25 April Thursday

VIDEO - "ഞാൻ അപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്‌, ഡിലീറ്റ്‌ ചെയ്യ്‌.. ഡിലീറ്റ്‌ ചെയ്യ്‌'; സൈക്കിൾ റാലി നടത്തി എയറിലായി ഷാഫി പറമ്പിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021

കോൺഗ്രസ്‌ നേതാക്കളുടെ പൊതുവായ സ്വഭാവം കാണിച്ചുള്ള കഥാപാത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്‌ സിനിമയിൽ ജയസൂര്യ അവതരിപ്പിച്ച സതീശൻ കഞ്ഞിക്കുഴിയുടേത്‌. സിനിമയിൽ മാത്രമല്ല യഥാർത്ഥത്തിൽ തങ്ങൾ അങ്ങനെയാണെന്ന്‌ പലപ്പോഴും അവർ കാണിച്ചുതരാറുണ്ട്‌. ഏറ്റവും പുതിയതായി അങ്ങനൊയൊരു സംഭവത്തിലൂടെ ട്രോളിൽ കയറിയിരിക്കുന്നത്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എംഎൽഎ തന്നെയാണ്‌.

പെട്രോൾ വില 100 കടന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സൈക്കിൾ റാലിയിലാണ്‌ ലൈവ്‌ വീഡിയോ ആണെന്ന്‌ അറിയാതെ ഷാഫി പറമ്പിൽ പുലിവാല്‌ പിടിച്ചത്‌. സൈക്കിൾ ചവിട്ടി ക്ഷീണിച്ച ഷാഫി "ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്‌'  പ്രവർത്തകരോട്‌ പറയുന്ന വീഡിയോ ആണ്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്‌. വീഡിയോ വൈറൽ ആയതോടെ ട്രോളന്മാരും സംഭവം ഏറ്റെടുത്തിട്ടുണ്ട്‌. സമരങ്ങളോടും ജനകീയ പ്രശ്‌നങ്ങളോടും ആത്മാർത്ഥതയില്ലാതെ ഇടപെടുന്നതും, സ്വന്തം ഇമേജ്‌ വർധിപ്പിക്കലും മാത്രമാക്കിയ ചില സിനിമ കഥാപാത്രങ്ങളാണ്‌ പ്രധാന ട്രോൾ മെറ്റീരിയൽ.

പദയാത്ര മതിയായിരുന്നു എന്ന്‌ പറയുന്ന ഷാഫിയോട്‌ കൂടെ സൈക്കിൾ ചവിട്ടുന്ന പ്രവർത്തകൻ "ആരാ ഈ ഐഡിയ സജസ്‌റ്റ്‌ ചെയ്‌തത്‌' എന്ന്‌ ചോദിക്കുമ്പോൾ ഞാൻ തന്നെയാണെന്നും ഷാഫി പറയുന്നുണ്ട്‌. ശേഷമാണ്‌ ലൈവ്‌ വീഡിയോ ആണെന്ന്‌ അറിയുന്നത്‌. "ഡിലീറ്റ്‌ ചെയ്യ്‌' എന്ന്‌ പലതവണ പറഞ്ഞെങ്കിലും വീഡിയോ അതിനോടകം ട്രോളന്മാരുടെ കയ്യിൽ എത്തിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top