18 April Thursday

മനുഷ്യൻ പ്രകൃതിയുടെ അവയവങ്ങളിൽ ഒന്നു മാത്രം ; നീതി നഷ്ടപ്പെടുന്നവർക്കൊപ്പം നിന്ന പ്രഫുല്ല സാമന്ത് റായ് യുടെ ഒറ്റയാൾ പോരാട്ടം

പ്രഫുല്ല സാമന്ത് റായ് / ഷബിൽ കൃഷ്ണൻUpdated: Friday Jan 6, 2023

പ്രഫുല്ല സാമന്ത് റായ്

വേദാന്ത കമ്പനിയുടെ ബോക്സൈറ്റ് മൈനിങ്ങിനെതിരെ ലാഡോ ഷിക്കാക്കയെന്ന ദോഗ്രി വംശജന്റെ വാക്കുകൾ 'രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’  എന്നുപറഞ്ഞ സുഭാഷ് ചന്ദ്രബോസിനെ ഓർമിപ്പിക്കുന്നതായിരുന്നു. ഷിക്കാക്കയെ മാത്രമല്ല, ഒരു പ്രദേശത്തെ ജനതയെ മുഴുവൻ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നല്കുന്ന അവകാശങ്ങൾ എന്താണെന്ന് പഠിപ്പിക്കാൻ സാമന്ത്‌ റായ്ക്ക് സാധിച്ചു. അവരെ പരിസ്ഥിതി സംരക്ഷിക്കാനായി ഒറ്റക്കെട്ടാക്കി സമരപാതയിലേക്കെത്തിച്ചതും  അദ്ദേഹമായിരുന്നു.

സുപ്രീം കോടതിയിൽ കേസ് ജയിച്ച് ഒഡിഷയിലെ റായഗഡിനും കാലഹന്ദിയ്ക്കുമിടയിൽ 240 ചതുരശ്ര കിലോമീറ്ററിൽ കിഴക്കൻ മലനിരകളെ അദ്ദേഹം മരണത്തിൽനിന്ന് രക്ഷപ്പെടുത്തി. നീതി നഷ്ടപ്പെടുന്നവരുടെ കൂടെനിൽക്കുന്ന പ്രഫുല്ല സാമന്ത് റായ് എന്ന സോഷ്യലിസ്റ്റിന്റെ ഒറ്റയാൾ പോരാട്ടം ഇന്നും തുടരുകയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ഭരണകൂടം ഭരണഘടനയുടെ വെറും കാവൽക്കാർ മാത്രമാണെന്നും യഥാർഥ അധികാരം ജനങ്ങൾക്ക് തന്നെയാണെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു.

നരച്ച താടിയും, നിറഞ്ഞ ചിരിയുമായി എഴുപതാം വയസ്സിലും അദ്ദേഹം ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദത്തിൽ അദ്ദേഹം പറയുന്നത് വികസനത്തിന്റെ നൂലിൽ കെട്ടിയിറക്കുന്ന സാമൂഹ്യ പാരിസ്ഥിതിക ദുരന്തങ്ങളെക്കുറിച്ച് മലയാളികൾക്കുള്ള മുന്നറിയിപ്പു കൂടിയാവുന്നു. പ്രിവിലേജുകളില്ലാത്ത

പ്രഫുല്ല സാമന്ത് റായ്

പ്രഫുല്ല സാമന്ത് റായ്

പൗരന്മാർക്ക് നീതി നിഷേധിക്കപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥ ഇന്ത്യയിലുണ്ട്.

വികസനം പോലുള്ള വിഷയങ്ങളിൽ  കിടപ്പാടം നഷ്ടപ്പെടുന്നവരോടൊപ്പമല്ല കോടതി. നിയാമഗിരിയിൽ വേദാന്ത കമ്പനിക്കെതിരെ വിധി പറയാൻ പരമോന്നത നീതിപീഠത്തെ പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു? ഓരോ പൗരനും ഭരണഘടനാപരമായുള്ള  സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പൂർണബോധ്യമില്ലാത്തതുകൊണ്ടാണ് നമ്മുടെ സമൂഹം തങ്ങളുടെ വെറും സേവകരായ അധികാരികളെ ഭയപ്പെടുന്നത്.

ഒരു പ്രദേശത്ത് വികസന പദ്ധതി വരുമ്പോൾ അവിടുത്തെ ഗ്രാമസഭയിലെ മുഴുവൻ അംഗങ്ങളും ഐകകണ്‌ഠ്യേന വേണ്ടെന്നുപറഞ്ഞാൽ രാഷ്ട്രപതിക്കോ സുപ്രീം കോടതിക്കോ പ്രധാനമന്ത്രിക്കോ പദ്ധതി നടപ്പിലാക്കാനാവില്ല. അംബേദ്കർ വിഭാവനം ചെയ്ത ഇന്ത്യൻ ഭരണഘടനയുടെ ശക്തി അതാണ്. ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുന്നില്ല എന്നതാണ് വലിയ ദൗർഭാഗ്യം.

തങ്ങളുടെ ജീവനും ജീവിതവും ജൈവവൈവിധ്യവും ഇല്ലാതാക്കുന്ന ഒരു പദ്ധതിയും നിയാമഗിരിയിൽ വേണ്ടെന്ന് ദോംഗ്രി കോണ്ട് വംശജർ ഒരേ സ്വരത്തിൽ പറഞ്ഞാൽ സുപ്രീം കോടതിക്ക് അതിനെ അനുകൂലിക്കുകയല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. കാലിഫോർണിയ ആസ്ഥാനമായുള്ള ഗോൾഡ്‌ മാൻ എൻവയേൺമെന്റൽ ഫൗണ്ടഷന്റെ ഗ്രീൻ നോബൽ പുരസ്‌കാരം ലഭിച്ച ഒഡീഷയിലെ പരിസ്ഥിതി പ്രവർത്തകനായ  പ്രഫുല്ല സാമന്ത്‌ റായ്‌  പ്രകൃതിയെക്കുറിച്ചും ജനവിരുദ്ധമായ വികസനത്തെയും കുറിച്ച്‌ സംസാരിക്കുന്നു.

? രാജ്യത്ത്‌ പൗരാവകാശ ലംഘനങ്ങൾ തുടർക്കഥയാവുകയാണ്‌.  പരിസ്ഥിതി പ്രവർത്തകരെയും സാമൂഹ്യപ്രവർത്തകരെയും പ്രമുഖ എഴുത്തുകാരെയുമൊക്കെ ഭരണകൂട വിരുദ്ധരായി ചിത്രീകരിക്കുന്നു. ഈയൊരു ഭരണകൂട കോർപറേറ്റ് തന്ത്രത്തെ മറികടക്കാൻ നമുക്ക് എങ്ങനെ കഴിയും

പഞ്ചായത്തുകളിൽ പൗരാവകാശ രേഖ പുറത്തിറക്കുന്നുണ്ട്. എത്രപേർക്ക് അത് വായിക്കാൻ കഴിയുന്നുവെന്ന് ആലോചിക്കണം. പ്രകൃതി സംരക്ഷണത്തിനും ജൈവവൈവിധ്യ പാലനത്തിനുമൊക്കെ ഭരണഘടനാപരമായ ബാധ്യത ഓരോ പൗരനും ഉണ്ട്. ഭൂരിപക്ഷം ആളുകൾ ഇതൊന്നും മനസ്സിലാക്കാതെയാണ് ഫൂട് പ്രിന്റ് കുറച്ചു ജീവിക്കുന്ന മനുഷ്യരെ തീവ്രപരിസ്ഥിതിവാദികളെന്ന് പറഞ്ഞ് ഒറ്റപ്പെടുത്തുന്നത്.

ആളോഹരി ഊർജ ഉപഭോഗം കുറക്കാതെ പരിസ്ഥിതി മലിനീകരണവും ആഗോളതാപനവും മറികടക്കാൻ മറ്റൊരു വഴിയുമില്ല. ഇത് തുറന്നുസമ്മതിച്ച് തിരിച്ചറിഞ്ഞ് കർമപദ്ധതി തയ്യാറാക്കിയാണ് പല രാജ്യങ്ങളും അവരുടെ പാരിസ്ഥിതിക സമ്പദ് വ്യവസ്ഥ പുഷ്ടിപ്പെടുത്തുന്നത്.

വ്യവസായ ലോബികൾ എപ്പോഴും ഇതിനെതിരായിരിക്കും. അവരുടെ പക്ഷത്ത് മാധ്യമങ്ങൾ നിലയുറപ്പിക്കുന്നതോടെ സത്യം മറച്ചുവയ്ക്കപ്പെടും.
ഇത്തരം വികസന വിരുദ്ധ ചിന്തകൾ അവരുടെ ലാഭം കുറയ്ക്കും.

പ്രകൃതിവിഭവങ്ങളുടെ ധൂർത്തിലൂടെ ഉണ്ടാക്കുന്ന ലാഭം രാജ്യത്തിന്റെ ജിഡിപി ഗ്രോത്ത് കൂട്ടുമെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്  ? ആഗോളവൽക്കരണത്തിനുശേഷം നമ്മുടെ പ്രാദേശിക ഉല്പാദക മേഖല തകർന്നടിയുകയാണ് ഉണ്ടായത്. ശതകോടീശ്വരന്മാരുടെ എണ്ണം കൂടുന്നതിനുകാരണം പ്രാദേശിക ഉല്പാദനവ്യവസ്ഥ തകരുന്നതാണെന്ന് ഇന്ത്യൻ ജനതയിൽ എത്ര ശതമാനത്തിന് അറിയാം.

? ഇന്നത്തെ കാലാവസ്ഥമാറ്റവും വ്യവസായവൽക്കരണ വളർച്ചയും തമ്മിലുള്ള ബന്ധം വിശദീകരിക്കാമോ?

നിയാമഗിരിയിൽ വേദാന്ത കമ്പനിക്കെതിരെയുള്ള ആദിവാസികളുടെ സമരം

നിയാമഗിരിയിൽ വേദാന്ത കമ്പനിക്കെതിരെയുള്ള ആദിവാസികളുടെ സമരം

നിലവിലുള്ള രാഷ്ട്രീയസാമൂഹ്യാവസ്ഥയിൽനിന്ന് ഒരു മാറ്റം സാധ്യമാണ്. മാറ്റമെന്നാൽ സ്വയം മാറലാണ്. പിന്നെ സമൂഹം മാറും. മുഴുവൻ ലോകവും മാറും.

കാലാവസ്ഥ മാറ്റം ആഗോളതാപനത്തിന്റെ പരിണതിയാണെന്ന് പറയുമെങ്കിലും ആഗോളതാപനം ആഗോളവൽക്കരണത്തിന്റെ, ഉപഭോഗപരതയുടെ ആഫ്റ്റർ ഇഫക്ടാണെന്ന രീതിയിൽ നമുക്കിടയിൽ ചർച്ച നടക്കാറില്ല.

അമേരിക്കയിൽനിന്നും ആഫ്രിക്കയിൽനിന്നും ഓസ്ട്രേലിയയിൽ നിന്നും ആപ്പിളും മുന്തിരിയും കിവിയുമൊക്കെ പറന്നെത്തുമ്പോൾ എത്ര ഊർജം പാഴാക്കപ്പെടുന്നുണ്ട്  ?

ഇതേ പോഷകമൂല്യമുള്ള ആഹാരം എന്തുകൊണ്ട് നമുക്ക് പ്രാദേശികമായി ഉല്പാദിപ്പിച്ചു കൂടാ.

കേന്ദ്രീകരണത്തിൽനിന്നും വികേന്ദ്രീകരണത്തിലേക്കുള്ള വഴിയാണ് വികസനത്തിലൂടെ തെളിഞ്ഞുവരേണ്ടത്. ഗ്ലോബൽ കോർപറേറ്റുകൾ ഇതിനെതിരാണ്. സമുദ്രനിരപ്പ് ഉയർന്ന് മനുഷ്യരാശി ഇല്ലാതായാലും ലാഭവിഹിതം കുറയുന്നതിനെപ്പറ്റി അവർക്ക് ആലോചിക്കാനെ വയ്യ.

പ്രാദേശികമായി നിലനിൽപ്പില്ലാതാകുന്നതോടെ മനുഷ്യ സംസ്കാരത്തിന്റെ തകർച്ച പൂർണമാകും.ഭൂമിയുടെ അതിജീവനം മാത്രമായല്ല അതിലെ കോടാനുകോടി ജീവജാലങ്ങളുടെ പ്രശ്നമായത് നമ്മൾ തിരിച്ചറിയണം.

പ്രാദേശികമായി നിലനിൽപ്പില്ലാതാകുന്നതോടെ മനുഷ്യ സംസ്കാരത്തിന്റെ തകർച്ച പൂർണമാകും.ഭൂമിയുടെ അതിജീവനം മാത്രമായല്ല അതിലെ കോടാനുകോടി ജീവജാലങ്ങളുടെ പ്രശ്നമായത് നമ്മൾ തിരിച്ചറിയണം.

ലക്ഷക്കണക്കിന് പക്ഷികൾ, മത്സ്യങ്ങൾ, മൃഗങ്ങൾ, മരങ്ങൾ. ഇവ നശിക്കുമ്പോൾ മനുഷ്യന്റെ അതിജീവനവും ചോദ്യ ചിഹ്നമാവുന്നു. മനുഷ്യൻ എന്നാൽ പ്രകൃതിയിലെ അവയവങ്ങളിൽ ഒന്നു മാത്രമാണ്. പ്രകൃതിയുടെ ഭാഗമല്ലാതാകുന്നതോടെ അവന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടും. പരിണാമത്തിൽ ആദ്യം വന്നത് നമ്മളല്ല.

ശാസ്ത്രീയമായി പഠിച്ചാൽ മറ്റു ജീവികളുടെ കണ്ണികൾ മുറിഞ്ഞാൽ മനുഷ്യ വർഗമില്ലെന്ന് മനസ്സിലാകും. അവസാനം വന്ന അംഗം മറ്റുള്ളവരെ സംരക്ഷിച്ചു നിർത്തണം. നിലനില്പിന് ആധാരമായ ജീവിവർഗങ്ങളെ മുഴുവൻ.

? ഒരിക്കൽ പ്രകൃതി നശിപ്പിക്കപ്പെട്ടാൽ, ഒരു സ്പീഷിസ് അന്യം നിന്നാൽ പഴയ അവസ്ഥ വീണ്ടെടുക്കാൻ നൂറുകണക്കിന് വർഷങ്ങളെടുക്കില്ലേ

തീർച്ചയായും. ആഗോളതാപനം ദിനംപ്രതി കൂടിയാൽ മനുഷ്യ സംസ്കാരത്തിന്റെ വികാസത്തിലേക്കുള്ള സാധ്യതകളും കുറഞ്ഞു വരും. നാഗരിക മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായിത്തീരുന്നത് മേൽവിലാസംപോലും നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളാണ്. വരൾച്ചയും വെള്ളപ്പൊക്കവും ഉപഭോഗപരതയുടെ മറുപുറമാണ് വ്യക്തമാക്കുന്നത്.

പ്രഫുല്ല സാമന്ത് റായ് ആദിവാസികൾക്കൊപ്പം

പ്രഫുല്ല സാമന്ത് റായ് ആദിവാസികൾക്കൊപ്പം

ഓരോ വ്യക്തിയുടെയും ഉപഭോഗം അനുസരിച്ച് അവരുടെ നികുതി നിരക്ക് ക്രമീകരിക്കാൻ ശ്രമം നടത്തണം. പ്രകൃതിക്ഷോഭങ്ങളിൽപ്പെടുന്നവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനംപോലെ പ്രധാനപ്പെട്ടതാണിത്.

കണ്ടലുകൾ നികത്തുന്നതിനെതിരെ മിണ്ടാതിരിക്കുകയും വെള്ളത്തിൽ പൊങ്ങി നടക്കുന്ന വീടുകൾ ഉണ്ടാക്കാൻ ശതകോടികളുടെ പ്രോജക്ട് മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നതിനാണ് ഡിസാസ്റ്റർ ക്യാപിറ്റലിസം എന്നുപറയുന്നത്.

ജീവൻ കൊടുത്തും ഭൂമിയെ സംരക്ഷിക്കുന്ന ട്രൈബൽസിന്റെ വരുമാനം ഇല്ലാതാക്കുമ്പോൾ ഭൂമിയെ നശിപ്പിക്കുന്ന നാഗരികതകളുടെ വരുമാനം ഭരണകൂടങ്ങൾ കൂട്ടിക്കൊണ്ടിരിക്കുകയാണ്.

കാടുകളിലെയും കുന്നുകളിലെയും ആവാസ വ്യവസ്ഥയാണ് നഗരങ്ങളെ ജീവിക്കാൻ സഹായിക്കുന്നതെന്ന സത്യം നാമിനിയും പഠിക്കണം. നഗരങ്ങൾക്ക് ആഹാരവും ശുദ്ധവായുവും ജലവും നൽകുന്നത് ഗ്രാമങ്ങളാണ്. ഗ്രാമങ്ങളില്ലാതായാൽ ഇന്ത്യ ഇല്ലാതാകുമെന്ന് ഗാന്ധി പറഞ്ഞത് ഈ യാഥാർഥ്യം തിരിച്ചറിഞ്ഞിട്ടാണ്. ഉല്പാദനത്തിൽ പങ്കാളികളായ കർഷകരും തൊഴിലാളികളുമാണ് കുടിയൊഴിക്കപ്പെടുന്നത്.

കാലാവസ്ഥാമാറ്റങ്ങളും പ്രകൃതിക്ഷോഭങ്ങളും മാനുഷിക പ്രവർത്തനങ്ങളുടെ അനന്തരഫലം തന്നെയാണ്.നമ്മുടെ രാജ്യത്ത്

കാറൽ മാർക്‌സ്‌

കാറൽ മാർക്‌സ്‌

മഹത്തായ സംസ്കാരമാണെന്ന് പറയുന്നവർ  എല്ലാ വിഭാഗീയ ചിന്തകൾക്കുമപ്പുറം ഒരുമിച്ചുചേർന്ന് നിൽക്കുന്ന ജനാധിപത്യ സമൂഹത്തെ എങ്ങനെ സൃഷ്ടിക്കാം എന്ന് ആലോചിക്കുന്നില്ല. അസമത്വങ്ങളെ എങ്ങനെ ഇല്ലാതാക്കാം? എന്തുകൊണ്ട് സ്വാതന്ത്ര്യം കിട്ടിയിട്ടും നമുക്ക് അതിന് കഴിയുന്നില്ല  ?

നമുക്ക് ഇതിലും മികച്ച വിദ്യാഭ്യാസവും ആരോഗ്യവും വേണം. ജീവിതരീതി വേണം സാമൂഹിക നീതി വേണം. ചൂഷണത്തിൽനിന്നും മോചിതരായ ജനങ്ങളെ എങ്ങനെ സൃഷ്ടിക്കാം എന്നാലോചിക്കുമ്പോൾ നിങ്ങൾ രാജ്യസ്നേഹം ഉള്ളവരാകുന്നു. ഇവിടെ കർഷകരും തൊഴിലാളികളും സ്വപ്നങ്ങളിൽനിന്നുപോലും പുറത്താക്കപ്പെടുകയാണ്. മാർക്സും ഗാന്ധിയും ഭഗത് സിങ്ങും മുതൽ 380 ദിവസം നീണ്ടുനിന്ന കർഷക സമരം നടത്തിയവർവരെ സ്വപ്നംകണ്ട രാജ്യം ഒന്നുതന്നെയാണ്. 103 കർഷകർ രക്തസാക്ഷികളായി മാറി.

നിങ്ങൾക്ക് ഭക്ഷണം തരുന്നവർ കൊല്ലപ്പെട്ടപ്പോൾ നിങ്ങളിൽ എത്രപേർ പ്രതികരിക്കുന്നുണ്ട്.

ഗാന്ധിജി

ഗാന്ധിജി

പ്രതികരിക്കാനാവാത്ത ജനങ്ങളുള്ള ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നാം മാറുകയാണോ എന്ന് ഞാൻ ഭയപ്പെടുന്നു. ഭക്ഷണം ഉല്പാദിപ്പിക്കാനും തൊഴിലെടുത്ത് ജീവിക്കാനുമുള്ള അവകാശം വ്യാപകമായി കവർന്നെടുക്കുകയാണ്.

ചൂഷണം മാത്രമല്ല ഉപരിവർഗത്തിന്റെ അമിത ഉപഭോഗവും സാംസ്കാരിക ചോർച്ച സൃഷ്ടിക്കുന്നുണ്ട്.

വർഗീയത, ജാതീയത മതത്തിന്റെ പേരുള്ള സംഘർഷങ്ങൾ. എല്ലാത്തിന്റെയും പിതൃത്വം ലാഭം കൊയ്യുന്ന കോർപറേറ്റുകൾക്ക് തന്നെ. ഓരോ പ്രാദേശിക സമൂഹത്തിനും വിഭവങ്ങൾ സംരക്ഷിക്കാനുള്ള അവകാശങ്ങളുണ്ട്. ബട്ട് ഗ്ലോബൽ കോർപറേറ്റ്സ് ഡിസ്ട്രോയ് ഹ്യൂമൺ വാല്യൂസ്...

? മനുഷ്യന് ജീവിക്കാനുള്ള ഭൂമി വിൽക്കാനുള്ള ഒരു ചരക്കുമാത്രമായി മാറ്റപ്പെടുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലേ

ഭഗത്‌സിങ്‌

ഭഗത്‌സിങ്‌

നമുക്ക് ശുദ്ധ വായുവുണ്ട്. ശുദ്ധജലമുണ്ട്. കുന്നുകളും പുഴകളും ഫലഭൂയിഷ്ഠമായ മണ്ണുമുണ്ടായിരുന്നു. എന്നാൽ എല്ലാം മാർക്കറ്റിലേക്ക് ഒഴുക്കുകയാണ്. മനുഷ്യ വികാരങ്ങൾ ചിന്തകൾ ബന്ധങ്ങൾ. സമൂഹത്തെ എപ്പോഴും വിഭജിച്ചുനിർത്തുന്നതിൽ അവർ വിജയിക്കുന്നു.

എന്നിട്ടും നിങ്ങൾ അവരുടെ വഴിക്കാണ്  ചിന്തിക്കുന്നത് ! ജീവിതം ഇനിയും ആസ്വദിക്കണോ? കുട്ടികളെ പിന്നെയും സമ്പന്നരാക്കണോ  ? ഇനി അധികകാലം ഈ രീതി തുടരാനാവില്ല.

ഒരാൾ സമ്പന്നനാവുമ്പോൾ ആയിരക്കണക്കിനാളുകൾ ദരിദ്രരാകുന്നുണ്ട്. ആയിരക്കണക്കിന് ആളുകളെ ദരിദ്രരാക്കാതെ ഒരാൾക്ക് സമ്പന്നനാവാൻ കഴിയില്ല. സമ്പത്തുണ്ടാക്കാനുള്ള മത്സരമായി വിദ്യാഭ്യാസം മാറുന്നതിന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണ്? നമ്മുടെ കുട്ടി കൂടുതൽ പണക്കാരനാവണമെന്ന് ആഗ്രഹിച്ചാൽ അവൻ ആഗോള വിപണിയുടെ തടവുകാരനാവുകയാവും. ഈ ലോകത്ത് 10% സമ്പന്നർ അമ്പത് ശതമാനത്തിലേറെ വരുന്ന പ്രകൃതിവിഭവങ്ങൾ കൈയാളുന്നു.

ദേശീയ സമ്പത്ത് അതിസമ്പന്നരുടെ അക്കൗണ്ടിലെത്തിക്കുന്ന ഭരണ പരിഷ്കാരങ്ങൾ നടക്കുന്നു. ഇങ്ങനെ സമ്പത്ത് വിദേശത്തേക്ക് കടത്തിക്കൊണ്ടുപോകുന്ന നിയമങ്ങളാണ് ബ്രിട്ടീഷുകാർ നിർമിച്ചിരുന്നത്. അത്തരം നിയമങ്ങൾ പൊളിച്ചെഴുതാൻപോലും നാം തയ്യാറാവുന്നില്ല.

ഇതാണ് അസമത്വത്തിന്റെ അടിസ്ഥാന കാരണം.The state has the responsibility to protect the mountains and seas. ഭരണഘടനയുടെ ആർട്ടിക്കിൾ 39 പ്രകാരം പ്രകൃതി വിഭവങ്ങൾ സമൂഹത്തിന്റെ ഉടമസ്ഥതയിലാണ്.

ഡൽഹിയിൽ നടന്ന കർഷകസമരത്തിൽ നിന്ന്‌

ഡൽഹിയിൽ നടന്ന കർഷകസമരത്തിൽ നിന്ന്‌

വ്യവസായികൾക്ക് ഭൂമി പതിച്ചുകൊടുക്കാൻ താല്ക്കാലികമായി നിയമങ്ങൾ പാസാക്കുന്നവർ ഭരണഘടനാ ലംഘനമാണ് നടത്തുന്നത്. റോഡ് നിയമങ്ങൾ പാലിക്കാത്ത സാധാരണക്കാരനെ അറസ്റ്റുചെയ്യുന്നവർ, ഭരണഘടനയിൽ കൈവച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയാൽ അതിന്റെ ഉള്ളടക്കം മറന്ന് പ്രവർത്തിക്കുന്നവരെ കാണാറുണ്ടോ?

ആർട്ടിക്കിൾ 38 സമൂഹത്തിലെ അസമത്വം കുറക്കുകയെന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്ന് എടുത്തുപറയുന്നുണ്ട്. വിദ്യാഭ്യാസപരമായ, മതപരമായ, സാമൂഹികമായ, സാംസ്കാരികമായ പിന്നോക്കാവസ്ഥ കുറച്ചുകൊണ്ടുവരണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്.

? സ്വാതന്ത്ര്യം കിട്ടിയതിനുശേഷം നമുക്കതിന് കഴിഞ്ഞോ

മൂലധനത്തിന്റെ സമാഹരണം കൂടുതൽ ലോകമാകെ അസമത്വം സൃഷ്ടിക്കുന്നുണ്ട്. ഇതിനിടയിൽ എങ്ങനെ കാലാവസ്ഥാ നീതി ഉണ്ടാക്കിയെടുക്കാമെന്ന് നാം കൂട്ടായി ആലോചിക്കണം. കോർപറേറ്റുകൾക്കുവേണ്ടി നടത്തുന്ന വികസനം ആരുടെ ചെലവിലാണെന്ന് നാം ജനപ്രതിനിധികളോട് ചോദിക്കണം.

ഭരണകൂടത്തെ ചോദ്യം ചെയ്യണം. അത് ഒരു പൗരന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്.

ഏത് തരം വികസനമാണ്? എന്താണതിന് വിലയായി നല്കേണ്ടത്  ? ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങൾ നിയാമഗിരിനിവാസികൾ ചോദിച്ചു. സുപ്രീം കോടതി അവർക്കൊപ്പം നിന്നു. കൂട്ടായി നിങ്ങളും നീതിക്കുവേണ്ടി ശബ്ദിക്കൂ. കോടതിക്ക് നീതി നിഷേധിക്കാൻ വകുപ്പില്ല.

ഒഡിഷയിലെ നിയാമഗിരി കുന്ന്‌

ഒഡിഷയിലെ നിയാമഗിരി കുന്ന്‌

നമുക്ക് സ്റ്റീൽ വേണം. അലുമിനിയം വേണം.അതിന്റെ വില എന്താണ്? പണക്കാരന് സ്റ്റീൽ പാത്രത്തിൽ പാചകം ചെയ്യാൻ പാവപ്പെട്ടവന്റെ പാർപ്പിടം തകർക്കാൻ ഭരണഘടന അനുവദിക്കുന്നില്ല. ഊർജത്തിന് കൽക്കരി വേണം. എന്നാൽ ഭൂമിക്കടിയിലെ വിഭവങ്ങൾ കുഴിച്ചെടുക്കുമ്പോൾ ആർക്കാണ് ജീവിതം നഷ്ടപ്പെടുന്നത്?

കാട്ടിലെ മരങ്ങൾക്ക്.

കാട് നദിയുടെ അമ്മയാണ്. അരുവികൾ ഇല്ലെങ്കിൽ പുഴകളില്ല. വലിയ ഡാമുകൾ പണിത്, വ്യവസായം കൊണ്ടുവന്ന് മൈനിങ്ങുകൾ നടത്തി നാം കാടുകളില്ലാതാക്കി. 1999 ൽ കൊടുങ്കാറ്റ് വന്നു. ഇന്ന് കാലാവസ്ഥ തീർത്തും അപ്രവചനീയമായി.  കാലാവസ്ഥ മാറിയാലും യന്ത്രങ്ങൾ വഴി ഭക്ഷണം നിർമിക്കാമെന്ന് വ്യാമോഹിക്കുന്നവരായി നാം മാറി.

കാട് നദിയുടെ അമ്മയാണ്. അരുവികൾ ഇല്ലെങ്കിൽ പുഴകളില്ല. വലിയ ഡാമുകൾ പണിത്, വ്യവസായം കൊണ്ടുവന്ന് മൈനിങ്ങുകൾ നടത്തി നാം കാടുകളില്ലാതാക്കി. 1999 ൽ കൊടുങ്കാറ്റ് വന്നു. ഇന്ന് കാലാവസ്ഥ തീർത്തും അപ്രവചനീയമായി.  കാലാവസ്ഥ മാറിയാലും യന്ത്രങ്ങൾ വഴി ഭക്ഷണം നിർമിക്കാമെന്ന് വ്യാമോഹിക്കുന്നവരായി നാം മാറി.

വെള്ളമില്ലാത്ത പുഴകൾ നമ്മെ സങ്കടപ്പെടുത്തുന്നില്ല. വെള്ളപ്പൊക്കം ദുരിതത്തിലാഴ്ത്തുന്ന മനുഷ്യരെയും നാം കാണുന്നില്ല. വികസനത്തിനായി നാം കാടുകളെ ബലി കൊടുത്തില്ലെങ്കിൽ പുഴകളെ നമുക്ക് ജീവനോടെ കാണാം. എത്ര വരെ വ്യവസായം വേണമെന്നും എത്ര വിസ്തൃതിയിൽ കാടു വേണമെന്നും നാം ചിന്തിക്കണം. നമ്മുടെ പദ്ധതികൾ ജൈവ വൈവിധ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്  ?

പ്രാദേശികമായ തൊഴിലുകൾ കുറയുന്നതും പരിസ്ഥിതി തകരുന്നതും ഇനിയും നാം ഗൗരവത്തോടെയെടുത്തിട്ടില്ല. ഇവിടെയാണ് നിയാമഗിരിയിലെ മനുഷ്യർ നാടിനെ നിലനിർത്തുന്ന കാടിന്റെ കാവലാളാവുന്നത്.

പ്രാദേശികമായ തൊഴിലുകൾ കുറയുന്നതും പരിസ്ഥിതി തകരുന്നതും ഇനിയും നാം ഗൗരവത്തോടെയെടുത്തിട്ടില്ല. ഇവിടെയാണ് നിയാമഗിരിയിലെ മനുഷ്യർ നാടിനെ നിലനിർത്തുന്ന കാടിന്റെ കാവലാളാവുന്നത്.
നഗര മനുഷ്യർക്ക് മാതൃകയായിത്തീരുന്നത്. നിലനില്പിന്റെ പാഠങ്ങൾ നാം അവരിൽ നിന്ന് പഠിച്ച് മുന്നോട്ടുപോകണം.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top