മുളന്തുരുത്തി
13 വർഷത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച മകൻ നഷ്ടമായതിന്റെ വേദനയിലാണ് തോമസും മേരിയും. വടക്കഞ്ചേരി ബസപകടത്തിൽ മരിച്ച പത്താംക്ലാസ് വിദ്യാർഥി ക്രിസ് വിന്റർബോൺ തോമസ് മുളന്തുരുത്തി തുരുത്തിക്കര കോട്ടയിൽ തോമസിന്റെയും മേരിയുടെയും ഏക മകനാണ്.
ദീർഘകാലത്തെ ചികിത്സയ്‌ക്കുശേഷം ജനിച്ച ക്രിസ് പഠനത്തോടൊപ്പം കളികളിലും മികവ് തെളിയിച്ചിരുന്നു. എല്ലാവർക്കും ഏറെ പ്രിയങ്കരനായിരുന്നു ക്രിസിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും ദുഃഖമടക്കാനാകാതെ വിങ്ങിപ്പൊട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..