27 April Saturday

കാരവൻ ടൂറിസം വാഗമണ്ണിന്‌ 
കരുത്തേകും

സ്വന്തം ലേഖകൻUpdated: Saturday Feb 26, 2022

സംസ്ഥാനത്തെ ആദ്യ കാരവൻ വിനോദസഞ്ചാര പദ്ധതി വാഗമൺ അഡ്വഞ്ചർ പാർക്കിൽ ടൂറിസം മന്ത്രി 
പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു

വാഗമൺ > വാഗമണിൽ ആരംഭിച്ച കാരവൻ പാർക്കിൽ നിലവിൽ രണ്ടും ഭാവിയിൽ എട്ടും കാരവനുകൾക്ക്‌ പാർക്ക്‌ ചെയ്യാനാവും. ആദ്യപടിയായാണ്‌ രണ്ട്‌ കാരവനിനുള്ള സൗകര്യം ഏർപ്പെടുത്തിയത്‌. നാല്‌ പേർക്ക് സഞ്ചരിക്കാവുന്ന ബെൻസിന്റെ കാരവനും ഇവിടെയുണ്ട്. സഞ്ചാരികൾക്ക് കാരവനിൽ ചുറ്റിനടന്ന് സമീപപ്രദേശങ്ങൾ ആസ്വദിക്കാം.
 
പുതിയ വിനോദസഞ്ചാര അനുഭവമാണ്‌ ഇതിലൂടെ ലഭിക്കുന്നത്‌. നാല് സോഫ, ടിവി, മെക്രോവേവ് ഓവൻ, ഇൻഡക്ഷൻ അടുപ്പ്, കബോർഡുകൾ, ജനറേറ്റർ, ഫ്രിഡ്‌ജ്‌, ഹീറ്റർ സംവിധാനത്തോടുകൂടിയ കുളിമുറി, കിടക്കാനുള്ള ബെർത്തുകൾ എന്നിവ കാരവനിലുണ്ടാകും. കാരവൻ പാർക്കിൽ ഗ്രില്ലിങ്‌ സംവിധാനത്തോടെയുള്ള റസ്റ്റോറന്റുമുണ്ട്‌. സ്വകാര്യ വിശ്രമകേന്ദ്രം, ഹൗസ്‌ കീപ്പിങ്‌ സംവിധാനം, മുഴുവൻസമയ വ്യക്തിഗത സേവനം, ക്യാമ്പ് ഫയർ എന്നിവ പാർക്കിലെ സവിശേഷതകളാണ്‌.
 
വാഗമണ്ണിൽ നടന്ന ഉദ്ഘാടനയോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എംഎൽഎ, സി വി വർഗീസ്, കെ ടി ബിനു, നിശാന്ത് വി ചന്ദ്രൻ, എം ജെ വാവച്ചൻ, വി സജീവ്കുമാർ, നിത്യ എഡ്വിൻ,  എസ് നന്ദകുമാർ,  പ്രസാദ് മാഞ്ഞാലി, വി ആർ കൃഷ്ണതേജ,  കമീഷണർ അർജുൻ പാണ്ഡ്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top