18 December Thursday

സ്‌ത്രീ സൗഹൃദ കൊച്ചി; സർവേയുമായി സെന്റർ ഫോർ സോഷ്യോഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 5, 2023

കൊച്ചി > സ്‌ത്രീ സൗഹൃദ കൊച്ചി എന്ന പേരിൽ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സിഎസ്ഇഎസ്) സർവേ സംഘടിപ്പിക്കുന്നു. കൊച്ചിയിൽ താമസിക്കുന്നതോ, പഠനാവശ്യത്തിനായോ, ബിസിനസ് സംബന്ധമായോ മറ്റോ പതിവായി കൊച്ചി സന്ദർശിക്കുന്നവരുമായോ ആയ സ്ത്രീകൾക്കായാണ് സർവേ. സ്ത്രീ സൗഹൃദ കൊച്ചി : ഒരു അന്വേഷണം" എന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായാണ് ഓൺലൈൻ സർവേ.

കൊച്ചിയുടെ സുരക്ഷിതത്വം, പൊതു ഇടങ്ങൾ, ഗതാഗത സൗകര്യങ്ങൾ, താമസ സൗകര്യങ്ങൾ, പൊതു ശൗചാലയങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള സ്ത്രീകളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും വിലയിരുത്തിക്കൊണ്ട് കൊച്ചിയുടെ സ്ത്രീ സൗഹൃദത്വം മനസ്സിലാക്കാനാണ് പഠനം. ഓൺലൈൻ സർവേ കൂടാതെ മറ്റു തരത്തിലുള്ള വിവരശേഖരണങ്ങളും പഠനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. കൊച്ചിയിലെ സ്ത്രീകളുടെ ജീവിതാനുഭവം മെച്ചപ്പെടുത്താനാവശ്യമായ നയങ്ങളും പരിപാടികളും രൂപപ്പെടുത്താൻ സഹായിക്കുന്നതരത്തിലാണ് പഠനം വിഭാവനം ചെയ്തിരിക്കുന്നതെന്ന് സിഎസ്ഇഎസ് പറഞ്ഞു. സർവേയിൽ ശേഖരിക്കുന്ന വിവരങ്ങൾ പഠനത്തിനായി മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും സിഎസ്ഇഎസ് പറഞ്ഞു. 2023 ഓഗസ്റ്റ് 20 വരെ സർവേയിലേക്ക് പ്രതികരണങ്ങൾ നൽകാം.

പങ്കെടുക്കാനായി: https://forms.gle/cFbjMp3Bk8kUd11W7 .

കൂടുതൽ വിവരങ്ങൾക്ക്:അന്ന മേരി വർ​ഗീസ് (സീനിയർ റിസർച്ച് അസിസ്റ്റന്റ്, സിഎസ്ഇഎസ്),  8527091065
വെബ്സൈറ്റ്: www.csesindia.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top