തിരുവനന്തപുരം > ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ് സ്റ്റഡീസിന്റെ ദേശീയ സമ്മേളന വേദിയായ വഴുതക്കാട് ഗവ. വനിതാ കോളേജിൽ കുട്ടികൾക്കായി ക്രെഷെ. വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിലാണ് താൽക്കാലിക ക്രെഷെ ഒരുക്കിയത്. കോളേജ് ഓഡിറ്റോറിയത്തിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്രെഷെയിൽ അങ്കണവാടി പ്രവർത്തകരായ ദിവ്യയുടെയും ശ്രീലതയുടെയും സേവനവും ലഭ്യമാണ്.
കുഞ്ഞുങ്ങളുടെ പരിപാലനമോർത്ത് പലപ്പോഴും ഇതേപോലെയുള്ള വേദികളിൽനിന്ന് അമ്മമാർ ഒഴിവാക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ക്രെഷെയെപ്പറ്റി ചിന്തിച്ചതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി മിനി സുകുമാർ പറയുന്നു. തുടർന്ന് വനിതാശിശുവികസനവകുപ്പിൽ നിർദേശം വച്ചതിനെത്തുടർന്നാണ് സേവനം ലഭ്യമാക്കിയതെന്നും അവർ പറഞ്ഞു. സമാപന ദിവസമായ ഞായറാഴ്ചവരെയാണ് ക്രെഷെയുടെ പ്രവർത്തനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..