25 April Thursday

രാജമലയില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ്

വെബ് ഡെസ്‌ക്‌Updated: Monday Dec 28, 2015

മൂന്നാര്‍ > വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയിലേക്ക് പ്രവേശനത്തിനുള്ള പാസുകള്‍ ഇനിമുതല്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം. രാജമലയില്‍ ടിക്കറ്റ് കൌണ്ടറിലെ തിരക്ക് കുറയ്ക്കാനാണ് പുതിയ സംവിധാനം. സന്ദര്‍ശനത്തിന് രണ്ടുദിവസം മുമ്പ് ടിക്കറ്റ് ബുക്ക്ചെയ്യാം. സന്ദര്‍ശനത്തിനെത്തുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. www.munnarwildlife.org എന്ന വെബ്സൈറ്റില്‍ ഇരവികുളം എന്ന ലിങ്ക് വഴിയാണ് ബുക്കിങ് നടത്തേണ്ടത്.

വരയാടുകളുടെ പ്രജനനം കണക്കിലെടുത്ത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉദ്യാനം അടച്ചിടുന്നതിനാല്‍ ബുക്കിങ് ഇല്ല. എസ്ബിടി മൂന്നാര്‍ ശാഖയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം. വനംവകുപ്പിന്റെ മൂന്നാര്‍ ഓഫീസ് വഴി നേരിട്ടുള്ള ബുക്കിങ് തുടരുമെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രസാദ് അറിയിച്ചു. ഫോണ്‍: 8547603222, 8547603199.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top