26 April Friday

വേരുകൾ കൊണ്ട് നെയ്തെടുത്ത ജീവനുള്ള പാലങ്ങള്‍

കിരണ്‍ കണ്ണന്‍Updated: Wednesday Dec 20, 2017

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറെ അറിയപ്പെടാത്ത ഭൂഭാഗങ്ങളിലൂടെ നടത്തിയ യാത്രകളെപ്പറ്റി കിരണ്‍ കണ്ണന്‍ എഴുതുന്നു...ഇക്കുറി മേഘാലയയിലെ വേരുകൾ കൊണ്ട് നെയ്തെടുത്ത ജീവനുള്ള പാലങ്ങളെക്കുറിച്ച് .പരമ്പര അവസാനിക്കുന്നു.

കുറച്ച് വർഷങ്ങൾ മുൻപ് ബിബിസിയുടെ ഹ്യൂമൻ പ്ലാനറ്റ് എന്ന ഡോക്യുമെന്ററിയിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ മേഘാലയായിലെ കാനന ഗ്രാമങ്ങളിൽ തലമുറകൾ വളർത്തി നെയ്തെടുക്കുന്ന ജീവനുള്ള വേരുപാലങ്ങളെകുറിച്ച് വിസ്മയകരമായ ഒരു അദ്ധ്യായം കണ്ടതുമുതലുള്ള ഉൾകൊതിയാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും മഴമേഘങ്ങളുടെ നാട്ടിലെ ജീവനുള്ള പാലങ്ങളേയും അവയെ പരിപാലിക്കുന്ന കാനന ഗ്രാമങ്ങളെയും കാണണം എന്നുള്ളത് . .

മേഘങ്ങളുടെ നാടാണ് മേഘാലയ.,
കല്ലും ഇലയും കാടും മാനവും തോരാതെ പെയ്യുന്ന ഇടം !!!

മഴ നനഞ്ഞ് കുതിർന്ന് തന്നെ അറിയേണ്ടതും ആസ്വദിക്കേണ്ടതുമായ ഇടങ്ങളാണ് മോസിൻറാമും ചിറാപ്പുഞ്ചിയുമല്ലാം .

നിറയെ കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും കാടിനുള്ളിലെ ഗ്രാമങ്ങളുമുള്ള മേഘാലയയിലല്ലാതെ ഭൂമിയിൽ വേറെയെവിടെയാണ് ജീവനുള്ള വേരുപാലങ്ങൾ നിർമിക്കാനാകുക ??

ഒരു വേരുപാലങ്ങളുടെ ഒരുമാതിരിപ്പെട്ട പ്രാഥമിക രൂപഘടന ഉണ്ടാക്കിയെടുക്കാൻതന്നെ ചുരുങ്ങിയത് ഇരുപത്തിയഞ്ച് മുതൽ അൻപത് വർഷങ്ങൾ വേണം ...

കരയ്ക്ക് ഇരുവശവുമുള്ള ചില പ്രത്യേക ഉപരിതല വേരുവൃക്ഷങ്ങളുടെ വേരുകൾ സൂഷമതയോടെ കാട്ടരുവികൾക്ക് മുകളിൽ തമ്മിൽ കൊരുത്ത് കേടുപറ്റാതെ ദശകങ്ങളോളം വളർത്തി വലുതാക്കുന്ന ജീവനുള്ള പാലങ്ങൾ !!!

ഓരോ വർഷവും പാലത്തിന്റെ കരുത്ത് കൂടികൊണ്ടേയിരിക്കും .. അഞ്ഞൂറ് വര്ഷങ്ങളോക്കെ പഴക്കമുള്ള ഇത്തരം പാലങ്ങൾ മേഘാലയയിൽ ഉണ്ട് !!!

ആർത്ത് പെയ്യുന്ന മഴയിൽ കുതിച്ചൊഴുകുന്ന കാട്ടാറിനുമുകളിൽ വൈൽഡ് ഓർക്കിഡ് പൂക്കളും പായലുകളും കുമിളുകളും പച്ചിലചാർത്തും ഒച്ചുകളും ശലഭലാർവകളും ജൈവഭംഗി പകരുന്ന വേര്പാലങ്ങൾ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച നിർമിതികളാണ് .. !

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടങ്ങൾ ..!

പെരുമഴയും പച്ചമണ്ണിന്റെ മനുഷ്യനും ചേർന്ന് ഭൂമിയിൽ ഒരുക്കിയ ജൈവ നിർമ്മിതികൾ.. !!!

ലണ്ടൻ ബ്രിഡ്‌ജിനും ഗ്രെറ്റ് ബെൽറ്റ് ബ്രിഡ്‌ജിനും സിഡ്‌നി ഹാർബറിനും ബുപേൻ ഹസാരിക പാലത്തിനും മഹാത്മാഗാന്ധി സേതുവിനുമൊക്കെ മേലെ ഈ ജീവനുള്ള പാലങ്ങൾ മാനവികതയുടെ നേരടയാളങ്ങളാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top