26 April Friday

സാന്ത്വനക്കുറിപ്പില്‍ കവിത ഒഴുകുന്നു

വി എം അനൂപ്Updated: Sunday Dec 18, 2022

ചെറുപ്പക്കാരൻ ജീവിതത്തിന്റെ കണക്കുകൾ തെറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ഒപിയിൽ ഡോക്ടറെ കാത്തിരിക്കുകയായിരുന്നു, ചികിത്സാ രേഖകൾ കൂട്ടിവച്ച് ഇനി എന്തെന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ആ രൂപം കടന്നുവന്നത്, ഡിസംബർ തണുപ്പിൽ ആ ഡോക്ടർ അവന് മരുന്ന്‌ എഴുതി. ആ കുറിപ്പിൽ അല്ല ജീവിതത്തിൽ എല്ലാം ശരിയാകുമെന്നു പറഞ്ഞ ഡോക്ടറുടെ പേര്  സൂ ആൻ സഖറിയ. ഒരു ഡോക്ടർ എങ്ങനെ സൗഹൃദങ്ങളുടെ, കരുതലിന്റെ വിസ്മയത്തുരുത്തിൽ നിൽക്കുന്നു എന്നതിന്റെ അടയാളമാണ് കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ. സൂ ആൻ സഖറിയ.


സ്നേഹം ചേർത്തണയ്ക്കുന്ന വാതിൽപ്പടിയിൽ തന്റെ കർമമേഖലയിൽ സൗഹൃദത്തിന്റെ പൂക്കൾ വിടർത്തുകയാണ്‌ ഇവർ. തിരക്കേറിയ തൊഴിൽ പരിസരത്തും കലയും കവിതയുമായി ഡോക്ടർ സഞ്ചരിക്കുന്നു.  അടുത്തിടെ യേസ് പ്രസ് ബുക്‌സ്‌ പുറത്തിറക്കിയ കവിതാ സമാഹാരം "ലവ് ഇൻ ദി സ്ട്രെഞ്ചസ്റ്റ് പ്ലേസസ്’ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രായത്തിന്റെ ചോദ്യത്തിൽ ആത്മാക്കൾ ചേക്കേറുന്നുണ്ടെന്ന് കവിതയാൽ കോറിയിടുന്ന സുവാൻ സഖറിയ സൂര്യന്റെ വിദൂരമായ പടർപ്പിനെക്കുറിച്ചും  ചന്ദ്രന്റെ നിറതേജസ്സിനെക്കുറിച്ചും ബിംബങ്ങൾ കൊത്തിവയ്‌ക്കുന്നു. ഏകാന്തത, ഭയം, സുരക്ഷിതത്വത്തിന്റെ നേർ ഭിന്നസ്വരം, കാറ്റ്, പ്രതീക്ഷകൾ ഒക്കെ  മരുന്നു കുറിക്കുന്ന കൈകളിൽനിന്ന്‌  കവിതയായി ഒഴുകിപ്പരക്കുന്നു.


ഇംഗ്ലീഷ്  പ്രൊഫസറും വക്കീലുമായ മേരി ആൻ സഖറിയയാണ് അമ്മ, ഉപ്പൂട്ടിൽ കുടുംബം, സ്കൂൾ വിദ്യാഭ്യാസം മുഴുവൻ കളത്തിപടി മരിയനിൽ. എംബിബിഎസും  എംഡിയും കഴിഞ്ഞ്‌ മെഡിസിൻ വിഭാഗത്തിൽ പ്രവേശിച്ചു,  വെല്ലൂരിൽനിന്ന്‌ എച്ച്ഐവി മാനേജ്മെന്റ് ഫെലോഷിപ്പും അണ്ണാമല യൂണിവേഴ്സിറ്റിയിൽനിന്ന്‌ എംസി മാസ്റ്റേഴ്സ് ഇൻ പബ്ലിക് ഹെൽത്തും നേടി.  രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ ക്ലിനിക് നോഡൽ ഓഫീസറാണ്‌. പെൻ ഇങ്കിൽ വരയുമായി ചിത്രരചനാ രംഗത്തുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top