20 April Saturday

തേയിലത്തോട്ടങ്ങൾ കയ്യടക്കുന്ന കാട്ടുപോത്തുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 3, 2022

മഞ്ചൂർ തേയിലത്തോട്ടത്തിൽ ഇറങ്ങിയ കാട്ടുപോത്തുകൾ

ഗൂഡല്ലൂർ> തേയിലത്തോട്ടങ്ങളിൽ തൊഴിലാളികൾ ജോലിക്ക് എത്തുന്നതിനു മുമ്പ് തന്നെ എത്തുന്ന  കാട്ടുപോത്തുകൾ ബുദ്ധിമുട്ടാകുന്നു. തോട്ടങ്ങളിൽ അലയുന്ന ഇവയെ കാണുന്നതോടെ   ജോലിക്ക് പോയവർ ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത് . നീലഗിരി ജില്ലയിലെ കോത്തഗിരി, കുന്നൂർ, കുന്ത എന്നീ മൂന്നു താലൂക്കിലാണ് കാട്ടുപോത്തിന്റ ശല്യം കൂടുതലുള്ളത്.

ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിൽ കാട്ടാനകളാണ് കൂടുതൽ തോട്ടത്തിൽ എത്തുക. കഴിഞ്ഞദിവസം കുന്ത താലൂക്കിലെ മഞ്ചൂർ ഭാഗത്തുള്ള തേയിലത്തോട്ടത്തിൽ കാട്ടുപോത്തുകൾ എത്തിയത്  .  വനമേഖലകളിൽ നിൽക്കുന്ന കാട്ടുപോത്തുകൾ കൂട്ടമായും ഒറ്റയായും രാവിലെയും  വൈകുന്നേരവുമാണ്‌ എത്തുന്നത്‌. പല സമയത്തും തൊഴിലാളികളുടെ ജീവൻപോലും എടുക്കുന്ന അവസ്ഥയിലാണുള്ളത്.

കഴിഞ്ഞമാസം  കുന്നൂര് തേയില പറിക്കുന്ന  സ്ത്രീയെ കാട്ടുപോത്ത് കുത്തിക്കൊന്നിരുന്നു. കാട്ടുപോത്തുകളുടെയും  കാട്ടാനകളുടേയും ആക്രമണത്തിന്  നിരവധി തൊഴിലാളികൾ ഇരയായിട്ടുണ്ട് . തോട്ടങ്ങളിൽ   സംരക്ഷണത്തിന് ആവശ്യമായ നടപടി വേണമെന്നാണ്‌ തൊഴിലാളികളുടെ ആവശ്യം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top