24 April Wednesday

പ്രായം മറന്നേക്കൂ... നമുക്ക്‌ മലകയറാം

വെബ് ഡെസ്‌ക്‌Updated: Friday Feb 18, 2022
കൽപ്പറ്റ> പ്രായമായവരെ  മലകയറാൻ ക്ഷണിക്കുകയാണ്‌ ഗ്ലോബ് ട്രക്കേഴ്‌സ് കൂട്ടായ്മ. വിശ്രമ ജീവിതത്തിലെ ഏകാന്തതയിൽ കഴിയുന്നവർക്ക്‌ മലയകറ്റത്തിലൂടെ ആത്മവിശ്വാസം നൽകുകയാണ്‌ ഇവരുടെ ലക്ഷ്യം.  60 വയസ്സ്‌‌ കഴിഞ്ഞവരുടെ സംഘവുമായി  20ന്‌ ചീങ്ങേരിമല കീഴടക്കാനുള്ള ഒരുക്കത്തിലാണ്‌ ഈ കൂട്ടായ്‌മ.  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ചാണ് പരിപാടി. 
 
ട്രക്കിങ്ങും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം നടത്തുകയുമെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്‌മയാണ്‌ ഗ്ലോബ് ട്രക്കേഴ്‌സ് കൂട്ടായ്മ.  ഇരുന്നൂറോളം പേർ അംഗങ്ങളാണ്‌.   മലകയറ്റത്തിൽ  താൽപ്പര്യമുള്ളവരെ കണ്ടെത്തി  സൗകര്യം ഒരുക്കിക്കൊടുക്കുകയാണ്‌ ഗ്ലോബ് ട്രക്കേഴ്‌സ്‌.   നാലു‌ മാസം മുമ്പാണ്‌  ഈ കൂട്ടായ്‌മ  തുടങ്ങിയത്‌.  ഇതിനകം  അഞ്ച്‌ മലകൾ കയറി.  എല്ലാ തവണയും യുവാക്കളായിരുന്നു‌. അതുകൊണ്ടാണ്‌ അടുത്ത തവണ പ്രായമായവർക്കായി മലകയറ്റം  തീരുമാനിച്ചതെന്ന്‌ കോ ഓർഡിനേറ്റർ ആർ വിനോദ്‌ പറഞ്ഞു.  20ന്‌ ചീങ്ങേരി മല കയറുകയാണ്‌ ലക്ഷ്യം.  
 
വിശ്രമ ജീവിതം നയിക്കുന്നവർ പൊതുവെ മലകയറ്റം നടത്തുന്നത്‌ കുറവാണ്‌. താൽപ്പര്യമുണ്ടെങ്കിലും സാഹചര്യം ഉണ്ടാവാത്തതാണ്‌ തടസ്സം.  സമാന ചിന്താഗതിക്കാരായ  60 കഴിഞ്ഞവരെ കണ്ടെത്തി മല കയറാൻ സഹായിക്കുകയാണ് കൂട്ടയ്മ‌.   20-ന് രണ്ടരയ്ക്കാണ് മലകയറ്റം. ആറിനു മുമ്പായി തിരിച്ചെത്തും. ചീങ്ങേരി പാറയിലൂടെ രണ്ട്‌ കിലോമീറ്റർ കയറണം. ഏകദേശം മൂന്നു മണിക്കൂർ  സമയമാണ്  കയറാനും ഇറങ്ങാനും വേണ്ടി വരിക. സ്ത്രീകൾക്കും പങ്കെടുക്കാം.
 
എല്ലാ സുരക്ഷാ സംവിധാനങ്ങളുമായാണ് മലകയറ്റം നടത്തുക.   സാഹസിക വിനോദങ്ങളിൽ പരിചയസമ്പന്നരായ ഗ്ലോബ് ട്രക്കേഴ്‌സിലെ അംഗങ്ങൾ മുഴുവൻ സമയവും ഒപ്പമുണ്ടാകും. എന്തെങ്കിലും അസുഖമുള്ളവർക്കും മരുന്നു കഴിക്കുന്നവർക്കും  കയറുന്നതിനു മുമ്പ് വൈദ്യപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കും.  സുരക്ഷയ്ക്കായി മൂന്ന്‌ ഡോക്ടർമാരും സംഘത്തിലുണ്ടാവും.  അടിയന്തര ആവശ്യങ്ങൾക്ക്‌ ആംബുലൻസും ഒരുക്കുന്നുണ്ട്‌.   താൽപ്പര്യമുള്ളവർ  9074182346, 9946929579 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം . പങ്കെടുക്കുന്നവർ 20ന്‌ പകൽ രണ്ടിന് ചീങ്ങേരി ടൂറിസം സെന്ററിന്റെ കവാടത്തിലെത്തണം. ഒരോരുത്തരും കുടിവെള്ളം, ലഘുഭക്ഷണം, പഴവർഗങ്ങൾ, തൊപ്പി തുടങ്ങിയവ കരുതണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top