27 April Saturday

വേനൽ മഴ അനുഗ്രഹമായി; മുതുമലയിൽ പച്ചപ്പ് തിരിച്ചുവന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 7, 2023

മുതുമല റോഡ് സൈഡിൽ വന്യ മൃഗങ്ങൾ കൂട്ടമായി ഭക്ഷിക്കുന്നു

ഗൂഡല്ലൂർ > നീലഗിരി ജില്ലയിലെ മുതുമല കടുവാ കേന്ദ്രത്തിലെ വരൾച്ചക്ക് ആശ്വാസമായി വേനൽ മഴ. എല്ലാ ഭാഗത്തും പച്ചപ്പ് നിറഞ്ഞു. വനങ്ങൾ വിട്ട്‌ പലഭാഗത്തേക്കും തീറ്റയും വെള്ളവും തേടി പോയിരുന്ന കാട്ടാനകളും മാനുകളും പന്നികളും മറ്റു ജീവികളും എല്ലാം തിരിച്ചുവന്നു. ഇപ്പോൾ തുടർച്ചയായി വനങ്ങളിൽ കിട്ടിയ മഴ കാരണം തീറ്റപ്പുല്ലുകളും ചെടികളും നിറഞ്ഞു.

മൃഗങ്ങൾ കൂട്ടമായി തീറ്റയെടുക്കുന്നത് ഗൂഡല്ലൂർ മൈസൂർ റോഡിൽ മുതുമല വഴി പോകുന്നവർക്ക് കാണാൻ സാധിക്കും. കാട്ടുതീ പിടിക്കുമോ എന്ന ഭയവും വനംവകുപ്പിന് നീങ്ങി. മരങ്ങളും കിളിർത്തു. നീരുറവകളിൽ വെള്ളവും നിറഞ്ഞ തുടങ്ങി. ഈ വർഷം ഏറ്റവും കൂടുതൽ വരൾച്ചയാണ് മുതുമല ബന്ദിപ്പൂർ വനങ്ങളിൽ കാണാൻ കഴിഞ്ഞത്. സഞ്ചാരികൾ വനത്തിന്റെ ഏത് ഭാഗത്തിലൂടെ പോയാലും ധാരാളം മൃഗങ്ങളെ കാണാൻ സാധിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top