20 April Saturday

ഊട്ടിയിൽ കനത്ത മഞ്ഞുവീഴ്‌ച; താപനില പലയിടങ്ങളിലും പൂജ്യം

സ്വന്തം ലേഖകൻUpdated: Friday Jan 13, 2023

ഊട്ടി റെയിൽവേ സ്‌റ്റേഷൻ പരിസരം മഞ്ഞിൽ മൂടിയപ്പോൾ

ഗൂഡല്ലൂർ > കനത്ത മഞ്ഞുവീഴ്‌ചയിൽ ഊട്ടി വിറങ്ങലിക്കുന്നു. ദിവസങ്ങളായി മഞ്ഞുവീഴ്‌ച തുടരുകയാണ്‌. താപനില  പലയിടങ്ങളിലും പൂജ്യം ഡിഗ്രിയാണ്‌. കിലോമീറ്ററുകളോളം മഞ്ഞുവീണ്‌ കിടക്കുന്നത്‌ കാണാം. കുതിരപ്പന്തയ മൈതാനി,  വെല്ലിങ്ടൺ,  റെയിൽവേ സ്റ്റേഷൻ, ഷൂട്ടിങ്‌ മട്ടം, കാന്തൽ, തലക്കുന്ത, ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിം ഭാഗങ്ങളിലെല്ലാം മഞ്ഞ്‌ പരന്നുകിടക്കുകയാണ്‌. വൈകുന്നേരം ആരംഭിക്കുന്ന മഞ്ഞുവീഴ്‌ച രാത്രിയും പുലർച്ചെയും തുടരും. മഞ്ഞുവീഴ്ചയിൽ  തേയിലയും പച്ചക്കറികളും നശിക്കുകയാണ്‌. ഊട്ടിയിൽ എത്തുന്ന സഞ്ചാരികൾ വൈകിട്ടോടെ മടങ്ങുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top