26 April Friday

പ്രഭല ; പാലിയം സമരചരിത്രത്തിലെ പെൺപോരാളി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


ചേന്ദമംഗലം
അവർണ ഹിന്ദുക്കൾക്ക് വഴിനടക്കാനുള്ള അവകാശത്തിനായി നടന്ന പാലിയം സമരത്തിലെ വനിതാ വളന്റിയറാണ് ചൊവ്വാഴ്ച അന്തരിച്ച പ്രഭല. 97 ദിവസംനീണ്ട സമരത്തിൽ പങ്കാളിയാകുമ്പോൾ പ്രഭലയ്ക്ക്‌ പ്രായം 18. പ്രക്ഷോഭത്തിലും സംഘാടനത്തിലും സ്ത്രീകൾക്ക് വഴികാട്ടിയായി ഇവർ മാറി. പലതവണ പൊലീസിന്റെ ബലപ്രയോഗത്തിനും മർദനത്തിനും ഇരയായെങ്കിലും പിന്മാറിയില്ല. സമരത്തിന്റെ മൂർധന്യാവസ്ഥയിൽ തൃശൂരിൽനിന്ന് ആര്യ പള്ളത്തിന്റെ നേതൃത്വത്തിൽ ദേവസേന, സാവിത്രി, ഇ എം സരസ്വതി എന്നിവർക്കൊപ്പം ചേന്ദമംഗലത്തുകാരായ പി കെ ഭാനുമതിയും പ്രഭലയും പിക്കറ്റിങ്ങിൽ പങ്കെടുത്ത് കൊടിയ മർദനത്തിനിരകളായി.

സിപിഐ എമ്മിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും പ്രവർത്തകയായിരുന്നു. ഊർജസ്വലയായ വനിതാ പോരാളിയെയാണ്‌ നാടിന്‌ നഷ്ടമായതെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിക്കുവേണ്ടി ഏരിയ സെക്രട്ടറി ടി ആർ ബോസ്, ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ, കെ ഡി വേണുഗോപാൽ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top