19 April Friday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

ഇരട്ട ഫെബ്രുവരി മൂന്നിന് 

മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ‘ഇരട്ട’ ഫെബ്രുവരി മൂന്നിന് റിലീസാകും. ഇരട്ട പോലീസുകാരായെത്തുന്ന ജോജു തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്ന ചിത്രം കൂടിയാണ് ഇരട്ട. മണികണ്ഠൻ പെരുമ്പടപ്പാണ് ഗാനരചനയും സംഗീതവും. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാവലൻ  ഫെബ്രുവരി 10ന്

ഇളയദളപതി വിജയ്‌യുടെ സിൽവർ ജൂബിലി ചിത്രം ‘കാവലൻ' ഫെബ്രുവരി 10ന് തിയേറ്റർ റിലീസ്. 2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. അസിനും മിത്രാ കുരിയനുമാണ്‌ നായികമാർ.

മോമോ ഇൻ ദുബായ്‌ ഫെബ്രുവരി മൂന്നിന്

അനു സിത്താര, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്​ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇൻ ദുബായ്‌' ഫെബ്രുവരി മൂന്നിന് ഐക്കോൺ സിനിമാസ് റിലീസ്  പ്രദർശനത്തിനെത്തിക്കുന്നു. സക്കരിയയുടെയും  ആഷിഫ് കക്കോടിയുടെയും തിരക്കഥയിൽ  ഒരുങ്ങുന്ന ‘മോമോ ഇൻ ദുബായ്' ചിൽഡ്രൻസ്-ഫാമിലി ചിത്രമാണ്. ഛായാഗ്രഹണം സജിത് പുരുഷു.  ബി കെ ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള, അമീൻ കാരക്കുന്ന് എന്നിവരുടെ വരികൾക്ക് ജാസി ഗിഫ്റ്റ്, ഗഫൂർ എം ഖയാം, യാക്സൻ, നേഹ എന്നിവർ സംഗീതം പകരുന്നു.

ബിജു മേനോൻ, സുരാജ് ചിത്രം തുടങ്ങി

വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവർ  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനീഷ് മാധവൻ ഛായാഗ്രഹണം.രാജേഷ് ഗോപിനാഥൻ  കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.

റാണി ചിത്രീകരണം പൂർത്തിയായി

‘ഉപ്പും മുളകും' പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി'. എസ്എംടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.  കഥ: മണിസ് ദിവാകർ.  ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി തുടങ്ങിയവർ അഭിനയിക്കുന്നു. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top