24 April Wednesday

യൂണിവേഴ്‌സിറ്റി കോളേജിലെ ‘ക്വാണ്ടം സ്വാമി’

ദിലീപ്‌ മലയാലപ്പുഴUpdated: Friday Sep 17, 2021



തിരുവനന്തപുരം
തന്നെ താനാക്കിയ യൂണിവേഴ്‌സിറ്റി കോളേജിനോടു വല്ലാത്തൊരു അഭിനിവേശമായിരുന്നു ഡോ. താണു പത്‌മനാഭന്‌. ‘ക്വാണ്ടം സ്വാമി’ എന്ന വിളിപ്പേര്‌ കിട്ടുന്നത്‌ ഇവിടെനിന്നാണ്‌. ഭൗതികശാസ്‌ത്രത്തിൽ ആഴത്തിലുള്ള അറിവായിരുന്നു കാരണം. പ്രത്യേകിച്ച്‌ ‘കടുകട്ടൻ’ ക്വാണ്ടം തിയറിയിൽ. ബിഎസ്‌സിക്ക്‌ പഠിക്കുമ്പോൾ എംഎസ്‌സിക്കാർക്ക്‌ ക്ലാസെടുക്കുമായിരുന്നു.  2017 ഫെബ്രുവരിൽ യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചിരുന്നു. പഴയ ബിഎസ്‌സി, എംഎസ്‌സി ക്ലാസുകളിൽ ഏറെ സമയം ചെലവഴിക്കുകയും ചെയ്‌തു. 

ചെറുപ്പത്തിൽ ശാസ്‌ത്രീയ സംഗീതം പഠിക്കാൻ ശ്രമിച്ച്‌ പരാജയപ്പെട്ട കാര്യം ചിരിയോടെയാണ്‌ പലപ്പോഴും താണു പത്‌മനാഭൻ പറഞ്ഞിട്ടുള്ളത്‌. അമ്മ ലക്ഷ്‌മിയായിരുന്നു ഗുരു. രണ്ടു മാസം കഴിഞ്ഞപ്പോൾ അമ്മ നിനക്കിത്‌ വഴങ്ങില്ലെന്ന്‌ പറഞ്ഞതോടെ സംഗീതപഠനം അവസാനിച്ചു. എങ്കിലും എന്നും സംഗീത ആസ്വാദകനാണെന്ന്‌ പറയാറുണ്ടായിരുന്നു. തിരുവനന്തപുരം ആർട്‌സ്‌ കോളജിൽ പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോൾതന്നെ ശാസ്‌ത്ര സംഘടനകളുമായി ബന്ധപ്പെട്ടു തുടങ്ങി. ട്രിവാൻഡ്രം സയൻസ്‌ സൊസൈറ്റിയുമായുള്ള ബന്ധം ഭൗതികശാസ്ത്രത്തിലേക്കുള്ള അടുപ്പം വർധിപ്പിച്ചു. 2000ൽ പ്രസിദ്ധീകരിച്ച തിയററ്റിക്കൽ ആസ്‌ട്രോ ഫിസിക്‌സ്‌ എന്ന മൂന്ന്‌ വാള്യം പുസ്‌തകമാണ്‌ അദ്ദേഹത്തെ കൂടുതൽ പ്രശസ്‌തനാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top