18 April Thursday

ഇത്തിരി സമയം, ഒത്തിരി നേട്ടം

എ എസ് ജിബിനUpdated: Sunday Jan 23, 2022

അൽപ്പം ബ്യൂട്ടി ടിപ്‌സ്‌ നോക്കിയാലോ. ചർമം തിളങ്ങാനും തലമുടി മിനുങ്ങാനുമെല്ലാം ഇത്തിരി സമയം നീക്കിവയ്‌ക്കാം. ഒത്തിരിയുണ്ട് നേട്ടം. ഒന്നു പരീക്ഷിച്ചു നോക്കൂ. തക്കാളിയും മുൾത്താനി മിട്ടിയും റോസ് വാട്ടറും ഉപയോഗിച്ച് മുഖത്തെ വലിയ, ചെറിയ സുഷിരങ്ങൾ അടയ്‌ക്കാം. മുറിച്ചെടുത്ത തക്കാളി  രണ്ട് മിനിറ്റ് മുഖത്തുരയ്‌ക്കുക. മുഖം കഴുകിയശേഷം മുൾത്താനി മിട്ടിയും റോസ് വാട്ടറും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുക. പത്തു മിനിറ്റിനുശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടു ദിവസംവീതം ഇത് തുടരുക. 

താരൻ ശല്യത്തിൽനിന്ന് രക്ഷപ്പെടണോ? ഷാംപൂ  ഉപയോഗിച്ച് മുടി വൃത്തിയാക്കിയശേഷം ഗ്രീൻ ടീ വാട്ടർ മുടിയിലേക്ക് ഒഴിക്കുക. തുടർന്ന്, മൂന്ന്‌ മിനിറ്റ്  മുടി തടവുക. താരനിൽനിന്ന് രക്ഷപ്പെടാം. ഒപ്പം ആരോഗ്യമുള്ള തിളക്കമാർന്ന മുടിയും ലഭിക്കും. മൃദുവായ ചുണ്ടുകൾക്കായി ഒരു ടീസ്‌പൂൺ തേനും ബീറ്റ്റൂട്ട് ജ്യൂസും ചേർത്ത മിശ്രിതം ചുണ്ടിൽ പുരട്ടുക. ഇത് ചുണ്ടിലെ കറുത്ത നിറം കുറയ്‌ക്കും.

രണ്ട് ടീസ്‌പൂൺ ഗോതമ്പു പൊടിയും മൂന്ന് ടീസ്‌പൂൺ റോസ് വാട്ടറും ഉപ്പും ചേർത്ത മിശ്രിതം ഉപയോഗിച്ച് മൂക്കിലെ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാം. ഈ മിശ്രിതം മൂക്കിൽ പുരട്ടി ഒരു മിനിറ്റ് മസാജ് ചെയ്യണം. മിശ്രിതം കഴുകിയശേഷം സ്‌ക്രബ് ചെയ്‌താൽ ബ്ലാക്ക് ഹെഡ്സ് അപ്രത്യക്ഷമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top