20 April Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

പുതുമുഖങ്ങളുടെ പൊമ്പളൈ ഒരുമൈ

വിപിൻ ആറ്റ്‍ലിയുടെ മറ്റൊരു ചിത്രംകൂടി റിലീസിനൊരുങ്ങുന്നു. പൊമ്പളൈ ഒരുമൈ എന്ന സസ്‌പെൻസ് ത്രില്ലറാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സംവിധായകനും കെ ജിനിയും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് മാക്രോം പിക്ചേഴ്സ് ആണ്. ജിതീഷ് പരമേശ്വരൻ, ശ്രീഷ്‍മ ചന്ദ്രൻ, ട്വിങ്കിൾ ജോബി, സാജിദ് യാഹിയ, ശിവൻ മേഘബ്, ശിൽപ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബബിത ബഷീർ, അമൃത ബാബു, ആർച്ച, ധനുഷ, വിദ്യ, രാകേഷ്, മുകുന്ദൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം സിറാജുദ്ദീൻ സൈനുദ്ദീൻ.

ദുൽഖറിന്റെ സീതാരാമം ആഗസ്ത്‌ 5ന് തിയറ്ററുകളിലേക്ക്

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ദുൽഖർ സൽമാനും ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ചേർന്നൊരുക്കുന്ന സീതാരാമം ആഗസ്ത്‌ അഞ്ചിന് തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തിൽ ദുൽഖർ സൽമാൻ, മൃണാൽ തക്കൂർ, രശ്മിക മന്ദാന എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങൾ. ഹനു രാഘവപുടിയാണ് സംവിധാനം. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് നിർമാണം. ദുൽക്കർ സൽമാന്റെ വേഫെയ്റർ ഫിലിംസാണ്‌ കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഛായാഗ്രഹണം പി എസ് വിനോദ്‌. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ, വെണ്ണേല കിഷോർ തുടങ്ങിയവരാണ്‌ മറ്റ് അഭിനേതാക്കൾ. സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ. എഡിറ്റർ കോത്തഗിരി വെങ്കിടേശ്വര റാവു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top