25 April Thursday

ചലനശേഷിയില്ലാത്ത വലംകാലുമായി സൈക്കിളിൽ ഖർദുങ് ലാ ടോപ് കീഴടക്കി മുത്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

മുത്തു ഖർദുങ് ലാ ടോപിലെത്തിയപ്പോൾ.

വടക്കാഞ്ചേരി > പാദമറ്റ്‌ ചലനശേഷി നഷ്‌ട‌മായ വലംകാലുമായി ഉയരങ്ങളിലേക്ക്‌ സൈക്കിൾചവിട്ടിക്കയറി യുവാവ്. സമുദ്ര നിരപ്പിൽനിന്ന് 18,000 അടി ഉയരത്തിലുള്ള ഖർദുങ് ലാ ടോപ് കീഴടക്കി  അഭിമാനമായി മാറിയിരിക്കുകയാണ്  മുൻ വോളിബോൾ താരം കൂടിയായിരുന്ന പാർളിക്കാട് പത്താംകല്ല്  തെക്കെപുറത്തു വളപ്പിൽ മുഹമ്മദ് അഷറഫ് (35) എന്ന മുത്തു.
 
മഞ്ഞും മഴയും വെയിലും മറന്ന് ദുർഘടപാതകളിലൂടെയുള്ള സഞ്ചാരവും പാദമറ്റ കാലിന്റെ വേദനയും മറന്നാണ് മുത്തു ഉയരങ്ങൾ കീഴടക്കിയത്. ഒന്നര വയസ്സ് മുതൽ അപകടങ്ങളുടെ പരമ്പരയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ. ഏഴു വർഷം പൂർണമായും കിടപ്പിലായിരുന്നു.
 
നാലു വർഷം മുമ്പുണ്ടായ അപകടത്തിൽ വലതുപാദം അറ്റു. അഷറഫിന്റെ നിർബന്ധത്തെ ത്തുടർന്ന് അന്നത് തുന്നിച്ചേർത്തു. പക്ഷേ, പത്തടി തികച്ചു നടക്കാനാവില്ല. എന്നിട്ടും    ഇടംകാലും കൈകളും ഉപയോഗിച്ച്‌   ഇടുക്കി, മൂന്നാർ, വയനാട്, ഊട്ടി പോലുള്ള ദക്ഷിണേന്ത്യയിലെ മികച്ച ഹിൽസ്റ്റേഷനുകളിൽ മു സൈക്കിൾ ചവിട്ടിക്കയറി. അതിനിടെയാണ് ഖർദുങ്ങ് ലാ ടോപ് കീഴടക്കണമെന്ന ആഗ്രഹം കലശലായത്.
 
മുത്തുവിന്റെ ശാരീരിക വിഷമതകൾ അറിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും  മറ്റും ആദ്യം സ്നേഹത്തോടെ വിലക്കിയെങ്കിലും നിശ്ചയദാർഢ്യത്തിനു മുന്നിൽ സമ്മതം മൂളുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top