16 July Wednesday

ആലപ്പുഴയിൽ വീണ്ടും സൂര്യകാന്തിപ്പൂക്കാലം; ഇതുവരെ സന്ദർശിച്ചത്‌ 75,000 പേർ

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

സജിമോനും കുടുംബവും സൂര്യകാന്തിപ്പാടത്ത്

കഞ്ഞിക്കുഴി > കഞ്ഞിക്കുഴിയിൽ വീണ്ടും സൂര്യകാന്തിപ്പൂക്കാലം. പൊന്നിട്ടുശേരിയിലെ ഒരേക്കറിലേറെ പാടത്ത് ആയിരക്കണക്കിന്‌ സൂര്യകാന്തിപ്പൂക്കളാണ് വിരിഞ്ഞുതുടങ്ങിയത്. ഒരു ചെടിയിൽത്തന്നെ എട്ട്‌ പൂക്കളുള്ള സൂര്യകാന്തിയും ആകർഷകമാകുന്നു. കഞ്ഞിക്കുഴി മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയും കർഷകനുമായ പട്ടത്താനത്ത് സജിമോൻ ആണ് സൂര്യകാന്തി കൃഷിചെയ്‌തത്.

മുഹമ്മ- കഞ്ഞിക്കുഴി റോഡിൽ വനസ്വർഗം പള്ളിക്ക് തെക്ക് പട്ടാറ- ചേന്നാംവെളി റോഡരികിലാണ് സൂര്യകാന്തി ശോഭ പരക്കുന്നത്. അഞ്ചരക്കിലോ വിത്താണ് പാകിയത്. ഒരേക്കറിൽ എള്ളും ചെറുപയറും കൃഷി ചെയ്‌തിട്ടുണ്ട്. ചോളം വിതച്ചെങ്കിലും തൈകൾ പിടിച്ചുകിട്ടിയില്ല. സജിമോന്റെ ഭാര്യ ആശമോൾ, മക്കളായ ആര്യശ്രീ, അർജുൻ എന്നിവരും  പച്ചക്കറി, പൂകൃഷിയിൽ സഹായിക്കുന്നു. അർജുൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടി കർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു.
 
കഞ്ഞിക്കുഴിയിൽ സുജിത്തിന്റെ സൂര്യകാന്തിപ്പാടം ഏകദേശം 75,000 പേർ സന്ദർശിച്ചു. നിരവധി പേർക്ക് കാണാൻ കഴിയാതെ മടങ്ങേണ്ടിയും വന്നു. കാണാൻ കഴിയാത്തവർക്ക് സജിമോന്റെ സൂര്യകാന്തിപ്പാടം വിരുന്നൊരുക്കും. സജിമോൻ (ഫോൺ: 8848107058).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top