25 April Thursday

പോകാം, ഡിടിപിസിയുടെ നീലക്കുറിഞ്ഞി പാക്കേജ‌് റെഡി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 10, 2018

കൊച്ചി>എറണാകുളം ഡിടിപിസിയുടെ നീലക്കുറിഞ്ഞി സ്‌പെഷ്യൽ  പാക്കേജുകൾ പുനരാരംഭിച്ചു.  കൊളുക്കുമലയിലേക്കും നാഷണൽ പാർക്കിലേക്കുമുള്ള പാക്കേജുകളടക്കം  നിർത്തിവച്ചിരുന്ന എല്ലാ പാക്കേജുകളും പുനരാരംഭിച്ചു. 15  മുതൽ കൊളുക്കുമല നീലകുറിഞ്ഞി സ്‌പെഷ്യൽ ഏകദിന ടൂർ പാക്കേജ്കൂടി പുതുതായി  അവതരിപ്പിക്കുന്നു. 7000  അടി ഉയരത്തിലുള്ള  കൊളുക്കുമലയിലേക്ക് ഒരുദിവസയാത്ര ഇതിലുൾപ്പെടുന്നു. എറണാകുളത്തുനിന്ന് സൂര്യനെല്ലിവരെ  എസി പുഷ്ബാക്ക്  വാഹനത്തിലും അവിടെനിന്ന് കൊളുക്കുമലയിലേക്ക‌് എട്ടു കിലോ മീറ്റർ  ഓഫ്‌റോഡ് ജീപ്പ്‌സഫാരിയുമാണുള്ളത്.

പുലർച്ചെ അഞ്ചിനു  പുറപ്പെടുന്ന ഈ യാത്രയ്ക്ക് ഓഫ്‌റോഡ് ജീപ്പ് സഫാരി, ട്രക്കിങ്, ഭക്ഷണം (രാവിലെയും ഉച്ചയ‌്ക്കും) എസി പുഷ്ബാക്ക്  വാഹനം, ഗൈഡ്, എല്ലാവിധ  പ്രവേശന ടിക്കറ്റുകളും എന്നിവ ഉൾപ്പെടെ ഒരാൾക്കു 2,300 രൂപയാണ് നിരക്ക്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവർക്ക്  (മിനിമം 12 പേർ)  അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റുകൾ തെരഞ്ഞെടുക്കാം.  വൈകിട്ട്  അഞ്ചിനു  ഷോപ്പിങ്ങിനുശേഷം  മൂന്നാറിൽനിന്ന് മടങ്ങും.

കെടിഡിസി മുമ്പ‌് അവതരിപ്പിച്ച ഇരവികുളം നാഷണൽ പാർക്ക് വൺഡേ പാക്കേജും ഇതോടൊപ്പം തുടരും. ആ യാത്രയ‌്ക്ക് ആളൊന്നിനു 975 രൂപയാണ് നിരക്ക‌്. ഇതിൽ ഭക്ഷണം ഉൾപ്പെടില്ല. കൂടുതൽ വിവരത്തിനും ബുക്കിങ്ങിനുമായി എറണാകുളം ഡിടിപിസി ഓഫീസിലോ കേരള സിറ്റി ടൂർ വെബ്‌സൈറ്റിലോ നമ്പറുകളിലോ ബന്ധപ്പെടണം. വെബ്‌സൈറ്റ്: www.keralactiytour.com  ഫോൺ: +918893 99 8888, +91 8893 85 8888, +91 484 236 7334.  വൈറ്റില, ഇടപ്പള്ളി, കളമശേരി, മുട്ടം, ആലുവ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം എന്നിവയാണ‌് പിക്ക‌്അപ‌് പോയിന്റുകൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top