സ്കോട്ട്‌ലന്‍റ് തലസ്ഥാനമായ എഡിന്‍ബറോയിലാണ് ലോകത്തിലെ ഏറ്റവും വലിയ കലാമേളയായ എഡിന്‍ബറോ ഫ്രിഞ്ച് കലോല്‍സവം നടക്കുന്നത്. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലാണ് 25 ദിവസം നീണ്ടുനില്ക്കുന്ന ഈ ഉത്സവം അരങ്ങേറുക.
ഏകദേശം 50,000 ത്തോളം കലാകാരന്മാര്‍, 3,000 വ്യത്യസ്തകലാരൂപങ്ങള്‍ 300 വേദികളിലായി അവതരിപ്പിക്കുന്നു. സൃഷ്ടിപരമായ എല്ലാ സ്വാതന്ത്യത്തോടും കൂടി കല പ്രകടിപ്പിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ വേദിയാണിത്. ഇതില്‍ നാടകം, നൃത്തം, സംഗീതം, ഓപ്പറ, കുട്ടികളുടെ കലാപരിപാടികള്‍, തെരുവു നാടകങ്ങള്‍, സര്‍ക്കസ്, ഹാസ്യപരിപാടികള്‍, മാജിക് തുടങ്ങി അനേകം ഇനങ്ങള്‍ അരങ്ങേറുന്നു. നഗരത്തിലെ പ്രധാന അരങ്ങുകള്‍ക്കു പുറമേ തെരുവുകള്‍ പബ്ബുകള്‍, വഴികള്‍ തുടങ്ങി ഓടുന്ന വാഹനങ്ങള്‍വരെ വേദികളാകാറുണ്ട്. പതിനായിരക്കണക്കിന് കലാസ്നേഹികള്‍ ഈ ഉത്സവത്തില്‍ പങ്കാളികളാകാനായി ഇവിടെ എത്തിച്ചേരുന്നു.
എഡിന്‍ബറോ ഫെസ്റ്റിവല്‍ ഫ്രിഞ്ച് ചാരിറ്റബിള്‍ സൊസൈറ്റിയാണ് സംഘാടകര്‍.
ഇതു പോലെയല്ലെങ്കിലും സമാനമായ മറ്റൊരു കലോല്‍സവം ഇന്ത്യയിലും നടക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഡിസംബറിലാണ് ഇത് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളിലെ കലാഭിരുചി പ്രകടിപ്പിക്കാനും വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങള്‍ അന്യോന്യം കാണാനുമുള്ള അവസരമാണിത്. അതത് സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കുന്ന മികച്ച കലാപാടവം ഉള്ള കുട്ടികള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന നാഷണല്‍ കലാഉത്സവില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നു. കലാ പ്രകടനങ്ങള്‍ക്ക് സമ്മാനം ലഭിക്കും എന്നതിനുപരി മറ്റു സംസ്ഥാനങ്ങളിലെ കലയും സംസ്ക്കാരവും കാണാനും മനസ്സിലാക്കാനും ആസ്വദിക്കുവാനും കഴിയും എന്നതാണ് പ്രത്യേകത. സമഗ്രശിക്ഷ അഭിയാന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവര്‍ത്തനം നടക്കുന്നത്.
രണ്ട് കലോത്സവങ്ങളിലും പങ്കെടുക്കാന്‍ ലഭിച്ച അവസരം സമ്മാനിച്ചത് കുറെയേറെ നല്ല ഓര്‍മ്മകള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..