25 April Thursday

മാലിന്യങ്ങളേ വിട: പൂക്കളും പുഴകളും... ഇനി മൂന്നാർ സുന്ദരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

മൂന്നാർ> പൂക്കളും പുഴകളും മൺസൂൺ മഴയും ഇനി മൂന്നാർ സുന്ദരം. ജനമൈത്രി പൊലീസാണ്‌ പാതയോരങ്ങളെ പൂച്ചെടികളാൽ നിറയ്ക്കുന്നത്‌. മൂന്നാറിനെ സുന്ദരമാക്കാൻ നിരവധി പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. ഹെഡ് വർക്ക്സ് അണക്കെട്ട് മുതൽ മൂന്നാർ ടൗൺ വരെ റോഡിനിരുവശവും ശുചീകരിക്കും. സൗകര്യപ്രദമായ സ്ഥലങ്ങളിൽ പൂച്ചെടികൾ നട്ടുപിടിപ്പിക്കും. 

പഞ്ചായത്തിന്റെ സഹകരണത്തോടെ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ സഞ്ചാരികൾക്കായി ഇരിപ്പിടങ്ങൾ സ്ഥാപിക്കും. നട്ടുപിടിപ്പിക്കുന്ന പൂച്ചെടികൾ പരിപാലിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തും. ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ മൂന്നാർ ഡിവൈഎസ്‌പി എം രമേശ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്.
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top