25 April Thursday

സ്ത്രീകള്‍ക്ക് ഉറക്കെ തെറിപറയാമോ?

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2016

തിരുവനന്തപുരം > സ്ത്രീകള്‍ക്ക് ഉറക്കെ തെറിപറയാമോ. പുരുഷന്മാര്‍ക്ക് പറയാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ആയിക്കൂടാ. ഇരുണ്ട ആകാശത്തിലേക്ക് നോക്കി മൂന്ന് സ്ത്രീകള്‍ തെറിപറയുന്നത് എങ്ങനെയാണ് സ്വാതന്ത്യ്രത്തിലേക്കുള്ള വാതിലാകുന്നത്്. അജയ് ദേവഗണ്‍ നിര്‍മിച്ച് ലീന യാദവ്  സംവിധാനം നിര്‍വഹിച്ച 'പാച്ച്ഡ്' എന്ന ഇന്ത്യന്‍ സിനിമ അത് പറഞ്ഞുതരുന്നു. സ്ത്രീപക്ഷത്തൂടെ കാണുന്ന നമ്മുടെ രാജ്യത്തിന്റെ പച്ചയായ മുഖം ഞെട്ടിക്കുന്നതാണ്. കറന്‍സിയില്ലാത്ത സമ്പദ്വ്യവസ്ഥയുണ്ടാക്കാന്‍ പ്രധാനമന്ത്രി ആഹ്വാനംചെയ്യുന്നത് ഉത്തരേന്ത്യയിലെ ഇത്തരം ഗ്രാമങ്ങളിലാണ്.
 
പുരുഷമേധാവിത്വത്തില്‍ അധിഷ്ഠിതമായ രാജസ്ഥാനിലെ ഒരു ഗ്രാമജീവിതമാണ് ഈ സിനിമ. ജീവിക്കാനായി കഠിനാധ്വാനംചെയ്യുമ്പോഴും പലവിധ പീഡനത്തിനിരയാകേണ്ടിവരുന്ന സ്ത്രീകള്‍.  ടിവി പോലുമില്ലാത്ത ഗ്രാമം. ബാലവിവാഹംമുതലുള്ള അനാചാരങ്ങളും നിലനില്‍ക്കുന്നു. അവിടെ ജീവിക്കുന്ന റാണി, ഗുലാബി എന്നീ രണ്ട് കുടുംബിനികളുടെയും ബിജിലി എന്ന നൃത്തക്കാരിയുടെയും  പ്രശ്നങ്ങളും സ്വപ്നങ്ങളും വികാരങ്ങളുമാണ് സിനിമ. തനിഷ്ട ചാറ്റര്‍ജിയും റിഥിസെനുമാണ് കുടുംബിനികളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നത്.

ഗ്രാമത്തിലേക്ക് കടന്നുവരുന്ന നൃത്തസംഘത്തിലെ അടിപൊളി നൃത്തക്കാരിയായ ബിജിലിയെ രാതിക ആപ്തെയും അവതരിപ്പിക്കുന്നു.  ബിജിലിയുടെ വരവോടെ സ്ത്രീകളുടെ പുതിയ ലോകംതുറക്കുന്നു, സ്വപ്നങ്ങള്‍ക്ക് ചിറക് വയ്ക്കുന്നു. സ്ത്രീപക്ഷസിനിമയുടെ എല്ലാ മനോഹാരിതയും ഉള്‍ക്കൊള്ളുന്ന ചിത്രം ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top