20 April Saturday

ഇടുക്കി കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന് നാളെ തിരിതെളിയും

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ചെറുതോണി > കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന് ശനിയാഴ്‌ച തിരിതെളിയും. ദൃശ്യവിസ്മയങ്ങളുടെ ഏഴ്‌ ദിനരാത്രങ്ങൾ ഇനി കാൽവരിമൗണ്ടിന് സ്വന്തം. ശാസ്ത്ര സാങ്കേതിക വിജ്ഞാനം ഉൾപ്പെടുന്ന 70 ൽപരം പ്രദർശന വിപണന സ്റ്റാളുകൾ സന്ദർശകർക്ക് പുതുമേയേകും. ശനിയാഴ്‌ച വൈകിട്ട് അഞ്ചിന്‌ കലക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ഫാ. ജോസഫ് തളിപ്പറമ്പിൽ അധ്യക്ഷനാകും.

നബാഡ് ചീഫ് ജനറൽ മാനേജർ ആർ ശ്രീനിവാസ്, ഡി ഡി എം അശോക് കുമാർ നായർ, കേരള ബാങ്ക് ജനറൽ മനേജർ എ ആർ രാജേഷ് എന്നിവർ പങ്കെടുക്കും. ഫെസ്റ്റ് കമ്മറ്റി  ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വൈകിട്ട് ഏഴിന് മഴവിൽ മനോരമയിലെ തട്ടീം മുട്ടീം താരം കമലാസനൻ അവതരിപ്പിക്കുന്ന കോമഡി മെഗാഷോയും അരങ്ങേറും. 

 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top