24 April Wednesday

കോഹിമയിലെ സ്മാരകശിലകള്‍ ഓര്‍മ്മിപ്പിയ്ക്കുന്നത്

കിരണ്‍ കണ്ണന്‍ Updated: Wednesday Nov 15, 2017

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറെ അറിയപ്പെടാത്ത ഭൂഭാഗങ്ങളിലൂടെ നടത്തിയ യാത്രകളെപ്പറ്റി കിരണ്‍ കണ്ണന്‍ എഴുതുന്നു...കോഹിമയിലെ ലോകയുദ്ധ സിമിത്തേരിയിലെ സ്മാരകശിലകള്‍ക്ക് പറയാനുള്ള കഥകളെപ്പറ്റി ...നാഗാലാന്റ് കുറിപ്പുകള്‍ അവസാനിയ്ക്കുന്നു. അടുത്ത ലക്കം മേഘാലയയിലേക്ക്.. 

1944. കോഹിമയുടെ മലയിടുക്കുകളിൽ ചോര ചാലിട്ടൊഴുകിയ കാലം  .

ജപ്പാൻ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യ ശക്തികൾക്കെതിരെ നിരന്തരമായ മുന്നേറ്റം നടത്തിക്കൊണ്ട് തന്ത്രപ്രധാനമായ നാഗാലാന്റിലെ കോഹിമ പിടിച്ചടക്കാനും അങ്ങിനെ മണിപ്പൂരിലെ ഇംഫാലിന്റെ സപ്ലൈ സോഴ്‌സുകൾ എല്ലാം അടച്ച് ഇംഫാൽ പിടിച്ചടക്കാനും ഒരുങ്ങിയുള്ള പടപുറപ്പാടിനെ ബ്രിട്ടീഷ് റെജിമെന്റിനോടൊപ്പം ഇന്ത്യൻ പട്ടാളക്കാരും ചേർന്ന് ചെറുത്ത് തോൽപ്പിച്ച് മേഖലയിൽ നിന്നും ജപ്പാനെ തുരത്തിയ കഥയാണ് Kohima World War Cemetery ക്ക് പറയാനുള്ളത് ...

1420 കോമൺ വെൽത്ത് പോരാളികളുടെയും 917 ഇന്ത്യൻ പടയാളികളുടെയും സ്മാരകശിലകൾ ...

അതിൽ ഏറ്റവും പ്രായം കുറഞ്ഞ 16 വയസ്സുള്ള ഗുലാം മുഹമ്മദ് ( Second Punjab Regiment ),  ഏറ്റവും പ്രായം കൂടിയ 49 വയസ്സുള്ള ബരാകത് അലി   ( Indian Pioneer Crops )  .

ഗാരിസൻ കുന്നിലെ ഡെപ്യൂട്ടി കമ്മീഷണറുടെ വസതിക്ക് മുന്നിലെ ടെന്നീസ് കോർട്ടിൽ വച്ചാണ് രണ്ട് വിഭാഗങ്ങളിലെ പടയാളികളും നേർക്കുനേർ ബയോനറ്റുകൾ എതിരാളിയുടെ നെഞ്ചിൽ കുത്തുവോളം ചേർത്ത് പിടിച്ച് നിറയൊഴിച്ചത് ...

ജപ്പാൻ ആ യുദ്ധത്തിൽ തോറ്റു .

ഒറ്റപ്പെട്ടുപോയ ചില ജപ്പാനീസ് പടയാളികൾ നാഗാലാന്റിലെ പരേൻ ജില്ലയിലെ ജലുക്കി പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു എന്ന് ട്രെയിനിലെ സഹയാത്രികനായ ഒരു നാഗാലൻറ് സ്വദേശി പറഞ്ഞു.

കോഹിമായിലെ ജപ്പാന്റെ പരാജയം ബ്രിട്ടീഷ് രാജിന് ശേഷമുള്ള ഒരു ജപ്പാൻ രാജ് ഒഴിവാക്കി എന്നു വേണമെങ്കിൽ പറയാം.

യുദ്ധത്തിൽ മരിക്കുന്നത് ഏത് വിഭാഗത്തിലെ പടയാളികളാണെങ്കിലും അവരെല്ലാം ധീരരാണ് എല്ലാവരും ഒരേ ബഹുമാനം അർഹിക്കുന്നു.

ഒരുപക്ഷേ സ്മാരകശിലകൾ ഉയരുന്നത് വിജയിച്ച വിഭാഗത്തിലുള്ളവർക്ക് മാത്രമായിരിക്കാം.
യുദ്ധം എന്നത് അധികാരത്തിലേക്കുള്ള പടയാളികളുടെ രക്ത സാക്ഷിത്വമാണ് ..

അവർ മരിച്ചപ്പോൾ അവശേഷിച്ച പ്രിയപ്പെട്ടവരുടെ കണ്ണീർച്ചാലുകളാണ് ....

ചില സ്മാരകശിലകളുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട് അവയിൽ എഴുതിയിരിക്കുന്നത് വായിച്ച് നോക്കൂ ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top