29 March Friday

മിനി സുകുമാർ ഐഎഡബ്ലിയുഎസ് ജനറൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021

ഇഷിതാ മുഖോപാധ്യായ, മിനി സുകുമാർ

കൊച്ചി> ഇന്ത്യൻ അസോസിയേഷൻ ഓഫ് വിമൻസ്റ്റഡീസ് (ഐഎഡബ്ലിയുഎസ് ) ജനറൽ സെക്രട്ടറിയായി മിനി സുകുമാർ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സർവ്വകലാശാല വിമൻ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറാണ്.

കൊൽക്കത്ത സർവ്വകലാശാലയിൽനിന്നുള്ള ഇഷിതാ മുഖോപാധ്യായ ആണ് പ്രസിഡന്റ്. വിഭൂതി പട്ടേൽ (മഹാരാഷ്ട്ര)-വൈസ് പ്രസിഡന്റ്,ശബാബ് ബാനു (ഉത്തർ പ്രദേശ്)-ജോയിന്റ് സെക്രട്ടറി,ശുഭ എസ്  (തമിഴ്‌നാട്)- ട്രഷറർ എന്നിവരാണ് മറ്റ്  ഭാരവാഹികൾ.

സ്ത്രീ പഠനങ്ങൾ വിപുലമാക്കാൻ ഉദ്ദേശിച്ചു പ്രവർത്തിക്കുന്ന അക്കാദമിക സംഘടനയായ ഐഎഡബ്ലിയുഎസിൽ അക്കാദമിക് വിദഗ്ധരും ഗവേഷകരും വിദ്യാർത്ഥികളും സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും അംഗങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top