25 April Thursday

കാഞ്ഞങ്ങാട്ടുണ്ട്‌ 
ഗുഹയും കാഴ്‌ചയും

വെബ് ഡെസ്‌ക്‌Updated: Friday Sep 2, 2022

കാഞ്ഞങ്ങാട്‌ നിത്യാനന്ദാശ്രമത്തിലെ ഗുഹ

കാഞ്ഞങ്ങാട്> ഓണാവധിക്ക്‌ ഒരുദിവസം കാഞ്ഞങ്ങാട്ട്‌ കറങ്ങിയാലോ? നഗരത്തിനടുത്ത്‌തന്നെയാണ്‌ നിത്യാനന്ദ കോട്ടയും ആനന്ദാശ്രമവും. ബസ് സ്റ്റാൻഡിൽനിന്ന് രണ്ടുകിലോമീറ്റർ അകലെയാണ്‌ നിത്യാനന്ദാശ്രമവും കോട്ടയും. സ്വാമി നിത്യാനന്ദയാണ് ഈ ആശ്രമം സ്ഥാപിച്ചത്. ഇവിടെ 45 ഗുഹകളുമുണ്ട്‌. ഈ ഗുഹയിൽ പോയിരിക്കാം. 1963-ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമിച്ച  ക്ഷേത്രവും കാണാം. സ്വാമി നിത്യാനന്ദയുടെ പഞ്ചലോഹത്തിൽ നിർമിച്ച  പൂർണകായ പ്രതിമയുമുണ്ട്. സ്വാമി ഇരിക്കുന്ന രൂപത്തിലാണ് പ്രതിമ. 
 
അന്താരാഷ്ട്ര പ്രശസ്‌തിയാർജിച്ച ആനന്ദാശ്രമം മാവുങ്കാലിനടുത്താണ്‌. സ്വാമി രാംദാസാണ് സ്ഥാപിച്ചത്. ന​ഗരത്തിൽ നിന്ന് അഞ്ചുകിലോമീറ്റർ ദൂരം വരും.  പ്രധാന ആശ്രമവും മറ്റ് കെട്ടിടങ്ങളും പ്രശാന്തമായ മാന്തോപ്പുകൾക്കും തെങ്ങിൻതോപ്പുകൾക്കും തോട്ടങ്ങൾക്കും ഇടയിലാണ്. ആശ്രമത്തിന് കിഴക്കായി മഞ്ഞംപൊതിക്കുന്നുമുണ്ട്.  ഈ കുന്നിൽ നിന്ന് പടിഞ്ഞാറുവശത്തുള്ള പ്രകൃതിസൗന്ദര്യത്തിന്റെ കാഴ്ച ലഭിക്കുന്നു. ആനന്ദാശ്രമത്തിൽ വിദേശികളടക്കം പതിവായി എത്താറുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top