോ എന്ന നിസ്സഹായതയുടെ കെട്ടിപിടുത്തം വരിഞ്ഞു മുറുക്കി.
 
ഞാൻ പതിയെ വാഷ്റൂമിലേക്ക് പോയി.
 
മുൻപേ തന്നെ എനിക്ക് ടോയ്ലറ്റിൽ ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും കണ്ണിൽ ഇരുട്ട് മൂടുന്നത്ര ശ്വാസം മുട്ടുമായിരുന്നു.
 
അന്ന് , ഒരു ഇരുട്ടിലും തടഞ്ഞു വീഴാതിരിക്കാൻ എനിക്കുള്ളിലുള്ള അത്ര ആത്മധൈര്യവും ഉണർന്നിരുന്നു .
എന്റെ വയറ്റിൽ നിന്നും കരിപോലെ കറുത്ത് മലം പോയി. ജനിച്ച കുഞ്ഞിന്റെ ആദ്യത്തേതും മരിക്കുന്ന മനുഷ്യന്റെ അവസാനത്തേതും കറുത്ത മലം ആണെന്ന് പറഞ്ഞു കേൾവി എനിക്ക് ഓർമ്മ വന്നു. മരിച്ചു പോകൽ അത്ര എളുപ്പം നടക്കുന്നതല്ലെന്നും മരിക്കാൻ ഇത്ര വയ്യാഴിക പോരെന്നും ഓർത്തു ഞാൻ മടങ്ങി വന്നു കിടന്നു.

എനിക്ക് അപ്പോൾ പെരിയോറും പെരുമാൾ സിനിമയിലെ കറുപ്പിയെ ഓർമ്മ വന്നു. മരിക്കാറായി റെയിൽവേ ട്രാക്കിൽ കിടന്ന പെരിയോറും പെരുമാളിന്റെ ജീവൻ രക്ഷിക്കാൻ വന്ന നീല നിറം പൂണ്ട കറുപ്പിയെ ഓർത്തു ഞാൻ കിടന്നു.

കിടന്നതും ഞാൻ മയക്കത്തിലേക്ക് തളർന്നു പോയി.
 
വീട്ടിലുള്ള ആ പഴയ പ്ലാസ്റ്റിക് സ്റ്റൂൾ വലിച്ചിട്ട് ഒരാൾ എന്റെ കട്ടിലിനു അരികിലേക്ക് പെട്ടന്ന് വന്നിരുന്നു. അയാൾ കറുത്ത നിറമുള്ള പിപിഈ കിറ്റ് ആയിരുന്നു ഇട്ടിരുന്നത്.
 
ഇതാരാണ് എന്നും എന്തിന് അയാൾ എന്റെയടുത്ത് ഇരുന്നും എന്ന് ഞാൻ ഓർക്കുമ്പോഴേയ്ക്കും അയാൾ ഇരുന്ന് കൊണ്ട് തന്നെ തന്റെ ദേഹം എന്റെ കട്ടിലിന്റെ കാല്ഭാഗത്തേയ്ക്ക് വച്ചു കിടന്നു. ആരോ ഒരാൾ എന്റെ കട്ടിലിൽ എന്ന അമർഷത്തിലും പേടിയിലും ഞെട്ടിയപ്പോൾ ഞാൻ ഉണർന്ന് പോയി. കട്ടിലിനു അരികിൽ ആരും ഉണ്ടായിരുന്നില്ല , വല്യപ്പന്മാർ നടക്കുന്നതിന്റെ ആവി പിടിക്കുന്നതിന്റെയുമൊക്കെ തിരക്കിലായിരുന്നു.
 
കറുത്ത ഉടുപ്പിട്ടു വരുന്ന കാലനെ ഓർത്തിട്ട് എന്റെ മനസ്സിൽ ചിരി വന്നു .
 
ചിരി ചുണ്ടിൽ എത്തുംമുന്പ് ഞാൻ വീണ്ടും മയങ്ങി പോയി.
 
നീളൻ മുഖമുള്ള ചെവികൾ തൂങ്ങി കിടക്കുന്ന ഒരു നായ അപ്പോൾ എന്റെ ഇടത് വശം ചേർന്ന് തലയ്ക്ക് അരികിൽ വന്നിരുന്നു . പതിയെ അത് മുഖം എന്റെ മുഖത്തേക്ക് സ്നേഹത്തോടെ ചേർത്ത് ഉരസി. അതിന്റെ മൂക്കിന്റെ തണുപ്പ് മുഖത്ത് മുട്ടിയ അറപ്പിൽ ഞാൻ വീണ്ടും കണ്ണ് തുറന്നു.
 
എനിക്ക് അപ്പോൾ പെരിയോറും പെരുമാൾ സിനിമയിലെ കറുപ്പിയെ ഓർമ്മ വന്നു. മരിക്കാറായി റെയിൽവേ ട്രാക്കിൽ കിടന്ന പെരിയോറും പെരുമാളിന്റെ ജീവൻ രക്ഷിക്കാൻ വന്ന നീല നിറം പൂണ്ട കറുപ്പിയെ ഓർത്തു ഞാൻ കിടന്നു.
 
എനിക്കപ്പോൾ വിശപ്പ് തോന്നി. കൈ കഴുകാൻ പോകാൻ എനിക്ക് കഴിയില്ലെന്ന് തോന്നിയപ്പോൾ ആദ്യമായി സാനിറ്റൈസർ കൈയ്യിൽ പുരട്ടി ഞാൻ കഴിക്കാൻ ഇരുന്നു .
മഞ്ജൻ കൊണ്ട് വന്ന ചോറും കിഴങ്ങു കറിയും മീൻ വറുത്തതും ഞാൻ പതിയെ കഴിച്ചു.
 
സ്വപ്നങ്ങളിൽ കഴിക്കുന്ന ആഹാരത്തിന് രുചിയുണ്ടാവില്ലെന്ന പോലെ ആ ചോറും മീൻ വറുത്തതും എനിക്ക് വെറുതെ വായിലിട്ട് ചവയ്ക്കുന്ന തെര്മോക്കോൾ കുമിളകൾ പോലെ തോന്നി. ആശുപത്രിയിലെ ചപ്പാത്തിയും കറികളും നാവിൽ തൊട്ടത് പോലെ തന്നെ നിര്ജീവമായി ചോറും മീനും എന്നെ തൊട്ടു പോയി. എന്റെ തടിച്ചിരുന്ന ചുണ്ടുകളും നാവും  ഇത്തിരി നീറ്റൽ എരിവ് എന്ന പേരിൽ എനിക്ക് തന്നു.
 
ഞാൻ ചോറും കറികളും അടച്ചു വച്ചു വെള്ളം കുടിച്ചു കിടന്നു.
 
ഡോക്ടർ വന്നപ്പോൾ എന്റെ ഓക്സിജൻ കാനുല രണ്ട് മണിക്കൂർ ഇടവിട്ട് മാറ്റണം എന്ന് പറഞ്ഞു.
 
അതിനും മുൻപേ എന്റെ സ്നേഹപ്പെട്ട സുഹൃത്ത് എന്നോട് അത് പലതവണ പറഞ്ഞിരുന്നു, ഇല്ലെങ്കിൽ നിനക്കത് ശീലമാകുമെന്നും ശ്വാസകോശത്തിന് ശ്വാസം എടുക്കാൻ എത്ര കഴിയുന്നുണ്ടെന്നു ഇടയ്ക്കിടെ നോക്കണം എന്ന് ശകാരിച്ചിരുന്നു.
 
എനിക്ക് ആ കിടപ്പിൽ നിരാശ പുതച്ചിരുന്നു കരയാൻ തോന്നി. ഞാൻ ഫോണെടുത്ത് പണ്ടെന്നോ കിട്ടിയ ആ പ്ലെ ലിസ്റ്റ് യു ട്യൂബിൽ ഓൻ ചെയ്തു ഹെഡ് ഫോണും വച്ചു കിടന്നു.
 
രണ്ടാമത്തെ പാട്ടായി ആ പാട്ട് വന്നു ,
അതൊരു ദേശഭക്തി ഗാനമായിട്ടും ആദ്യത്തെ രണ്ടു വരികളെ കെട്ടിപിടിച്ചു ഞാൻ എങ്ങലടിച്ചു കരഞ്ഞു .
 
Tanha rahi apni rah chalta jayega
ab to jo bhi hoga dekha jayega....
Ekla chalo ekla chalo ekla chalo re ...
 
ഞാനത് എന്റെ പ്രിയപ്പെട്ട കൂട്ടിനും പൊന്നുവിനും അയച്ചു കൊടുത്തു , കേട്ട് നോക്കൂ എന്ന് പറഞ്ഞു , ഞാനപ്പോൾ കരയുന്നുണ്ടായിരുന്നു എന്ന് അവർ രണ്ടും അറിഞ്ഞില്ല.
 
'ഞാനിപ്പോൾ ഇത് കേട്ടാൽ കാൻപൂരിൽ വന്നു കൊറന്റൈൻ ആകേണ്ടി വരും' എന്ന് എന്റെ സ്നേഹവും ' നമുക്ക് ഈ പാട്ട് പഠിക്കണം ല്ലേ' എന്ന് പൊന്നുവും പറഞ്ഞു.
 
ഞാൻ ഉറങ്ങി പോയി. ആ ഉറക്കം മുതൽ എന്റെ ചങ്കിൻ കുഴിയിൽ നിന്നും ഒരു ഏങ്ങൽ വന്നു കൊളുത്തി കിടക്കുന്ന ശ്വാസത്തെ സ്വാതന്ത്രമാക്കാൻ തുടങ്ങി. ഒരു ഇക്കിളി പോലെ ആ ഏങ്ങൽ പാഞ്ഞു പോകുമ്പോൾ ഞാൻ ഉറക്കത്തിൽ നിന്ന് ഉണരുകയും ഉണർന്ന് ഇരിക്കുമ്പോൾ അറിയാതെ പുളയുകയും ചെയ്തു.
 
ആഹാരം കൊണ്ട് വന്നവർ കാലിൽ തൊട്ട് വിളിച്ചപ്പോൾ ഉണർന്ന് വേണ്ടെന്ന് കൈകൊണ്ട് കാണിച്ചു ഞാൻ വീണ്ടും ഉറങ്ങി .
 
ഇൻജക്ഷനുകൾ തരാൻ വന്ന നേഴ്സ് എനിക്ക് പനി കൂടുന്നു എന്നു കണ്ട് ഡ്രിപ് ഇടാനുള്ള സ്റ്റാൻഡ് കട്ടിലിനോട് ചേർത്ത് ഘടിപ്പിച്ചു പാരസെറ്റമോൾ സസ്പെൻഷൻ കുത്തിയിട്ടു പോയി . ഞാൻ ബാക്കി വന്ന ചോറും വിശപ്പെന്നോ സ്നേഹമെന്നോ മാത്രമോർത്തു കഴിച്ചു വീണ്ടും കിടന്നു , കിടന്നതും ഉറങ്ങി പോയി.
 
പിന്നെ ഉണരുമ്പോൾ അടുത്ത വാർഡിലെ , എന്റെ കട്ടിലിൽ കിടന്ന് എത്തി നോക്കിയാൽ കാണുന്ന കട്ടിലിൽ നിന്ന് കരച്ചിലും ആശ്വസിപ്പിക്കലും കേൾക്കാമായിരുന്നു. അവിടെ ഒരു അന്പതിനു മുകളിൽ പ്രായമുള്ള ഒരു സ്ത്രീ വന്നിരുന്നു , ഞാനല്ലാതെ അവിടേക്ക് വന്ന രണ്ടാമത്തെ സ്ത്രീ ആയിരുന്നു അവർ.
 
ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയിരുന്ന, താൻ മരിച്ചു പോകുമോ എന്നു ഭയന്ന അവർ ആരെയൊക്കെയോ പഴി പറഞ്ഞു പരിതപിക്കുകയായിരുന്നു, നേഴ്സ് അവരെ ആശ്വസിപ്പിക്കുകയായിരുന്നു.
 
എന്റെ കോവിഡ് ജീവിതം 

 

ലോകത്തോട് മിണ്ടിയും മിണ്ടതെയും ഞാൻ ജീവിതത്തിലേക്ക് ഒരു ദിവസം പച്ച പിടിക്കുകയും അടുത്ത ദിവസം രോഗത്തിലേയ്ക്ക് കൂപ്പ് കുത്തുകയും എന്ന രീതിയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ , ഞാൻ അഡ്മിറ്റ് ആയതിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം അയാൾ അവിടെ വന്നു . ആരോഗ്യപൂർണ്ണമായ ശരീരമുള്ള അയാൾ അഹന്ത നടന്ന് വരുമ്പോലെ വാഷ്റൂമിനോട് ചേർന്നുള്ള വാർഡിൽ എന്റെ ഭിത്തിയ്ക്ക് മറുപുറമുള്ള കട്ടിലിലേക്ക് പോയി.

കഴിക്കും എന്ന എന്റെ പറച്ചിലിൽ അസ്വാസ്ഥ്യം കാണിച്ച ആന്റിയോട് ഞാൻ കേരളത്തിൽ നിന്നാണ് , എനിക്ക് എന്നും ആഹാരം കഴിക്കാം എന്ന് പറഞ്ഞു ഞാൻ നടന്നു. തിരിച്ചു വരുമ്പോൾ എന്നെ നോക്കി "നീ പണ്ഡിത് ആവും എന്നാണ് കരുതിയത്" എന്നു പറഞ്ഞു അവർ ചിരിച്ചപ്പോൾ "ആഹാരം കഴിച്ചില്ലേൽ തളർന്ന് പോകും , കഴിക്കണം" എന്നു പറഞ്ഞു ഞാൻ കട്ടിലിലേക്ക് മടങ്ങി.

അയാൾക്ക് കോവിഡ് പോസിറ്റീവ് ആണ് എന്നതല്ലാതെ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല. അയാൾക്കു നെഞ്ചിൽ മുട്ടുന്ന നീളൻ താടിയും തലയിൽ നീളൻ മുടി മറച്ചു കെട്ടിയ തലപ്പാവും ഉണ്ടായിരുന്നു. പൈജാമയും കുർത്തയും വേഷം ധരിച്ച അയാൾ ഓക്സിജൻ സിലിണ്ടർ ഒരു നിമിഷം പോലും മാറ്റാൻ കഴിയാതെ മലമൂത്ര വിസർജനങ്ങൾ കട്ടിലിൽ തന്നെ നേഴ്സിന്റെ സഹായത്തിൽ ചെയ്തിരുന്ന , നിരന്തരം പരിദേവനങ്ങൾ കൊണ്ട് വാർഡിൽ സങ്കടം നിറച്ചിരുന്ന ആന്റി എന്ന് ഞാൻ വിളിച്ചിരുന്ന , ഞാൻ തളർന്ന് മയങ്ങിയ രാത്രി അഡ്മിറ്റായ സ്ത്രീയുടെ എതിർവശത്തുള്ള കട്ടിലിൽ കിടപ്പായി.
അയാൾ  വന്ന നിമിഷം മുതൽ അത് വരെ വാർഡിൽ ഉണ്ടായിരുന്ന കരുതലെന്നോ സ്നേഹമെന്നോ തോന്നിയിരുന്ന നിശബ്ദത ഇല്ലാതെ ആയി . പകരം അയാൾ ഉണ്ടാക്കുന്ന അനാവശ്യമായ ഒച്ചപ്പാടുകളും ശകാരങ്ങളും അവിടെ ഇടയ്ക്കിടെ ഉയർന്നു വന്ന് ഞങ്ങളെ ഒരോരുത്തരേയും കൂടുതൽ അവശരാക്കി.
 
ഒരു ദിവസം അങ്ങിനെ കടന്ന് പോയി
 
അന്ന്  രാവിലെ  വാഷ്റൂമിലേയ്ക് പോയ എന്നെ ആന്റി 'ബിട്ടിയാ' (മോളെ) എന്ന് അരികിലേക്ക് വിളിച്ചു.
 
പതിയെ അരികിൽച്ചെന്ന എന്നോട് "നീ ഇന്ന് നോയമ്പ് അല്ലേ, ഇവർ തരുന്നത് കഴിക്കില്ലല്ലോ അല്ലേ" എന്ന് ചോദിച്ചു.
 
"ഞാൻ കഴിക്കും , ഇന്ന് എന്താ കഴിച്ചാൽ" എന്ന് ചോദിച്ചപ്പോൾ അന്നത്തെ ദിവസത്തിന്റെ ഏതോ പേര് അവർ പറഞ്ഞത് എനിക്ക് മനസ്സിലായില്ല .
 
കഴിക്കും എന്ന എന്റെ പറച്ചിലിൽ അസ്വാസ്ഥ്യം കാണിച്ച ആന്റിയോട് ഞാൻ കേരളത്തിൽ നിന്നാണ് , എനിക്ക് എന്നും ആഹാരം കഴിക്കാം എന്ന് പറഞ്ഞു ഞാൻ നടന്നു. തിരിച്ചു വരുമ്പോൾ എന്നെ നോക്കി "നീ പണ്ഡിത് ആവും എന്നാണ് കരുതിയത്" എന്നു പറഞ്ഞു അവർ ചിരിച്ചപ്പോൾ "ആഹാരം കഴിച്ചില്ലേൽ തളർന്ന് പോകും , കഴിക്കണം" എന്നു പറഞ്ഞു ഞാൻ കട്ടിലിലേക്ക് മടങ്ങി.
 
ആഹാരം കഴിക്കാത്തതിനു ആന്റിയെ നേഴ്സ് വഴക്ക് പറഞ്ഞപ്പോൾ കഴിച്ച ആഹാരത്തിന്റെ പാത്രം എടുക്കാൻ ക്ളീനിങ് ജോലിക്കാർ വരാൻ വൈകുന്നു എന്ന് പറഞ്ഞു എതിർ വശത്തു കിടന്ന പഞ്ചാബി നേഴ്സിനെ വഴക്ക് പറഞ്ഞു. ആ കുഞ്ഞി പെണ്ണ് ആയിരുന്നു അപ്പോൾ നേഴ്സ്. പിന്നീട് ക്ളീനിങ് ജോലിക്കാർ വന്നപ്പോൾ അയാൾ കഴിച്ച പാത്രവും അതിലെ അവശിഷ്ടങ്ങളും തറയിലാകെ ചിതറി വീഴ്ത്തി തന്റെ രോഷം പ്രകടിപ്പിച്ചു.
 
അവർ ഭയം ഒളിപ്പിച്ച സ്വരത്തിൽ എന്തോ ചിലത് മാത്രം പറഞ്ഞു അവിടമാകെ തുടച്ചു വൃത്തിയാക്കി പോയി.
 
അതുവരെ ഇല്ലാതിരുന്ന തരം ഒരു അസ്വസ്ഥത എന്നില്‍  നിറയാൻ തുടങ്ങി.
 
പകലുകൾ വീട്ടിലേക്കുള്ള വിളികളിലും ഇടയ്ക്കുള്ള വീഡിയോ കോളിലും ജീവിതവുമായി എന്നെ കൊരുത്തു പിടിക്കുന്നുണ്ടായിരുന്നു.
 
പൊന്നു അയക്കുന്ന വാട്സ്ആപ് മെസേജുകളിൽ നിന്ന് ഞങ്ങളിൽ ഏറ്റവും പക്വതയുള്ളത് അവൾക്കാണ് എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു അപ്പോഴൊക്കെ.
 
അന്ന് അവൾ എനിക്ക് " spread love like virus" എന്ന പാട്ട് അയച്ചു തന്നു.
"But virus kills" എന്ന് ഞാൻ അവൾക്ക് മറുപടി കൊടുത്തു .
 
സ്നേഹം എങ്ങിനെ ആവണം എന്നും എങ്ങിനെ ആവരുത് എന്നും അവൾ ഈ പ്രായത്തിനുള്ളിൽ മനസ്സിലാക്കിയിട്ടുണ്ടാവും എന്ന് എനിക്ക് അപ്പോൾ തോന്നി.
 
വീട്ടു ജോലികൾ തീർത്ത ഇടവേളകളിൽ എല്ലാം ഉറങ്ങി പോകുന്ന മഞ്ജന്റെ ക്ഷീണം വൈറസിനോടുള്ള യുദ്ധം ചെയ്യൽ മൂലം ആണോ എന്ന് ഞാൻ  നെടുവീർപ്പിട്ടു ഇടയ്ക്കിടെ .
 
അന്ന് രണ്ട് വല്യപ്പന്മാരുടെ സ്രവങ്ങൾ ടെസ്റ്റിന് കൊണ്ട് പോയി. അവർക്ക് പ്രത്യേകിച്ചു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ ആയിരുന്നു അപ്പോഴേയ്ക്കും.
 
അന്ന് രാത്രിയിലേയ്ക്ക് ഞാൻ എത്തിയതോ ഉറക്കത്തിലേക്ക് ഞാൻ പോയതോ എനിക്ക് ഓർമ്മയില്ല . ഇടയിൽ എപ്പോഴോ ഉച്ചത്തിൽ ആരോ സംസാരിക്കുന്നത് കേട്ട് ഞാൻ ഉണർന്നപ്പോൾ അത് ഡോക്ടർ ആണ് എന്നും പഞ്ചാബിയോടാണ് ശകാരം എന്നും മനസ്സിലായി, നേരത്തെക്കുറിച്ചു ബോധ്യമൊന്നുമില്ലാതെ ഞാൻ വീണ്ടും ഉറങ്ങിപോയി.
 
പിന്നെ ഞാൻ ഉണരുമ്പോൾ പുലർച്ചെ നാലുമണി എന്ന് ഫോണിൽ കണ്ടു.
 
എനിക്ക് പിന്നെ ഉറക്കം വന്നില്ല.
 
എനിക്ക് ബാത്റൂമിൽ പോകണം എന്ന് തോന്നി.
 
എല്ലാവരും ഉറങ്ങുന്ന , സുഖമായെന്ന മിനുസമുള്ള സ്വപ്നങ്ങൾ കാണുന്ന നേരമെന്നു ഓർത്തു ഞാൻ ശബ്ദം ഉണ്ടാക്കാതെ എണീറ്റ് നടന്നു.
 
വാതിൽ കടന്ന് അടുത്ത വാർഡിലേക്ക് എത്തിയപ്പോൾ  ഞാൻ കണ്ടത് ഓക്സിജൻ മാസ്ക്കും വച്ചു തളർന്ന് ഉറങ്ങുന്ന ആന്റിയുടെ കാൽമുട്ടിന്  മുകളിൽ വരെ ഉണ്ടായിരുന്ന പുതപ്പും സാരിയും മാറി ഇത്തിരി തെളിഞ്ഞ നഗ്നതയിലേയ്ക് ഊറി നോക്കി കൊണ്ട് സ്വയം ഭോഗം ചെയ്യുന്ന പഞ്ചാബിയെ ആയിരുന്നു.
 
എന്നെ കണ്ട് ഞെട്ടിയത് പോലെ ഉച്ചത്തിൽ അയാൾ"Paani he bittiya ? , Bath room me paani he ,?" (ബാത് റൂമിൽ വെള്ളം ഉണ്ടോ മോളെ) എന്നു ചോദിച്ചു.
 
രോഷം കൊണ്ടോ സങ്കടം കൊണ്ടോ ഞാൻ ചുട്ടു പഴുത്തു.
 
അയാളുടെ ചോദ്യങ്ങളെ നോക്കാതെ ഞാൻ പോയി ആന്റിയുടെ പുതപ്പെടുത്തു നേരേയിട്ടു.
 
എന്നിട്ട് ഞാൻ ബാത് റൂമിലേക്ക് വീണ്ടും നടന്നു, അയാൾ വീണ്ടും ഉച്ചത്തിൽ ആ വെള്ളമുണ്ടോ എന്ന  ചോദ്യം ആവർത്തിച്ചു.
 
ഒരു കട്ടിലിന്റെ ക്രാസിയിൽ പിടിച്ചു തിരിഞ്ഞു നിന്ന ഞാൻ "പോയി നോക്കിയാലേ അറിയാൻ പറ്റൂ , പോകുന്നതെ ഉള്ളു " എന്നു മാത്രം പറഞ്ഞു. എനിക്ക് ആവുന്നത്ര ഭാരം ഞാൻ എന്റെ ശബ്ദത്തിൽ നിറയ്ക്കാൻ ശ്രമിച്ചു അപ്പോൾ.
 
ബാത്റൂമിൽ നിന്നും തിരിച്ചു വന്ന എന്നോട് അയാൾ ഒന്നും ചോദിച്ചില്ല. അയാൾ അപ്പോൾ തന്റെ പുതപ്പ് പുതച്ചിരുന്നത് മാത്രം ഞാൻ നോക്കി.
 
എനിക്ക് ലോകത്തോട് അപ്പോൾ വെറുപ്പ് തോന്നി, കരയാൻ തോന്നി , അറപ്പ് തോന്നി. സ്വന്തം വീട്ടിലെ കുട്ടികൾ പോലും ഇയാളുടെ അടുത്ത് സുരക്ഷിതർ ആവില്ലല്ലോ എന്നോർത്തിട്ടു നടുക്കം തോന്നി.
 
പിന്നെ ഉറങ്ങി പോവാതെ ഞാനാ വെളുപ്പാൻ കാലത്തെ നോക്കി പിന്നെയും പിന്നെയും തളർന്ന് കിടന്നു.
 
വലത് കൈ നീര് വച്ചപ്പോൾ ഇടത് കൈയ്യിലേയ്ക്ക് മാറ്റിയ സൂചി അപ്പോൾ പുളച്ചു കുത്തുന്ന വേദനയുമായി എനിക്ക് ഒപ്പം കൂട്ടിരുന്നു.
 
(തുടരും)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top