17 April Wednesday

നമുക്ക് സർഗാത്മകമാക്കാം : എസ് ശാരദക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020


ചങ്ങനാശേരി
രോഗകാലം ആധികളുടെയും ഭയങ്ങളുടെയും മാത്രമല്ല, തിരിച്ചറിവുകളുടെ കൂടി കാലമാണ്. രോഗകാലത്തെ സമീപിക്കാനുള്ള ഏറ്റവും സത്യസന്ധവും ആധികാരികവുമായ വഴി, അതിനെ ആലങ്കാരികതകളിൽനിന്നു മോചിപ്പിക്കുക എന്നതാണ്. രോഗത്തെ രോഗമായി കാണാൻ ശീലിക്കുക എന്നതു പ്രധാനമാണ്. വസ്‌തുതകളെ വസ്‌തുതകളായിക്കണ്ട് അതിനെ സമീപിക്കുന്ന രീതി എത്ര പ്രധാനമാണെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും ആരോഗ്യപാലകരും പൊലീസ് സേനയും നിരന്തരം തെളിയിക്കുകയാണ്.

കേരളത്തിൽ, ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്, പിണറായി വിജയന്റെ നേതൃത്വത്തിൽ, ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും മുൻകരുതലിൽ നാം എത്രയെത്ര പ്രതിസന്ധികളെയാണ് ഒത്തൊരുമയോടെ നേരിട്ടത്. "നമ്മൾ ' എന്നു ചേർത്തുനിർത്തിയല്ലാതെ നമ്മുടെ മന്ത്രിമാർ സംസാരിക്കാറില്ല. ദുരിതകാലങ്ങളിൽ ഭാഷ ഒരു വലിയ കവചമാണ്. കേരളം ഒത്തുചേർന്നു നിന്ന് അതിജീവിക്കുകയാണ്. കേരളം മറ്റു ലോക രാഷ്ട്രങ്ങൾക്കു മാതൃകയാകുകയാണ്. എത്ര പ്രശാന്തവും ശാസ്ത്രീയവുമായാണ് ഈ അവസ്ഥകളെ മുഖ്യമന്ത്രി സമീപിക്കുന്നത്.

ലോക് ഡൗൺ കാലം
സർഗാത്മകമാക്കാം
‘ഏറെപ്പാഞ്ഞു മാഴ്കുമ്പോൾ
ദേവത നമുക്കേകും
വിശ്രമമഞ്ചം രോഗം'

എന്നു കാണാൻ കഴിയണം. ഒപ്പം നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതങ്ങളോട് ആകാവുന്നത്ര സഹഭാവം പുലർത്താൻ കിട്ടുന്ന അവസരമായും ഇതിനെ കാണണം. വൃത്തിയുടെയും പരിസര ശുചിത്വത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും പ്രാധാന്യം മനുഷ്യസമൂഹം മനസ്സിലാക്കിത്തുടങ്ങുമെന്ന് പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top