12 July Saturday

സഞ്ചാരികളെ കാത്ത്‌ 
തിക്കോടി ഡ്രൈവ് - ഇൻ ബീച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

തിക്കോടി ഡ്രൈവ് ഇൻ ബീച്ച്

കൊയിലാണ്ടി > സഞ്ചാരികളുടെ പറുദീസയാകാനൊരുങ്ങി തിക്കോടി ബീച്ച്. തിക്കോടി ബീച്ച് ടൂറിസം വികസന പദ്ധതിക്ക് 93 ലക്ഷം രൂപ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്‌ അനുവദിച്ചതായി കാനത്തിൽ ജമീല എംഎൽഎ അറിയിച്ചു. ഇതോടെ  കൊയിലാണ്ടി മണ്ഡലത്തിൽ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം പോലെ തിക്കോടി ബീച്ചിലും ടൂറിസം വികസനത്തിന് തുടക്കമാവുകയാണ്.
 
കിറ്റ്കൊ  തയ്യാറാക്കിയ 93 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്കാണ്  ഭരണാനുമതിയായത്. ജില്ലയിലെ ഡ്രൈവ് ഇൻ ബീച്ചായി അറിയപ്പെടുന്ന തിക്കോടി ബീച്ചിലേക്ക്‌  ഒഴിവ് ദിനങ്ങളിൽ ധാരാളം പേർ  എത്തിച്ചേരാറുണ്ട്.
 
ഇന്റർലോക്ക് വിരിച്ച നടപ്പാതകൾ, മുള കൊണ്ടുള്ള വേലികൾ, പുല്ലും മുളയും ഉപയോഗിച്ചുള്ള ഹട്ടുകൾ, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, കുടിവെള്ള ടാങ്ക്, ശൗചാലയം, കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിച്ച പാർക്ക് തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും.  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടക്കുക.  സാങ്കേതികാനുമതിക്ക് ശേഷം പ്രവൃത്തികൾ ഉടൻ ടെൻഡർ ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top