18 December Thursday

ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ്‌ സ്റ്റഡീസ്‌ ദേശീയ സമ്മേളനത്തിന്‌ തലസ്ഥാനത്ത്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023

ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ്‌ സ്റ്റഡീസ്‌ ദേശീയ സമ്മേളനത്തിൽ മുതിർന്ന അംഗം പ്രൊഫ. ലീലാ ഗുലാത്തിയെ ആദരിക്കുന്നു

തിരുവനന്തപുരം > ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ്‌ സ്റ്റഡീസിന്റെ (ഐഎഡബ്ല്യുഎസ്‌) 17–-ാമത്‌ ദേശീയ സമ്മേളനത്തിന്‌ തിരുവനന്തപുരത്ത്‌ തുടക്കമായി. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറും സാമ്പത്തിക വിദഗ്‌ധയുമായ പ്രൊഫ. ഗീതാ സെൻ ഓൺലൈനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അധികാരവും അറിവും സ്ത്രീകളെ മുന്നോട്ടു നയിക്കുന്നതിന്റെ ആക്കം കൂട്ടുമെന്നും സ്ത്രീ മുന്നേറ്റത്തിന് സമൂഹത്തിന്റെ പിന്തുണ ശക്തി നൽകുമെന്നും ഗീതാ സെൻ അഭിപ്രായപ്പെട്ടു.

ഐഎഡബ്ല്യുഎസ്‌ പ്രസിഡന്റ്‌ ഇഷിത മുഖോപാധ്യായ അധ്യക്ഷയായി. മുതിർന്ന അംഗം പ്രൊഫ. ലീലാ ഗുലാത്തിയെ ചടങ്ങിൽ ആദരിച്ചു. ജെഎൻയു കമ്പ്യൂട്ടർ സയൻസ്‌ വിഭാഗം അധ്യാപിക സോന ഝരിയ മിൻസ്‌ മധുരിബെൻ ഷാ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ പ്രവർത്തക  ഡോ. കെ ശാരദാ മണി രചിച്ച ഇൻ സെർച്ച് ഓഫ് ആൻസേഴ്‌സ് എന്ന പുസ്തകം ഡോ. മീര വേലായുധൻ കുംകും റോയിക്ക് നൽജി പ്രകാശിപ്പിച്ചു. "സ്ത്രീകളുടെ പഠനവും സ്ത്രീമുന്നേറ്റങ്ങളും: വെല്ലുവിളികളും പ്രതിരോധവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്ലീനറിയിൽ സിഐടിയു അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധു, ഇന്ദു അഗ്നിഹോത്രി, ‌സാധ്‌ന ആര്യ, മനിഷാ മാഷാൽ, നവ്‌ശരൺ സിങ്‌ എന്നിവർ സംസാരിച്ചു.

നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. ഐഎഡബ്ല്യുഎസ് ജനറൽ സെക്രട്ടറി മിനി സുകുമാർ, വൈസ്‌ പ്രസിഡന്റ്‌ വിഭൂതി പട്ടേൽ,  രാമേശ്വരി വർമ,  വി കെ അനുരാധ, ജനാധിപത്യ മഹിളാ അസോസിയേഷൻ അധിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതി, സംസ്ഥാന ജനറൽ സെക്രട്ടറി സി എസ്‌ സുജാത തുടങ്ങിയവരും പങ്കെടുത്തു. ഞായറാഴ്‌ചത്തെ സമാപനസമ്മേളനത്തിൽ പ്രശസ്ത നർത്തകി മല്ലിക സാരാഭായി പങ്കെടുക്കും.  സ്ത്രീപക്ഷ നിലപാടുകൾ,വിദ്യാഭ്യാസം വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തിയുള്ള സമ്മേളനത്തോടനുബന്ധിച്ചു കലാപരിപാടികൾ,പ്രദർശനം എന്നിവയും സമ്മേശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

 ഡോ. കെ ശാരദാ മണി രചിച്ച ഇൻ സെർച്ച് ഓഫ് ആൻസേഴ്‌സ് എന്ന പുസ്തകം ഡോ. മീര വേലായുധൻ കുംകും റോയിക്ക് നൽകി പ്രകാശിപ്പിക്കുന്നു

ഡോ. കെ ശാരദാ മണി രചിച്ച ഇൻ സെർച്ച് ഓഫ് ആൻസേഴ്‌സ് എന്ന പുസ്തകം ഡോ. മീര വേലായുധൻ കുംകും റോയിക്ക് നൽകി പ്രകാശിപ്പിക്കുന്നു


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top