19 April Friday

അതിസൂക്ഷ്മസഞ്ചാരങ്ങളുടെ പുസ്തകം

ഇളവൂർ ശ്രീകുമാർUpdated: Sunday Aug 28, 2022

കേവല വായനയ്ക്കും ആസ്വാദനത്തിനുമപ്പുറം കൃതികളിലെ സുതാര്യമല്ലാത്ത ഇടങ്ങളിലേക്കും അർഥതലങ്ങളിലേക്കും അതിസൂക്ഷ്മതയോടെ നടത്തുന്ന സഞ്ചാരമാണ് ജയൻ മഠത്തിലിന്റെ ‘ആത്മാവിൽ പ്രണയത്തിന് തീ കൊളുത്തുക’ എന്ന കൃതി.  ഒരു പുസ്തകത്തിൽ മറ്റൊരു പുസ്തകത്തെ കണ്ടെത്തലാണ്. ഓരോ വായനയിലും പുതിയ കണ്ടെത്തലിന്‌ സാധ്യതയൊരുക്കി, അർഥതലത്തിന്റെ അടരുകൾ സൃഷ്ടിച്ച് പ്രകോപനപരമായ ലാവണ്യത്തോടെ നിൽക്കുന്ന ചില കൃതികളുണ്ട്. അത്തരം കൃതികളിലൂടെയുള്ള  ധ്യാനാത്മകസഞ്ചാരമാണ് ‘ആത്മാവിൽ പ്രണയത്തിന് തീ കൊളുത്തുക.’ 

നിറഞ്ഞ പുസ്തകങ്ങളെക്കുറിച്ചാണ്. റൂമിയും ഖലീൽ ജിബ്രാനും ആത്മാവിന്റെയും നിത്യതയുടെയും ഭാഷയായിട്ടാണ് പ്രണയത്തെ കണ്ടിരുന്നത്.  സിമോൺ ദി ബുവ്വ, സാർത്ര്, യുകിയോ മിഷിമ, റിൽക്കെ, എ അയ്യപ്പൻ, എം എൻ  വിജയൻ, ഒ വി  വിജയൻ, അജയ് പി മങ്ങാട്ട് തുടങ്ങിയ  എഴുത്തുകാരിലൂടെ മാത്രമല്ല, പുതിയ എഴുത്തുകാരെയും വായനയ്‌ക്ക് വിധേയമാക്കുന്നുണ്ട് ജയൻ മഠത്തിൽ. എല്ലാക്കാലത്തെയും വായനയുടെ പുസ്തകമാണ്‌ ഇത്‌. 

ഭാവഗീതത്തിന്റെ ഏകാഗ്രതയും സംഗീതവും നിറഞ്ഞ ഈ കൃതി അതിന്റെ മൗലികതകൊണ്ടും ഭാഷയുടെ സൗന്ദര്യംകൊണ്ടും വേറിട്ടുനിൽക്കുന്നു. കൃതികളുടെ കഥ പറച്ചിലല്ല അതിന്റെ ആത്മാവിനെ തൊട്ടറിയലാണ് ഇതിലെ ഓരോ ലേഖനവും. കൃതികളിലൂടെ എഴുത്തുകാരന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ജീവിതവും കൃതിയും തമ്മിലുള്ള ജൈവികബന്ധം എങ്ങനെയാണ്  ഇഴചേർന്ന് കിടക്കുന്നതെന്ന്‌  അന്വേഷിക്കുന്ന സവിഷേ രചനാരീതിയാണ് ഓരോ ലേഖനത്തിലും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top