25 April Thursday

‘കേരവാൻ’ രാജ്യം ചുറ്റുന്നു !

വെബ് ഡെസ്‌ക്‌Updated: Wednesday Mar 9, 2022


ന്യൂഡൽഹി> രാജ്യത്തെ ടൂറിസംമേഖലയിലെ ‘ ചൂടന്‍ വര്‍ത്തമാനമായി’ കേരളത്തിന്റെ കേരവാൻ. കുറഞ്ഞകാലംകൊണ്ട്‌ വന്‍ പ്രചാരം നേടിയ നവീന ടൂറിസം ഉൽപ്പന്നത്തെ അടുത്തറിയാൻ മത്സരിക്കുകയാണ്‌ സംരംഭകരും ടൂറിസം ഓപ്പറേറ്റർമാരും. ഡൽഹിയിൽ ടൂറിസംവകുപ്പ്‌ സംഘടിപ്പിച്ച സംരംഭകരുടെയും ഓപ്പറേറ്റർമാരുടെയും സംഗമത്തില്‍ കേരവാന്‍ താരമായി.

പതിനൊന്ന്‌ കാരവൻ നിരത്തിലിറങ്ങിയെന്നും കാരവൻ പാർക്കിനായി നൂറിലേറെ സംരംഭകർ അപേക്ഷ സമർപ്പിച്ചെന്നും ടൂറിസം ഡയറക്ടർ വി ആർ കൃഷ്‌ണതേജ പറഞ്ഞു. സ്വന്തമായി ഡ്രൈവ്‌ ചെയ്യാവുന്നതും ഡ്രൈവറുടെ സഹായത്തോടെയുമുള്ള കാരവനുകൾ ലഭ്യമാണ്‌.  നൂറുകണക്കിന്‌ ഏജൻസികൾ പരിപാടിയില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top