15 December Monday

പോകാം പൊന്മുടിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Dec 16, 2022

പൊന്മുടിയിൽ നിന്നുള്ള ദൃശൃം (ഫയൽചിത്രം)

 വിതുര> മൂടൽമഞ്ഞുള്ള പുലരികളും സായന്തനങ്ങളും വീണ്ടും ആസ്വദിക്കാൻ പൊന്മുടി സജ്ജം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കും.

കനത്ത മഴയും മണ്ണിടിച്ചിലുംമൂലം പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നതിനാല്‍ കഴിഞ്ഞ സെപ്‌തംബര്‍മുതല്‍ യാത്രക്കാരെ കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല. ആദ്യം ഇവിടെ മണ്ണിടിഞ്ഞതിനെതുടര്‍ന്ന് റോഡിന്റെ അറ്റകുറ്റപ്പണി നടത്തുമ്പോൾ രണ്ടാമതും മണ്ണിടിയുകയായിരുന്നു. തുടർന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്‌ ഇടപെട്ടതോടെ യുദ്ധകാലടിസ്ഥാനത്തിൽ റോഡ് പുനർനിർമിക്കുകയായിരുന്നു. 
 
മണ്ണിടിഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തി നിർമാണ പ്രവൃത്തി പൂര്‍ത്തിയായി. റോഡ് വികസന പ്രവൃത്തികള്‍ തുടരുന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രമേ സഞ്ചാരികള്‍ക്ക് പൊന്മുടിയിലേക്ക് യാത്ര ചെയ്യാനാകൂ. ഗൈഡുകളുടെയും വനം, പൊലീസ് അധികൃതരുടെയും നിർദേശങ്ങൾ യാത്രാവേളയിൽ കർശനമായി പാലിക്കണമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top