23 April Tuesday

മഴനിഴല്‍ മാറി ; വീണ്ടും ഹരിതമണിഞ്ഞ് രാമക്കല്‍മേട്

എം എ സിറാജുദീന്‍Updated: Sunday Dec 20, 2015

നെടുങ്കണ്ടം > തമിഴ്നാട്ടിലെ പൊള്ളുന്ന ചൂടും വരണ്ട കാറ്റുമേറ്റ് മഴനിഴല്‍ പ്രദേശമായി മാറിയ രാമക്കല്‍മേട് വീണ്ടും പച്ചപ്പണിഞ്ഞു. സഞ്ചാരികള്‍ക്ക് കുളിര്‍മ പകരുന്ന ഉദയാസ്തമയങ്ങളില്‍ പതഞ്ഞൊഴുകുന്ന ചെറുഅരുവികളും കുളിര്‍മയാകുന്നു.

തുലാവര്‍ഷത്തില്‍  തുടര്‍ച്ചയായി മഴ ലഭിച്ചതോടെ കേരള–തമിഴ്നാട് അതിര്‍ത്തിയോട്്് ചേര്‍ന്ന്്് സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലഞ്ചെരുവുകളിലെല്ലാം സസ്യങ്ങള്‍ സമൃദ്ധമായി വളരാന്‍ തുടങ്ങി. എങ്ങും ചെറു നീര്‍ചാലുകള്‍. വറ്റിവരണ്ടു കിടന്നിരുന്ന കിണറുകളും കുളങ്ങളുമെല്ലാം നിറഞ്ഞൊഴുകുന്നു. നോക്കെത്താ ദൂരത്തില്‍ തമിഴകത്തിന്റെ ദൂരക്കാഴ്ചയും ചേതോഹരമായ പ്രകൃതിഭംഗിയും മലകളെ തഴുകിയെത്തുന്ന കുളിര്‍തെന്നലും കാറ്റാടിപ്പാടങ്ങളുമെല്ലാം ഏതൊരു സഞ്ചാരിയുടെയും മനം കവരുമ്പോള്‍ പ്രകൃതിരമണീയമായ രാമക്കല്‍മേട്ടിലെ ജല സമൃദ്ധി കൊഴുപ്പുകൂട്ടുകയാണ്.

ജല ദൌര്‍ലഭ്യംമൂലം കാര്യമായ കൃഷിയൊന്നും ചെയ്യാതെ തരിശിട്ടിരുന്ന പുരയിടങ്ങളില്‍ കര്‍ഷകര്‍ വിവിധങ്ങളായ കൃഷിയിറക്കി. ആഞ്ഞു വീശുന്ന ശക്തമായ കാറ്റും ചിലപ്പോള്‍ കോടമഞ്ഞും മറ്റു ചിലപ്പോള്‍ കൊടുംചൂടും നിമിത്തം ഇവിടെ വാസം അസാദ്ധ്യമായിത്തീര്‍ന്നപ്പോള്‍ ഉപേക്ഷിച്ചു പോയവര്‍ മടങ്ങിതുടങ്ങി.  കാലി വളര്‍ത്തല്‍ മാത്രം ആശ്രയിച്ചു പോന്നവരാണ് പ്രദേശവാസികളേറെയും. ഇപ്പോഴിത്്്്്്്് വെറും പഴങ്കഥ മാത്രം. സ്വദേശിയരും വിദേശിയരുമായ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിച്ചു മടങ്ങുന്നത്്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top