29 March Friday

സഞ്ചാരികളെ കാത്ത് മാട്ടുപ്പെട്ടിയില്‍ കൌബോയ് പാര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2016

മൂന്നാര്‍ > മൂന്നാറില്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ മാട്ടുപ്പെട്ടി ഡാം തീരത്ത് കൌബോയ് പാര്‍ക്ക് ഒരുങ്ങി. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള കേരളാ ഹൈഡല്‍ ടൂറിസത്തിന്റെയും ഫണ്‍ ഫാക്ടറി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ കൌബോയ് പാര്‍ക്ക് യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ്.

മാട്ടുപ്പെട്ടിയിലെ സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ ഡാമിന്റെ മുഴുവന്‍ സൌന്ദര്യവും ആസ്വദിക്കാവുന്ന വിധത്തിലാണ് ആധുനിക സൌകര്യങ്ങളോടെ പാര്‍ക്കിന്റെ രൂപകല്‍പ്പന. 13 സ്പെഷ്യല്‍ ഇഫെക്ടുകളുള്ള 12ഡി തിയറ്റര്‍, 100 മീറ്റര്‍ സിപ് ഡ്രൈവോടുകൂടിയ അഡ്വഞ്ചര്‍ സോണ്‍, കുട്ടികളുടെ മള്‍ട്ടിപ്ളേ ഏരിയ, ക്രിക്കറ്റ് സിമുലേറ്റര്‍, പെഡല്‍ കാറുകള്‍, പോണി റൈഡ്, ഹാപ്പി കാര്‍, ക്ളൈമ്പിങ് വാള്‍, ആധുനിക സൌകര്യങ്ങളുള്ള ആര്‍ച്ചറി, ഷൂട്ടിങ് റേഞ്ച്, സ്പാനിഷ് ബുള്‍, ഫ്ളവര്‍ ഗാര്‍ഡന്‍, പത്തിലേറെ കാര്‍ണിവല്‍ ഗെയിംസ് എന്നിവയാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങള്‍. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി വിനോദോപാധികള്‍ ഒരുക്കിയിരിക്കുന്നു.



15 ഏക്കറോളമുള്ള കെഎസ്ഇബിയുടെ സണ്‍ മൂണ്‍ വാലി പാര്‍ക്കില്‍ ബോട്ടിങ് സെന്ററിനടുത്താണ് കൌബോയ് പാര്‍ക്ക്. മൂന്നാറും മാട്ടുപ്പെട്ടിയും കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിനപ്പുറം മറ്റൊരു വിനോദകേന്ദ്രം കൂടിയാണിത്. പാര്‍ക്കിങ് സൌകര്യം, ആധുനിക റസ്റ്റോറന്റ് തുടങ്ങിയവയും ഇവിടെയുണ്ട്. മൂന്നാര്‍ ടൌണില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രമാണ് പാര്‍ക്കിലേക്കുള്ള ദൂരം. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടു മാസത്തേക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫോണ്‍: 99952 44490.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top