25 April Thursday

സമരം
തന്നെ 
മാർഗം

വെബ് ഡെസ്‌ക്‌Updated: Saturday Apr 9, 2022

 

സ്വന്തം ലേഖിക
ഹരിയാന, ഹിമാചൽപ്രദേശ്‌, സ്വന്തം നാടായ പഞ്ചാബ്‌... എന്നിവിടങ്ങളിൽ അവകാശസമരങ്ങളിലെ മുന്നണിപ്പോരാളിയാണ്‌ ഉഷാറാണി.  അങ്കണവാടി ജീവനക്കാർക്കായി സദാ സമരമുഖത്താണ്‌ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ്‌ അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അഖിലേന്ത്യാ പ്രസിഡന്റായ ഇവർ.

‘കേരളത്തിൽ അങ്കണവാടി ജീവനക്കാർക്ക്‌ താരതമ്യേന കൂടുതൽ ഓണറേറിയം നൽകുന്നത്‌ ആശ്വാസമാണ്‌. യുപിപോലുള്ള സംസ്ഥാനങ്ങളിൽ തുച്ഛമായ തുകയേ ഉള്ളൂ. ആവശ്യങ്ങൾ നടപ്പാക്കുംവരെ വിട്ടുവീഴ്‌ചയില്ലാത്ത സമരമാണ്‌ മാർഗം’–- പാർടി കോൺഗ്രസിന്‌ എത്തിയ ഉഷാറാണി പറഞ്ഞു. ‘അങ്കണവാടികളെത്തന്നെ ഇല്ലാതാക്കുന്ന വിദ്യാഭ്യാസനയമാണ്‌ കേന്ദ്രത്തിന്റേത്‌. ശമ്പളമോ പെൻഷനോ പിഎഫോ ലഭിക്കാതെ ചെറിയ ഓണറേറിയത്തിൽ ഇരട്ടിജോലി ചെയ്യുന്നവരാണ്‌ അങ്കണവാടി ജീവനക്കാർ–- ഉഷാറാണി പറഞ്ഞു.

സമരം നടത്തിയതിന്‌ നിരവധിതവണ ജയിലിൽ കിടന്നു. പട്യാലയിൽ 2018ൽ ധർണയ്‌ക്കിടെ അറസ്‌റ്റ്‌ ചെയ്‌ത്‌ ഒരാഴ്‌ച ജയിലിലിട്ടു. ഭീഷണി വകവയ്‌ക്കാതെ ഒരുവർഷം നീണ്ട പ്രക്ഷോഭം പഞ്ചാബിലും നയിച്ചു.  കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ 2020 ഡിസംബറിൽ രാജസ്ഥാൻ, പഞ്ചാബ്‌, ഹരിയാന അതിർത്തികളിൽ നടത്തിയ സമരങ്ങളിലും ഉഷാറാണിയുടെ സമരവീര്യം കണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top