26 April Friday

കോൺസുലേറ്റിന്റെ സഹായവിതരണം മുൻവർഷങ്ങളിലും; അന്നത്തേത്‌ ചട്ടലംഘനമല്ലേ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 22, 2020

തിരുവനന്തപുരം > വിദേശത്തു പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസികളും ഇന്ത്യയിലെ വിദേശ എംബസികളും കോൺസുലേറ്റുകളും  അതത്‌ പ്രദേശങ്ങളിൽ സഹായവിതരണങ്ങൾ നടത്തുന്നത്‌ പതിവ്‌. തിരുവനന്തപുരത്തെ യുഎഇ കോൺസിലേറ്റിന്റെ നേതൃത്വത്തിൽ മുൻവർഷങ്ങളിലും സഹായം വിതരണം ചെയ്‌തിരുന്നു.. അന്നൊന്നും ഉയരാത്ത ചട്ടലംഘനവും, പ്രോട്ടോകോൾ ലംഘനവും ഇപ്പോൾ  ഉയരുന്നത്‌ സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെ.

ജനപ്രതിനിധികളുമായും ബന്ധപ്പെട്ടും ജീവനക്കാർ വഴിയുമാണ്‌ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്‌. മുൻവർഷങ്ങളിൽ നടത്തിയ സഹായവിതരണത്തിന്റെ നിരവധി ചിത്രങ്ങൾ കോൺസുലേറ്റിന്റെ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പതിവായുള്ള സഹായവിതരണത്തിനാണ്‌  ഇത്തവണ മന്ത്രി കെ ടി ജലീലിന്‌ കോൺസൽ ജനറൽ സന്ദേശമയച്ചത്‌‌. കോൺസുൽ ജനറലിന്റെ ഈ സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടടക്കം മന്ത്രി കെ ടി ജലീൽ മാധ്യമങ്ങൾക്കുമുന്നിൽ കാണിച്ചിരുന്നു. എന്നാൽ, കാര്യങ്ങൾ വ്യക്തമായിട്ടും കെ ടി ജലീൽ കോൺസൽ ജനറലിനോട്‌ സഹായം അഭ്യർഥിച്ചെന്നും വിദേശഫണ്ട്‌ സ്വീകരിച്ചെന്ന രീതിയിലുമാണ്‌ വ്യാജപ്രചാരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top