25 April Thursday

നെറ്റ്‌ വാക്ക്‌

മനില സി മോഹൻUpdated: Sunday Feb 2, 2020



ഇന്ത്യയിൽ ജീവിക്കുന്ന ഓരോരുത്തരുടേയും മനസ്സിൽ മുസ്ലീമെന്നതും ഹിന്ദുവെന്നതും വിപരീത പദങ്ങളാണ് എന്ന് ആശയപരമായും നിയമപരമായും സ്ഥാപിക്കുന്നതിൽ വിജയിക്കാൻ പറ്റി എന്നതാണ് പൗരത്വഭേദഗതി നിയമം കൊണ്ട് അവർ നേടിയ വിജയം. സംഘ വേദികളിൽ മാത്രം പറഞ്ഞിരുന്ന മുസ്ലീം വിദ്വേഷം, വെറുപ്പ് അവർ പൊതുവേദികളിൽ പരസ്യമായി പറയാൻ പ്രാപ്തരായിരിക്കുന്നു. വേഷം കണ്ടാൽ തിരിച്ചറിയാമെന്ന് പറയുന്ന പുരുഷനും നിന്നെ ഞാൻ കൊല്ലുമെന്ന് കേരളത്തിൽ  പറയുന്ന സ്ത്രീയും ഒറ്റയൊരു തലച്ചോറിന്റെ മടക്കുകളാണ്.

അവർ വ്യാഖ്യാനിക്കുന്ന ചരിത്രം അവർ നിശ്ചയിക്കുന്ന അധ്യായത്തിൽ നിന്നേ അവർ വായിച്ചു തുടങ്ങൂ. മതം മാത്രം മനസ്സിലാവുന്ന വെറുപ്പിന്റെ കുത്തക വ്യാപാരികൾ. ഗുജറാത്ത് വംശഹത്യാക്കാലത്ത് മുസ്ലീമിനെ കൊല്ലുമ്പോൾ രതിമൂർച്ഛയനുഭവിച്ചവരുടെ ക്ലോണുകളാണ് കേരളത്തിലും ഉണർന്നു കൊണ്ടിരിക്കുന്നത്.

കയ്യിൽ ശൂലമുണ്ടെങ്കിൽ കുത്താൻ മടിയില്ലാത്തവരുടെ ലിംഗഭേദമില്ലാത്ത ഉണർച്ചകൾ. രാഷ്ട്രീയാധികാരത്തിന്റെ തിളപ്പിലാണവർ. 
ഒരു മുസ്ലീമിനെ കാണുമ്പോൾ കൊല്ലാൻ തോന്നുന്ന തരം വിഷം തന്നെയാണ് അവർ  പഠിപ്പിക്കുന്നത്. ഈ വിഷം ഞരമ്പുകളിൽ പേറുന്ന പല തലമുറകളെ അവർ സൃഷ്ടിച്ചിട്ടുണ്ട്.

കാക്കയെന്നത് തമാശകളല്ല, കാക്കയെന്നത് കവിതകളല്ല, കാക്കയെന്നത് സാഹിത്യവുമല്ല.  മുസ്ലീം എന്ന 'ശത്രു' വിനെ നേർക്കുനേർ പോരിന് വിളിക്കുകയാണ്.  അതിൽ തമാശയില്ല. ചിരികളില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top