24 April Wednesday

പെൺപോരാട്ടത്തിന്റെ വീരഗാഥകൾ

പി ദിനേശൻUpdated: Friday Apr 8, 2022


കെ വരദരാജൻ നഗർ (കണ്ണൂർ)
മാറ്റത്തിലേക്ക്‌ ലോകത്തെ നയിച്ച വീരാംഗനമാരുടെ പോരാട്ടവും ത്യാഗവും ഇതാ. നല്ല നാളേക്കായി ജീവിതം സമർപ്പിച്ചവരുടെ ധീരസ്‌മരണയിലേക്കുള്ള യാത്രയാണ്‌ ‘നാടുണർത്തിയ നാരിമാർ’ ചരിത്ര–- -ചിത്ര–- ശിൽപ്പ പ്രദർ
ശനം.

വോട്ടവകാശത്തിനായി അമേരിക്കയിൽ സ്‌ത്രീകൾ നടത്തിയ സമരത്തിനുനേരെയുണ്ടായ വെടിവയ്‌പുമുതൽ ചീമേനിയിലെ തോൽവിറക്‌ സമരംവരെയുള്ളവയുടെ ചിത്രീകരണമുണ്ട്‌. മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തികയും വിപ്ലവകാരിയുമായ റോസ ലക്‌സംബർഗ്‌, റേഡിയം മൂലകം കണ്ടുപിടിച്ച മാഡംക്യൂറി, നാസി കോൺസൻട്രേഷൻ ക്യാമ്പിൽ ജീവൻ നഷ്ടപ്പെട്ട ആൻഫ്രാങ്ക്‌ തുടങ്ങിയ മഹാപ്രതിഭകളുടെ ജീവിതവും കാണാം.

ഒന്നാംസ്വാതന്ത്ര്യസമരത്തിലെ വീരേതിഹാസമായ ഝാൻസിറാണി, സ്വാതന്ത്ര്യസമരത്തിലെ ആദ്യ വനിതാരക്തസാക്ഷി പ്രീതിലത വഡേദർ, വിപ്ലവനായിക ക്യാപ്‌റ്റൻ ലക്ഷ്‌മി, തെലങ്കാന പോരാട്ടത്തിന്റെ വീരനായിക മല്ലു സ്വരാജ്യം, മഹിളാപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളായ വിമല രണദിവെ, അഹല്യ രങ്കനേക്കർ, ഇന്ത്യയിലെ ആദ്യ വനിതാ കമ്യൂണിസ്‌റ്റ്‌ സുഹാസിനി തുടങ്ങി സാമൂഹ്യമാറ്റത്തിനായി സ്വയം സമർപ്പിച്ചവരുടെ സമരങ്ങൾ അടുത്തറിയാം. മറക്കുട വലിച്ചെറിഞ്ഞും ഘോഷ ബഹിഷ്‌കരിച്ചും അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌ കുതിച്ച കേരളീയ സ്‌ത്രീകളുടെ മുന്നേറ്റത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുമുണ്ട്‌. നിറതോക്കിനുമുന്നിൽ പതറാതെ തിരുവിതാംകൂർ കൊട്ടാരത്തിലേക്ക്‌ മാർച്ച്‌ നയിച്ച അക്കാമ്മ ചെറിയാന്റെ സാഹസികത, പാലിയം സമരം, പെൺകരുത്തിൽ ചുവന്ന കുട്ടനാട്‌ എന്നിവ ആവേശക്കാഴ്‌ചയാണ്‌.

‘സ്‌ത്രീപോരാട്ടങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയ പ്രദർശനം’ എന്ന്‌ -തൃശൂർ കൊടുങ്ങല്ലൂരിലെ പി എം സീന പറഞ്ഞു. മുമ്പേ നടന്നവരെ ഓർക്കാൻ പ്രദർശനം സഹായിച്ചെന്നും അവർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top