15 December Monday

ഊട്ടി ക്യാമറ വലയത്തിൽ; ടൗണിൽ 60 ലക്ഷത്തിന്റെ 100 അതി നവീന ക്യാമറ

വെബ് ഡെസ്‌ക്‌Updated: Tuesday May 2, 2023

ഫോട്ടോ ക്യാമറ പോലീസ് സൂപ്രണ്ട് പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു.

ഗൂഡല്ലൂർ> ഊട്ടി ടൗണിൽ 60 ലക്ഷം രൂപ ചിലവിൽ  സ്ഥാപിച്ച 100 ഡിജിറ്റൽ സിസിടിവി ക്യാമറയുടെ ഉദ്ഘാടനം ഊട്ടി ടൗണിൽപോലീസ് സൂപ്രണ്ട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടി ടൗണും പരിസരങ്ങളും നിരീക്ഷിക്കുവാനും ഗതാഗത തടസ്സങ്ങൾ മനസ്സിലാക്കാനും കൊള്ളകൾ പിടിച്ചുപറികൾ കണ്ടറിയാനും വേണ്ടിയാണ് ടൗണിലെ മുഖ്യമായ എല്ലാ ഭാഗത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത് 100 മീറ്ററിലധികം ദൃശ്യങ്ങൾ ലഭിക്കുകയും മൂന്നുമാസത്തിലധികം സൂക്ഷിച്ചുവെക്കാൻ സാധിക്കുന്നതും ആണ്. മുമ്പ് ടൗണിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പലതും കാലപ്പഴക്കം കാരണം ദ്രവിച്ചു പോവുകയും ദൃശ്യങ്ങൾ പതിയാത്തതും കാരണമാണ് പുതിയത് പിടിപ്പിക്കാൻ കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top